താന്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല; ഉണ്ടെങ്കില്‍ തെളിവ് ഹാജരാക്കട്ടേ; ഇല്യൂഷണില്‍ സംസാരിക്കുന്നതിന് എനിക്കെങ്ങനെ മറുപടി നല്‍കാനാകും; എലിസബത്ത് തന്റെ ശത്രുവല്ല; ആരോപണങ്ങളില്‍ ബാലയുടെ മറുപടി ഇങ്ങനെ

Malayalilife
താന്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല; ഉണ്ടെങ്കില്‍ തെളിവ് ഹാജരാക്കട്ടേ; ഇല്യൂഷണില്‍ സംസാരിക്കുന്നതിന് എനിക്കെങ്ങനെ മറുപടി നല്‍കാനാകും; എലിസബത്ത് തന്റെ ശത്രുവല്ല; ആരോപണങ്ങളില്‍ ബാലയുടെ മറുപടി ഇങ്ങനെ

ആശുപത്രി കിടക്കയില്‍ നിന്നും അവശനിലയില്‍ വിഡിയോയുമായി നടന്‍ ബാലയുടെ മുന്‍ പാങ്കാളി ഡോ. എലിസബത്ത് ഉദയന്‍ രംഗത്തെത്തിയിരുന്നു,താന്‍ മരിച്ചാല്‍ മുന്‍ ഭര്‍ത്താവും കുടുംബവുമായിരിക്കും ഉത്തരവാദികളെന്നുമ തന്റെ കൈയ്യില്‍ തെളിവുകള്‍ ഉണ്ടെന്നും അവയൊക്കെ മരിക്കുന്നതിന് മുമ്പ് പുറത്ത് വിടുമെന്നുമാണ് എലിസബത്ത് വിഡിയോയില്‍ പറയുന്നത്.

ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് എലിസബത്ത് മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും തനിക്ക് നീതി ലഭിച്ചിട്ടില്ലെന്ന് എലിസബത്ത് വീഡിയോയില്‍ പറയുന്നുണ്ട്.എന്നാല്‍ എലിസബത്തിന്റെ ആരോപണങ്ങള്‍ പൂര്‍ണമായി തള്ളുകയാണ് നടന്‍ ബാല. എലിസബത്തിനെ താന്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും ഉണ്ടെങ്കില്‍ തെളിവ് ഹാജരാക്കട്ടേ എന്നും ബാല പറഞ്ഞു. ട്വന്റിഫോര്‍ ചാനലിലൂടെയായിരുന്നു നടന്റെ പ്രതികരണം. എലിസബത്തിനോട് ശത്രുതയില്ലെന്നും എലിസബത്തും നന്നായി ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബാല പറഞ്ഞു.

താനും ഭാര്യ കോകിലയും നന്നായി ജീവിച്ചുവരികയാണെന്നും എലിസബത്തിനോട് യാതൊരു ശത്രുതയുമില്ലെന്നും ബാല പറഞ്ഞു. എല്ലാവരും നന്നായി ജീവിക്കണമെന്നാണ് തന്റെ ആ?ഗ്രഹമെന്നും ബാല പറഞ്ഞു. ഭാവനയില്‍ നിന്ന് പറയുന്ന ആരോപണങ്ങള്‍ക്ക് എങ്ങനെ മറുപടി പറയുമെന്ന് ചോദിച്ച ബാല തനിക്കെതിരെ അവര്‍ ബലാത്സംഗ പരാതി വരെ ഉന്നയിച്ചിട്ടുണ്ടെന്നും താനങ്ങനെ ചെയ്യുമെന്ന് കരുതുന്നുണ്ടോ എന്നും കൂട്ടിച്ചേര്‍ത്തു

bala reacts about elizebath allegations

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES