Latest News

ഐടി മേഖലിയില്‍ ജോലി; ശമ്പളം 90 ശതമാനം പോകുന്നത് കുടുംബാവശ്യത്തിന്; ലക്ഷങ്ങള്‍ വരുമാനം ഉള്ള ഭാര്യ ഉണ്ടെങ്കിലും അവസ്ഥ ഇത്; അശ്വിന്‍ പങ്കുവെച്ച് റീല്‍ വൈറല്‍

Malayalilife
ഐടി മേഖലിയില്‍ ജോലി; ശമ്പളം 90 ശതമാനം പോകുന്നത് കുടുംബാവശ്യത്തിന്; ലക്ഷങ്ങള്‍ വരുമാനം ഉള്ള ഭാര്യ ഉണ്ടെങ്കിലും അവസ്ഥ ഇത്; അശ്വിന്‍ പങ്കുവെച്ച് റീല്‍ വൈറല്‍

നിരവധി ആരാധകരുള്ള സെലിബ്രറ്റികളാണ് ദിയ കൃഷ്ണയും ഭര്‍ത്താവ് അശ്വിനും. രണ്ട് പേരും അവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ദിയ സ്വന്തമായി യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കുമ്പോള്‍ അശ്വന്‍ ഇന്‍സ്റ്റായിലൂടെയാണ് വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഈ അടുത്തിടെ ദിയയുടെ കടയായ ഒ ബൈ ഓസിയില്‍ നടന്ന സാമ്പത്തിക തട്ടിപ്പിന്റെ വാര്‍ത്തയൊക്കെ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് ലൈഫ് പഴയതുപോലെ ആയതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ദിയയുടെ അമ്മ സിന്ധു കൃഷ്ണകുമാര്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അശ്വിന്‍ തന്റെ ഇന്‍സ്റ്റായിലൂടെ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

ഐടി മേഖലയിലാണ് ദിയ കൃഷ്ണയുടെ ഭര്‍ത്താവ് അശ്വിന്‍ ഗണേഷ് ജോലി ചെയ്യുന്നത്. വിവാഹ ദിവസം പോലും സമയം കണ്ടെത്തി ഏറ്റെടുത്ത വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ദിയയ്ക്ക് താലി ചാര്‍ത്താനായി അശ്വിന്‍ കതിര്‍ മണ്ഡപത്തില്‍ എത്തിയത്. മാനസീക സമ്മര്‍ദ്ദവും അമിത ജോലി ഭാരവുമുള്ള മേഖലയാണ് ഐടി. എന്നാല്‍ ജോലി ഭാരത്തിന് അനുസരിച്ചുള്ള ശമ്പളം പല കമ്പനികളും എംപ്ലോയിസിന് നല്‍കാറുമില്ല. ലാപ് ടോപ്പ് ഉപയോഗിച്ച് വീട്ടില്‍ ഇരുന്ന് തന്നെയാണ് അശ്വിന്‍ ജോലികള്‍ ചെയ്യുന്നത്. അതിനിടയില്‍ ദിയയുടെ സംരംഭമായ ഓ ബൈ ഓസിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കണക്കും കാര്യങ്ങളും വെബ് സൈറ്റും മാനേജ് ചെയ്യും. വര്‍ക്ക് ഫ്രം ഹോം ആയതുകൊണ്ടാണ് ഐടി മേഖലയില്‍ ജീവനക്കാരനായിട്ടും ഭാര്യയ്‌ക്കൊപ്പം സമയം ചിലവഴിക്കാന്‍ അശ്വിന് കഴിയുന്നത്.

വര്‍ക്കിനിടയില്‍ ദിയയ്‌ക്കൊപ്പം എല്ലാ ആവശ്യത്തിനും അശ്വിന്‍ തന്നെയാണ് തുണയായി പോകാറുള്ളത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അശ്വിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീലാണ് വൈറലാകുന്നത്. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഒരു ആവറേജ് ചെറുപ്പക്കാരന്‍ അവന്റെ ശമ്പളത്തിന്റെ തൊണ്ണൂറ് ശതമാനവും കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കും ഇഎംഐയ്ക്കും വീട്ട് വാടകയ്ക്കും വേണ്ടിയാണ് ചിലവഴിക്കുന്നതെന്നും സ്വന്തം ആഗ്രഹങ്ങള്‍ക്കായി നീക്കിവെക്കാനോ സമ്പാദിക്കാനോ വരുമാനം തികയില്ലെന്നും സാംരാംശമുള്ള റീലാണ് അശ്വിന്‍ പങ്കുവെച്ചത്.

സ്വന്തം ജീവിതാവസ്ഥയുമായി റിലേറ്റബിളായ റീലായതുകൊണ്ടാകണം അശ്വിന്‍ സ്റ്റോറിയില്‍ ഷെയര്‍ ചെയ്തത്. അശ്വിന്റെ സ്റ്റോറി വൈറലായതോടെ സമാനമായ അവസ്ഥയുള്ള പ്രേക്ഷകരെല്ലാം കമന്റുകളുമായി എത്തി. കേരളത്തിലെ ഭൂരിഭാഗം ചെറുപ്പക്കാരും മാസ ശമ്പളവും ജീവിത ചിലവും ബാലന്‍സ് ചെയ്ത് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നവരാണ്. ഭാര്യ ലക്ഷങ്ങള്‍ വരുമാനമുള്ള സംരംഭകയാണെങ്കില്‍ കൂടിയും അവയില്‍ നിന്നും പണം വീട്ട് ആവശ്യങ്ങള്‍ക്ക് വേണ്ടി അധികമായി അശ്വിന്‍ ചിലവഴിക്കാറില്ല. ലക്ഷങ്ങള്‍ മാസം ടേണോവറുള്ള സ്ഥാപനമാണ് ദിയ കൃഷ്ണയുടെ ഓ ബൈ ഓസി എന്ന സ്ഥാപനം. ഇമിറ്റേഷന്‍ ആഭരണങ്ങള്‍, സാരികള്‍ എന്നിവയാണ് ഓ ബൈ ഓസിയിലൂടെ വില്‍പ്പന നടത്തുന്നത്.

ഓണ്‍ലൈനിലൂടെയാണ് കൂടുതലും കസ്റ്റമേഴ്‌സ് ഓ ബൈ ഓസിയില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്നത്. കൂടാതെ ഒരു ഫിസിക്കല്‍ സ്റ്റോറും തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്തായി ദിയയുടെ ഓ ബൈ ഓസിക്കുണ്ട്. ബിസിനസിനോട് പണ്ട് മുതല്‍ താല്‍പര്യമുള്ളയാളാണ് ദിയ. അങ്ങനെയാണ് കോളേജ് പഠനത്തിനുശേഷം ഓ ബൈ ഓസി ആരംഭിക്കുന്നത്. പെണ്‍കുട്ടികളുടെ ഫാഷന്‍ ടേസ്റ്റിന് അനുസരിച്ചുള്ള വസ്ത്രങ്ങളും മുമ്പ് ഓ ബൈ ഓസിയില്‍ ലഭ്യമായിരുന്നു. പിന്നീട് നവീകരിച്ചശേഷമാണ് ഇമിറ്റേഷന്‍ ആഭരണങ്ങളും സാരികളിലേക്കും മാത്രമായി മാറ്റിയത്. അടുത്തിടെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പിലൂടെ ദിയയ്ക്ക് അറുപത്തിയൊമ്പത് ലക്ഷം രൂപയും സ്റ്റോക്കുകളും നഷ്ടപ്പെട്ടിരുന്നു. ജീവനക്കാരായ മൂന്ന് സ്ത്രീകളാണ് ക്യുആര്‍ കോഡില്‍ തിരിമറി കാണിച്ച് കസ്റ്റമേഴ്‌സില്‍ നിന്നും പണം തട്ടിയത്.

അതുമായി ബന്ധപ്പെട്ടുള്ള കേസ് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കുറ്റരോപിതരായ സ്ത്രീകള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും കോടതി നിഷേധിച്ചു. മൂന്ന് പേരും പണം തട്ടിയെന്ന് സമ്മതിക്കുന്ന വീഡിയോ ദിയ പുറത്ത് വിട്ടിരുന്നു. ഗര്‍ഭിണിയായതിനാല്‍ ബിസിനസില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്രദ്ധ കൊടുക്കാന്‍ ദിയയ്ക്ക് കഴിഞ്ഞിരുന്നില്ല. ഈ സമയത്താണ് ജീവനക്കാരികള്‍ പണം തട്ടിയത്. ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ദിയയും അശ്വിനും. ജൂലൈ മാസത്തില്‍ ഡെലിവറിയുണ്ടാകും. രണ്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനുശേഷം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ദിയയും അശ്വിനും തിരുവനന്തപുരത്ത് വെച്ച് വിവാഹിതരായത്.

aswin new reel viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES