Latest News

45-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്: ആവാസവ്യൂഹം മികച്ച ചിത്രം; മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധായകന്‍; മികച്ച നടന്‍ ദുല്‍ഖറും നടിയായി  ദുര്‍ഗ കൃഷ്ണയും; സുരേഷ് ഗോപിക്ക് റൂബി ജൂബിലി അവാര്‍ഡ്

Malayalilife
topbanner
 45-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്: ആവാസവ്യൂഹം മികച്ച ചിത്രം; മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധായകന്‍; മികച്ച നടന്‍ ദുല്‍ഖറും നടിയായി  ദുര്‍ഗ കൃഷ്ണയും; സുരേഷ് ഗോപിക്ക് റൂബി ജൂബിലി അവാര്‍ഡ്

45-മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൃഷാന്ത് സംവിധാം ചെയ്ത 'ആവാസവ്യൂഹ'മാണ് മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. 'നായാട്ട്' എന്ന ചിത്രത്തിന് മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. 'കുറുപ്പ്', 'സല്യൂട്ട്' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായി. 'ഉടലി'ലെ പ്രകടനത്തിന് ദുര്‍ഗകൃഷ്ണയാണ് മികച്ച നടിയായത്.

'മിന്നില്‍ മുരളി'യാണ് മികച്ച രണ്ടാമത്തെ ചിത്രം. ജനപ്രിയ ചിത്രം 'ഹൃദയ'മാണ്. മികച്ച സഹനടനായി ഉണ്ണി മുകുന്ദനും ( മേപ്പടിയാന്‍) സഹനടിയായി മഞ്ജു പിള്ളയും (ഹോം) തെരഞ്ഞെടുക്കപ്പെട്ടു. സമഗ്രസംഭാവനകള്‍ക്കുള്ള ചലച്ചിത്രരത്‌നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ ജോഷിക്ക് നല്‍കും. സുരേഷ് ഗോപിക്ക് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും. രേവതി, ഉര്‍വശി, ബാബു നമ്പൂതിരി, കൊച്ചുപ്രേമന്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.

ആവാസവ്യൂഹത്തിലൂടെ മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി കൃഷാന്തിന് ലഭിക്കും. 

ബാലതാരം : മാസ്റ്റര്‍ ആന്‍മയ്(എന്റെ മഴ), മാസ്റ്റര്‍ അഭിമന്യു ( തുരുത്ത്) തിരക്കഥ : ജീത്തു ജോസഫ് ( ദൃശ്യം-2), ജോസ് കെ.മാനുവല്‍ ( ഋ) ഗാനരചയിതാവ് : ജയകുമാര്‍ കെ പവിത്രന്‍ (എന്റെ മഴ) സംഗീത സംവിധാനം : ഹിഷാം അബ്ദുല്‍ വഹാബ്( ഹൃദയം, മധുരം)പിന്നണി ഗായകന്‍ : സൂരജ് സന്തോഷ് (ഗാനം :ഗഗനമേ ചിത്രം: മധുരം) പിന്നണി ഗായിക : അപര്‍ണ രാജീവ് (ഗാനം തിര തൊടും തീരം മേലെ...ചിത്രം തുരുത്ത്)ഛായാഗ്രാഹകന്‍ : അസ്ലം കെ പുരയില്‍ (സല്യൂട്ട്) ചിത്രസന്നിവേശകന്‍ : പ്രജീഷ് പ്രകാശ് (ഹോം) ശബ്ദലേഖകന്‍ : സാന്‍ ജോസ് ( സാറാസ്)

കലാസംവിധായകന്‍ : മനു ജഗത് ( മിന്നല്‍ മുരളി) മേക്കപ്പ്മാന്‍ : ബിനോയ് കൊല്ലം (തുരുത്ത് 

വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍ (സബാഷ് ചന്ദ്രബോസ്) മികച്ച ജനപ്രിയ ചിത്രം: ഹൃദയം (സംവിധാനം : വിനീത് ശ്രീനിവാസന്‍) മികച്ച നവാഗത പ്രതിഭകള്‍:

സംവിധാനം: സാനു ജോണ്‍ വര്‍ഗീസ് (ആര്‍ക്കറിയാം), ഫാ വര്‍ഗീസ് ലാല്‍ ( ഋ), ബിനോയ് വേളൂര്‍ (മോസ്‌കോ കവല), കെ.എസ് ഹരിഹരന്‍ ( കാളച്ചേകോന്‍), സുജിത് ലാല്‍ ( രണ്ട്)

സംവിധായകമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: വി.സി അഭിലാഷ് (സബാഷ് ചന്ദ്രബോസ്)

നിര്‍മ്മാതാവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ശാന്ത മുരളി (സാറാസ്),മാത്യു മാമ്പ്ര ( ചെരാതുകള്‍).

അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം 

ഭീമന്‍ രഘു (കാളച്ചേകോന്‍), പ്രിയങ്ക നായര്‍ ( ആ മുഖം), കലാഭവന്‍ റഹ്മാന്‍ ( രണ്ട്), വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ (രണ്ട്, റെഡ് റിവര്‍), ശ്രുതി രാമചന്ദ്രന്‍ (മധുരം), രതീഷ് രവി ( ധരണി), അനൂപ് ഖാലിദ് ( സിക്സ് അവേഴ്സ്)

ഗാനരചനയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ലേഖ ബി .കുമാര്‍ (കോളജ് ക്യൂട്ടീസ്)

ഗായികയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.മേദിനി (തീ )
ഛായാഗ്രഹണ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം : ഉണ്ണി മടവൂര്‍ (ഹോളി വൂണ്ട്)

വൈവിദ്ധ്യപ്രസക്തമായ വിഷയങ്ങളവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ധരണി (സംവിധാനം ശ്രീവല്ലഭന്‍), ഹോളി വൂണ്ട് (സംവിധാനം അശോക് ആര്‍. നാഥ്), ആ മുഖം (സംവിധാനം അഭിലാഷ് പുരുഷോത്തമന്‍)
അസോ. പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എം.എഫ്. തോമസ്, എ .ചന്ദ്രശേഖര്‍, ഡോ.അരവിന്ദന്‍ വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍

, പ്രഫ.വിശ്വമംഗലം സുന്ദരേശന്‍, ബാലന്‍ തിരുമല, ജി. ഗോപിനാഥ്, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

45th kerala film critics awards

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES