Latest News

കണ്ണൂരില്‍ വീട് പണി നടക്കുന്ന സമയത്ത് ഡേറ്റിങ് ആപ്പ് വഴി കണ്ട് മുട്ടല്‍; ട്രോമയടക്കം എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിരുന്നു;  കോട്ടയം സ്വദേശിയും പ്രവാസിയുമായ റിക്ക് വര്‍ഗീസ് അര്‍ച്ചനയുടെ ജീവിതത്തിലേക്ക് വന്നത് ഇങ്ങനെ

Malayalilife
കണ്ണൂരില്‍ വീട് പണി നടക്കുന്ന സമയത്ത് ഡേറ്റിങ് ആപ്പ് വഴി കണ്ട് മുട്ടല്‍; ട്രോമയടക്കം എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിരുന്നു;  കോട്ടയം സ്വദേശിയും പ്രവാസിയുമായ റിക്ക് വര്‍ഗീസ് അര്‍ച്ചനയുടെ ജീവിതത്തിലേക്ക് വന്നത് ഇങ്ങനെ

റിക്കിനെ പോലെ ഒരു പങ്കാളിയെ എല്ലാവര്‍ക്കും കിട്ടട്ടേ എന്നാണ് വിവാഹവിശേഷം അറിയിച്ചുകൊണ്ട് നടി അര്‍ച്ചനാ കവി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അപ്പോള്‍ മുതല്‍ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞത് ആരാണീ കക്ഷി എന്നറിയാനായിരുന്നു. റിക്ക് വര്‍ഗീസ് എന്ന പേര് കേട്ട് കക്ഷി മലയാളിയാണോ നോര്‍ത്തിന്ത്യക്കാരനാണോ ഇനി വല്ല വിദേശിയുമാണോ എന്നൊക്കെയാണ് സംശയങ്ങള്‍ ഉരുത്തിരിഞ്ഞത്. എന്നാലിപ്പോഴിതാ, ആ സംശയങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കൊന്നും വകനല്‍കാതെ ഒരു തനി കോട്ടയംകാരന്‍ അച്ചായന്‍ തന്നെയാണ് അര്‍ച്ചനയെ മിന്നുകെട്ടി സ്വന്തമാക്കിയിരിക്കുന്നത് എന്ന സത്യമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. കോട്ടയത്തു തന്നെയാണ് റിക്ക് പഠിച്ചതും വളര്‍ന്നതും എല്ലാം. കോട്ടയം മരങ്ങാട്ടുപിള്ളിയിലെ ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളിലാണ് റിക്ക് പഠിച്ചത്.

തുടര്‍ന്ന് ഹോട്ടല്‍ മാനേജ്മെന്റ് പഠനത്തിനായി കോവളത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയിലും എത്തി. അവിടുന്ന് പഠനം പൂര്‍ത്തിയാക്കിയ റിക്ക് നിരവധി വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്ത ശേഷം ഇപ്പോള്‍ സൗദി അറേബ്യയിലെ ജിദ്ദയിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ 39 വയസുകാരനാണ് റിക്ക്. അര്‍ച്ചന 35കാരിയും. 

താനും റിക്കും കണ്ടുമുട്ടുന്നത് ഡേറ്റിങ് ആപ്പിലൂടെയാണെന്നാണ് അര്‍ച്ചന കവി പറയുന്നത്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ കൂടിക്കാഴ്ചയെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട് അര്‍ച്ചന.'മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ അതോടെ തീര്‍ന്നെന്നും ജീവിതത്തില്‍ ഇനിയെന്നും ഒറ്റയ്ക്കായിരിക്കുമെന്നുമാണ് ആളുകള്‍ കരുതുക. പക്ഷെ അതൊന്നുമല്ല. റിക്ക് വര്‍ഗീസ് എന്ന ഗംഭീര മനുഷ്യനെ ഞാന്‍ കണ്ടെത്തി. ഞാന്‍ പ്രണയത്തിലാണ്.'' എന്നാണ് അര്‍ച്ചന പറയുന്നത്. പിന്നാലെയാണ് താരം തങ്ങളുടെ കണ്ടുമുട്ടലിനെക്കുറിച്ച് സംസാരിക്കുന്നത്.


ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്. കണ്ണൂരില്‍ വീട് പണി നടക്കുന്ന സമയമാണ്. അവിടെ ഒന്നും ചെയ്യാനില്ലായിരുന്നു. ഞാന്‍ ഡേറ്റിങിനായി നോക്കുകയായിരുന്നില്ല. വെറുതെ ടൈം പാസിന് മിണ്ടാം എന്ന് കരുതി നോക്കിയതാണ്. ഞങ്ങള്‍ കണക്ടായി. മിണ്ടാന്‍ തുടങ്ങിയത് തന്നെ ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ചായിരുന്നു. തുടക്കത്തില്‍ തന്നെ സംസാരിച്ചിരുന്നത് വലിയ വലിയ കാര്യങ്ങളെക്കുറിച്ചായിരുന്നു. എന്തോ ശക്തി ഞങ്ങളെ ഒരുമിപ്പിക്കുന്നത് പോലെയായിരുന്നു'' അര്‍ച്ചന കവി പറയുന്നു.


ഞാന്‍ എന്റെ ട്രോമയടക്കം എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിരുന്നു. ഞാന്‍ ഉപയോഗിച്ച സ്ട്രാറ്റജി മോശമായിരുന്നു. ഡേറ്റ് ചെയ്യുന്ന സമയത്ത് ഞാന്‍ എന്റെ എല്ലാ മോശം കാര്യങ്ങളും ആദ്യമേ പറയും. എപ്പോള്‍ ഓടും എന്ന് നോക്കാനാണ്. ചിലപ്പോള്‍ കൂട്ടിപ്പറയുകയും ചെയ്യും. നില്‍ക്കുമോ എന്നറിയണം. മാനസികാരോഗ്യത്തിന്റെ കാര്യം പറയുമ്പോള്‍ അതിനെന്താ എല്ലാവര്‍ക്കും ഉണ്ടല്ലോ എന്ന് പറയും. പക്ഷെ ഒരു പാനിക് അറ്റാക് കാണേണ്ടി വരുമ്പോള്‍ മൂന്നാമത്തെ സെക്കന്റില്‍ ഓടുന്നത് കാണാന്‍ പറ്റും. അതാണ് സത്യം'' എന്നും താരം പറയുന്നു.

ആളുകള്‍ക്ക് കൂടെ ഉണ്ടാകുമെന്ന് പറയാന്‍ എളുപ്പമാണ്. റിക്കും ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഞാനുണ്ടാകും എന്നൊക്കെ. പക്ഷെ അവന്റെ വാക്കുകളും പ്രവര്‍ത്തിയും മാച്ച് ആകുന്നതായിരുന്നു. അതാണ് അവനെ വ്യത്യസ്തനാക്കിയതെന്നും അര്‍ച്ചന പറയുന്നു. ഞാനൊരു സ്പോയില്‍ ചൈല്‍ഡ് ആണെന്നായിരുന്നു പലരും പറഞ്ഞത്. ഞാനും അത് വിശ്വസിച്ചിരുന്നു ഒരു ഘട്ടത്തില്‍. പക്ഷെ ഒരു മകളെ രാജകുമാരിയെപ്പോലെയാണ് ട്രീറ്റ് ചെയ്യേണ്ടതെന്നും അതില്‍ ഒരു ചര്‍ച്ചയും വേണ്ടതില്ലെന്ന് പറഞ്ഞ ഏകയാള്‍ റിക്കാണ്. എന്നെ വളരെ നന്നായാണ് ട്രീറ്റ് ചെയ്യുന്നത്. മുമ്പൊരിക്കലും എന്നെയാരും ഇങ്ങനെ ട്രീറ്റ് ചെയ്തിട്ടില്ലെന്നും താരം പറയുന്നു.

ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന അര്‍ച്ചനയുടെ കുട്ടിക്കാലമെല്ലാം അവിടെയായിരുന്നു. പിതാവ് ജോസ് കവിയില്‍ കണ്ണൂര്‍ സ്വദേശിയായിരുന്നു. പഠനത്തിന്റെ ഭാഗമായിട്ടാണ് അര്‍ച്ചന കോട്ടയം രാമപുരത്തേക്ക് എത്തിയത്. പിന്നാലെ സിനിമയിലും. അര്‍ച്ചനയുടെ ആദ്യ വിവാഹം 2016ല്‍ അബീഷ് മാത്യുവുമായിട്ടായിരുന്നു. അന്ന് ഇരുപത്തിനാല് വയസ് മാത്രമായിരുന്നു നടിയുടെ പ്രായം. അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചശേഷം 2021ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വിവാഹമോചനം അര്‍ച്ചനയുടെ മാനസീകാരോഗ്യത്തെ ബാധിച്ചിരുന്നു. 

സിനിമയില്‍ നിന്ന് വിട്ടുനിന്ന പത്ത് വര്‍ഷത്തിനിടെ വിവാഹം, വിവാഹമോചനം, ഡിപ്രഷന്‍ എന്നിവയിലൂടെ കടന്നുപോവുകയായിരുന്നു. പ്രിമെന്‍സ്ട്രുവല്‍ ഡയസ്‌ഫോറിക് ഡിസോര്‍ഡര്‍ അതായത് പിഎംഡിഡി എന്ന രോഗാവസ്ഥയിലൂടെയും അര്‍ച്ചന കടന്നുപോയി. മൂന്ന് വര്‍ഷത്തോളം അതിനുള്ള ചികിത്സയിലായിരുന്നു. അതേസമയം, റിക്കിന്റേത് ആദ്യ വിവാഹമാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല. സോഷ്യല്‍ മീഡിയാ പേജില്‍ ചില ചിത്രങ്ങള്‍ കാണാമെങ്കിലും അതു വിവാഹത്തിന്റേതാണെന്ന് ഉറപ്പിക്കാനാകില്ല.

archana kavi about rick varghese

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES