Latest News

ഭര്‍ത്താവില്ല.. 40ാം വയസിലും അവിവാഹിത; കുഞ്ഞ് എന്ന മോഹവുമായി നിരവിധ ക്ലിനിക്കുകളില്‍ വിളിച്ചു നോക്കി; പക്ഷേ അവിടുന്നെല്ലാം അവഗണന; ഒടുവില്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഐവിഎഫ് ചികിത്സ ഫലിച്ചു; ഭര്‍ത്താവില്ലാതെ ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ച നടിഭാവനയുടെ കഥ

Malayalilife
ഭര്‍ത്താവില്ല.. 40ാം വയസിലും അവിവാഹിത; കുഞ്ഞ് എന്ന മോഹവുമായി നിരവിധ ക്ലിനിക്കുകളില്‍ വിളിച്ചു നോക്കി; പക്ഷേ അവിടുന്നെല്ലാം അവഗണന; ഒടുവില്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഐവിഎഫ് ചികിത്സ ഫലിച്ചു; ഭര്‍ത്താവില്ലാതെ ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ച നടിഭാവനയുടെ കഥ

വിവാഹത്തിന് പുറമേ നിന്നും കൊണ്ട് ഗര്‍ഭംധരിച്ച് അമ്മയാവുന്നു എന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സധൈര്യം മുന്നോട്ടുവന്ന നടി ആരെന്ന ചോദ്യത്തിന് അന്നും ഇന്നും ഉത്തരം ഒന്നേയുള്ളൂ; നീന ഗുപ്ത. വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സില്‍ നീനയ്ക്ക് മസാബ ഗുപ്ത പിറന്നത് ഇന്നും ചരിത്രം. എന്നാല്‍, മകളെ ആ അമ്മ അത്തരമൊരു സാഹസത്തിനു അനുവദിച്ചില്ല താനും. പില്‍ക്കാലത്ത്, പ്രണയത്തില്‍ നിന്നും ഉടലെടുത്തവള്‍ എന്ന നിലയില്‍ തന്റെ മേക്കപ്പ് ബ്രാന്‍ഡിന് പോലും മസാബ നല്‍കിയ പേര് 'ലവ് ചൈല്‍ഡ്' എന്നും. പതിറ്റാണ്ടുകള്‍ക്കിപ്പുറം, താന്‍ വിവാഹം ചെയ്യാതെ അമ്മയാവുന്നു എന്ന പ്രഖ്യാപനവുമായി ഇതാ മറ്റൊരു അഭിനേത്രി കൂടി. അവരുടെ പേര് ഭാവന. 

അങ്ങ് ഉത്തരേന്ത്യയിലൊന്നുമല്ല സംഭവം, നമ്മുടെ സ്വന്തം തെന്നിന്ത്യന്‍ സിനിമയിലാണ് ഭാവനയും അംഗമായുള്ളത്. നടിയും നര്‍ത്തകിയുമാണവര്‍. തന്റെ ഇരുപതുകളിലും മുപ്പതുകളിലും അമ്മയാവണം എന്ന ആഗ്രഹം അത്രകണ്ട് മോഹിപ്പിച്ചില്ല എങ്കിലും ഭാവന ആ ആഗ്രഹത്തിന് ചെവികൊണ്ടില്ല. എന്നാല്‍, നാല്പതുകളുടെ തുടക്കമായതും ഇനിയും വച്ച് താമസിപ്പിക്കാന്‍ അവര്‍ തയാറായില്ല. ഒടുവില്‍ ഉണ്ണിക്കായി ആ അമ്മ കനവുകള്‍ നെയ്തു തുടങ്ങി. വിവാഹം ചെയ്യാതെ തന്നെ ഇരട്ടക്കുട്ടികളുടെ അമ്മയാവാനുള്ള തയാറെടുപ്പിലാണ് നടി ഭാവന ഇപ്പോള്‍

ഇപ്പോള്‍ ആറാം മാസമായി. ആ ആഗ്രഹം സഫലീകരിക്കുന്നതിന്റെ ത്രില്‍ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ നിറവയറുമായി നില്‍ക്കുന്ന ചിത്രങ്ങളിലൂടെ ഷെയര്‍ ചെയ്തതും, പരിഹാസ ചിരി ഇമോജി അടിക്കാനല്ല, ആ സന്തോഷത്തില്‍ ഒപ്പം ചേരാന്‍ വന്നവര്‍ ഏറെ. ഒരുപക്ഷേ, തന്റെ അമ്മ ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍, ലോകത്തേറ്റവും സന്തോഷിക്കുക അവരായിരുന്നേനെ. അച്ഛനും സഹോദരങ്ങളും ഭാവനയുടെ തീരുമാനത്തിനൊപ്പമുണ്ട്. മക്കളുടെ ഭാവി വരെ മുന്നില്‍ക്കണ്ടുകൊണ്ടു കൂടിയാണ് ഭാവന സിംഗിള്‍ മദര്‍ ആയി നിലകൊള്ളാന്‍ ഉറച്ച തീരുമാനമെടുത്തത്. എന്നാല്‍ ഭാവനയ്ക്ക് അമ്മയാകാനുള്ള യാത്ര വളരെ ദുര്‍ഘടം പിടിച്ചതായിരുന്നു. 

ഭാവന രാമണ്ണ തന്റെ ആഗ്രഹവുമായി ഫെര്‍ട്ടിലിറ്റി ചികിത്സാ കേന്ദ്രങ്ങളുടെ വാതില്‍ മുട്ടിയതും, അതില്‍ പലരും പിന്തുണച്ചില്ല. പല ഐവിഎഫ് ക്ലിനിക്കുകളും താരത്തിന്റെ മോഹം അറിഞ്ഞ് അത് നിരസിക്കുകയാണ് ചെയ്തത്. എന്നാല്‍, വീടിനടുത്തു തന്നെയുള്ള ഒരു കേന്ദ്രം ഭാവനയുടെ സ്വപ്‌നത്തിന്റെ വില മനസിലാക്കി ഒപ്പം നിന്നു. ഡോ. സുഷമ എന്നയാളെ കണ്ട് മുട്ടി. അവര്‍ താരത്തിന്റെ ഒപ്പം നിന്നു. അവരുടെ പിന്തുണയോടെ ആദ്യ ശ്രമത്തില്‍ തന്നെ ഗര്‍ഭം ധരിച്ചു. ഐ.വി.എഫ്. ചികിത്സയുടെ പിന്‍ബലത്തോടെ, നടി ഇരട്ടകളെ ഗര്‍ഭം ധരിച്ചു. ഇനി ഇരട്ടക്കുട്ടികളുടെ അമ്മയാവാനുള്ള കാത്തിരിപ്പ് മാത്രം. പ്രായം നാല്പത് പിന്നിട്ടു. വിവാഹം എന്ന സംഭവം തന്റെ ജീവിതത്തില്‍ നടക്കില്ല എന്നുറപ്പായതും, ഭാവന മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാതാപിതാക്കളും, മൂന്നു സഹോദരങ്ങളും, ബന്ധുജനങ്ങളുമടങ്ങുന്ന കുടുംബത്തിലാണ് ഭാവന ജീവിച്ചത്

ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ താന്‍ അമ്മയാവും എന്ന സന്തോഷത്തിരയിളക്കത്തിലാണ് ഭാവന ഇപ്പോള്‍. എപ്പോഴും കുഞ്ഞുങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കാന്‍ ആഗ്രഹിച്ചയാളാണ് ഭാവന രാമണ്ണ. ഏറെക്കാലം നിയമത്തിന്റെ സഹായമില്ലാതിരുന്നത് കൂടി അവിവാഹിതയായ ഭാവന രാമണ്ണയുടെ ഗര്‍ഭധാരണം വൈകിച്ചു. എന്നാല്‍, നിയമപിന്തുണ കൂടിയായതോടെ അവര്‍ ദൃഢനിശ്ചയത്തോടു കൂടി മുന്നോട്ടു പോയി. ചില ഐ.വി.എഫ്. ക്ലിനിക്കുകള്‍ താന്‍ വിവാഹിത അല്ലെന്ന് കേട്ടതും കോള്‍ പോലും കട്ട് ചെയ്തിരുന്നു. തീരുമാനത്തെ ചോദ്യം ചെയ്തവരോട് ഈ തീരുമാനത്തില്‍ തനിക്ക് വ്യക്തതയും ഉറപ്പും ഉള്ളതായി അവര്‍ പ്രതികരിക്കുകയും ചെയ്തു. 

1996 മുതല്‍ അഭിനയത്തില്‍ സജീവമാണ് ഭാവന രാമണ്ണ. 1997ല്‍ പുറത്തിറങ്ങിയ 'ചന്ദ്രമുഖി പ്രാണാക്ഷി' എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന താരം ആ ചിത്രത്തില്‍ മികച്ച സഹനടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരവും നേടി. 2002, 2012 എന്നീ വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ഭാവന സ്വന്തമാക്കി. റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്ത 'ഒറ്റ' എന്ന മലയാള സിനിമയിലും ഭാവന അഭിനയിച്ചിരുന്നു. അഭിനയം കൂടാതെ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനരംഗത്തും സജീവമാണ് താരം.

bhavana ramanna ivf pregnancy story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES