തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് വരുന്ന കമന്റുകള്‍ക്ക് പരമാവധി മറുപടി നല്‍കാന്‍ ബാബു ആന്റണി ശ്രമിക്കാറുണ്ട്. അത്തരത്തില്‍ ഒരു കമന്റിന് നടന്‍ നല്‍കിയിരിക്കുന്ന മറുപടിയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
മോഹന്‍ലാലിനും എം ജി സോമനുമൊപ്പമുള്ള ഒരു ചിത്രം ബാബു ആന്റണി നേരത്തെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് 'താങ്കള്‍ ഒരു ഇന്ത്യക്കാരനല്ലേ, രാജ്യം 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ്. അതിനെ സംബന്ധിച്ച് താങ്കളുടെ പേജില്‍ ഒന്നും കാണാനില്ലല്ലോ' എന്നായിരുന്നു ഒരാളുടെ ചോദ്യം.
'താങ്കള്‍ ഇന്ത്യയിലല്ലേ, നാളെയാണ് സുഹൃത്തേ 75ാം സ്വാതന്ത്ര്യ ദിന'മെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍ ആണ് ബാബു ആന്റണിയുടെ പുതിയ ചിത്രം.
സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നതും ഒമര്‍ തന്നെയാണ്. എഡിറ്റിങ് ജോണ്‍കുട്ടി. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ്.ലഹരിമരുന്നു മാഫിയയ്‌ക്കെതിരെയുള്ള നായകന്റെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. മംഗലാപുരം, കാസര്‍കോട്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍. ഒമര്‍ ലുലുവിന്റെ മുന്‍ സിനിമകളില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായ ഈ ചിത്രത്തില്‍ നായികയോ ഗാനങ്ങളോ ഇല്ല.
ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.