ഉര്‍വശിയും ജോജുവും ഒന്നിക്കുന്ന 'ആശ', ടൈറ്റില്‍ പോസ്റ്റര്‍ എത്തി; ഷൂട്ടിങ് അടുത്ത മാസം തുടങ്ങും

Malayalilife
 ഉര്‍വശിയും ജോജുവും ഒന്നിക്കുന്ന 'ആശ', ടൈറ്റില്‍ പോസ്റ്റര്‍ എത്തി; ഷൂട്ടിങ് അടുത്ത മാസം തുടങ്ങും

ജോജു ജോര്‍ജിനേയും ഉര്‍വശിയെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഫര്‍ സനല്‍ സംവിധാനം ചെയ്യുന്ന 'ആശ' സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി. പൂജയും ടൈറ്റില്‍ ലോഞ്ചും കഴിഞ്ഞ ദിവസമായിരുന്നു. സഫര്‍ സനലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് സഫര്‍ സനലും ജോജു ജോര്‍ജും, രമേശ് ഗിരിജയും ചേര്‍ന്നാണ്.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ പ്രമുഖ താരങ്ങള് അണിനിരക്കുന്നു. ഛായാഗ്രഹണം മധു നീലകണ്ഠന്‍ ISC, എഡിറ്റിങ് ഷാന്‍ മുഹമ്മദ്, സംഗീതം മിഥുന്‍ മുകുന്ദന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് മാസത്തില്‍ ആരംഭിക്കും.

സിനിമയുടെ ടൈറ്റില്‍ പോസ്റ്ററും പൂജ ചടങ്ങിനിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിര്‍മിക്കുന്നത്. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫര്‍ സനലാണ്. ജോജു ജോര്‍ജ്ജും രമേഷ് ഗിരിജയും സഫര്‍ സനലും ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്.

ഛായാഗ്രഹണം: മധു നീലകണ്ഠന്‍, എഡിറ്റര്‍: ഷാന്‍ മുഹമ്മദ്, സംഗീതം: മിഥുന്‍ മുകുന്ദന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് സിങ്ക് സൗണ്ട്: അജയന്‍ അടാട്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, മേക്കപ്പ്: ഷമീര്‍ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്‌സ്: ജിജോ ജോസ്, ഫെബിന്‍ എം സണ്ണി, സ്റ്റില്‍സ്: അനൂപ് ചാക്കോ, പിആര്‍ഒ: ആതിര ദില്‍ജിത്ത്, ഡിസൈന്‍സ്: യെല്ലോടൂത്ത്‌സ്

asha was held in kochi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES