Latest News

ദീപാവലി അമ്മക്കൊപ്പം ആഘോഷിക്കാനായി ചെന്നൈയിലേക്ക് പറന്ന് ബാലയും കോകിലയും; ടെന്‍ഷന്‍ ഇല്ലാത്ത ദീപാവലി, മനസമാധാനവും സ്നേഹവും നിറഞ്ഞ ദിവസമെന്ന് നടന്‍; രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ സര്‍പ്രൈസ് പുറത്ത് വിടുമെന്നും ബാല

Malayalilife
ദീപാവലി അമ്മക്കൊപ്പം ആഘോഷിക്കാനായി ചെന്നൈയിലേക്ക് പറന്ന് ബാലയും കോകിലയും; ടെന്‍ഷന്‍ ഇല്ലാത്ത ദീപാവലി, മനസമാധാനവും സ്നേഹവും നിറഞ്ഞ ദിവസമെന്ന് നടന്‍; രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ സര്‍പ്രൈസ് പുറത്ത് വിടുമെന്നും ബാല

തമിഴ്‌നാട്ടുകാര്‍ ഏറ്റവും വിപുലമായി ആഘോഷിക്കുന്ന ദീപാവലിആഘോഷമാക്കാന്‍ ചെന്നൈയിലേക്ക് പറന്നിരിക്കുകയാണ് ബാലയും കോകിലയും.ഇതിന്റെ
വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായിരുന്ന നടന്‍ കുറച്ച് നാളുകളായി സോഷ്യല്‍മീഡിയയില്‍ നിന്നടക്കം ഇടവേള എടുത്തിരിക്കുകയാണ്. ഇതിനിടെയാണ് ദീപാവലി ആഘോഷിക്കുന്ന സന്തോഷം പങ്ക് വച്ച് എത്തിയത്.

കോകിലയെ വിവാഹം ചെയ്തശേഷമുള്ള ബാലയുടെ ജീവിതത്തിലെ രണ്ടാമത്തെ ദീപാവലിയാണ് ഇത്. ഇത്തവണയും പതിവുപോലെ നടന്‍ ദീപാവലി ആഘോഷിക്കാനായി ചെന്നൈയില്‍ താമസിക്കുന്ന അമ്മയുടെ അടുത്തേക്കാണ് പോയത്.മനസമാധാനവും സ്‌നേഹവും നിറഞ്ഞ ടെന്‍ഷന്‍ ഇല്ലാത്ത ദീപാവലിയാണ് ഇത്തവണത്തേതെന്ന് ബാല പറയുന്നു. എല്ലാവര്‍ക്കും ഹാപ്പി ദീപാവലി. ഞാന്‍ ധരിച്ചിരിക്കുന്ന വേഷ്ടിയും ഷര്‍ട്ടും കോകിലയുടെ ഫാമിലി തന്നതാണ്.

ശരിക്കും പറഞ്ഞാല്‍ ഈ ദീപാവലിയാണ് ടെന്‍ഷന്‍ ഇല്ലാത്ത ദീപാവലി. കഴിഞ്ഞ ദീപാവലിക്ക് കുറച്ച് പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. മനസമാധാനവും സ്‌നേഹവും ബന്ധങ്ങളും എല്ലാമുണ്ട്. സ്വീറ്റ്‌സും പലഹാരങ്ങളും പൊട്ടാസും എല്ലാമായി ചെന്നൈയിലാണ് ഇത്തവണ ദീപാവലി ആഘോഷിക്കുന്നത്. പിന്നെ വേറൊരു വിശേഷം കൂടിയുണ്ട്. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ ആ സര്‍പ്രൈസ് നിങ്ങളെ അറിയിക്കും.

ഇരുപത്തിമൂന്നിനാണ് അത് അറിയിക്കാന്‍ പോകുന്നത്. എന്നെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം അത് അറിയാമെന്ന് തോന്നുന്നു. ഇന്ന് പറയുന്നില്ല. അന്ന് തന്നെ പറയാം. അന്ന് വീണ്ടും വീഡിയോയുമായി ഞങ്ങള്‍ വരും. അതുപോലെ ഇന്ന് ഞങ്ങളുടെ യുട്യൂബ് ചാനലില്‍ വൈകീട്ട് ആറ് മണിക്ക് ബാല-കോകില ദീപാവലി സ്‌പെഷ്യല്‍ റെസിപ്പി പങ്കുവെയ്ക്കുമെന്നും താരം അറിയിച്ചു.

കുറേക്കാലമായി ഞങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ആക്ടീവല്ല. യുട്യൂബ് ചാനലും നിര്‍ത്തി വെച്ചിരുന്നു. ദീപാവലിക്ക് വളരെ സ്‌പെഷ്യലായി തിരിച്ച് വരാമെന്ന് കരുതി. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍. അമ്മയാണ് വീഡിയോ എടുത്ത് തരുന്നത്. എല്ലാവര്‍ക്കും നന്മ വരണമെന്നും സന്തോഷമുണ്ടാകണമെന്നുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഫാമിലിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. കുടുംബത്തോടൊപ്പം ആയിരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ എന്നും ബാല പറഞ്ഞു. നടനൊപ്പം ഭാര്യ കോകിലയും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. 

ഒക്ടോബര്‍ 23ന് ബാലയുടേയും കോകിലയുടേയും ആദ്യത്തെ വിവാഹ വാര്‍ഷികമാണ്. അതിനാലാകണം 23ന് സര്‍പ്രൈസുണ്ടെന്ന് നടന്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം നടന്റെ വിവാഹശേഷമായിരുന്നു ദീപാവലി വന്നത്. അതിനാല്‍ തന്നെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബാലയ്ക്കും കോകിലയ്ക്കും മനസമാധാനത്തോടെ ദീപാവലി ആഘോഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

കോകില ബാല വിവാഹം ചെയ്യുന്ന നാലാമത്തെ പെണ്‍കുട്ടിയാണെന്നായിരുന്നു അന്ന് പ്രചരിച്ചിരുന്നത്. ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്യും മുമ്പ് നടന്‍ ചന്ദന എന്നൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നുവത്രെ. ശേഷം അത് മറച്ച് വെച്ച് ആണത്രെ അമൃതയെ വിവാഹം ചെയ്തത്. ആ ബന്ധം വേര്‍പ്പെടുത്തിയശേഷം ഏറെക്കാലം ഒറ്റയ്ക്ക് ജീവിച്ച ബാല പിന്നീട് ഡോക്ടറായ എലിസബത്തിനെ വിവാഹം ചെയ്തു. ആ ബന്ധം കോകില വന്നശേഷം അവസാനിച്ചു.

ശേഷമാണ് കോകിലയെ ഭാര്യയായി നടന്‍ സ്വീകരിച്ചത്. തന്റെ മാമാപൊണ്ണാണ് കോകില എന്നാണ് ബാല പറയാറുള്ളത്. കോകിലയും തമിഴ്‌നാട് സ്വദേശിനിയാണ്. ഇരുവരുടേയും പുതിയ വീഡിയോ വൈറലായതോടെ ഫോളോവേഴ്‌സ് എല്ലാം ദീപാവലി ആശംസകള്‍ നേര്‍ന്ന് എത്തി. സ്വന്തം ഭാര്യയെ സന്തോഷിപ്പിച്ചാല്‍ തന്നെ നമുക്ക് ജീവിതത്തില്‍ സന്തോഷം കിട്ടും. അതുപോലെതന്നെ ഭാര്യ ഭര്‍ത്താവിന്റെ അമ്മയെ സന്തോഷിപ്പിച്ചാല്‍ ജീവിതകാലം മുഴുവനും സന്തോഷത്തോടെ ജീവിക്കാം. ഇതുപോലെ തുടര്‍ന്ന് പോകാന്‍ കഴിയട്ടെ ഹാപ്പി ദീപാവലി ബാല എന്നാണ് ആരാധകര്‍ കുറിച്ചത്.

 

Read more topics: # ബാല കോകില
bala kokila diwali special vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES