ഏറെ നാളുകള്‍ക്ക് ശേഷം ഒരു പൊതുവേദിയിലേക്ക് മടങ്ങിയെത്തിയതിലെ ചെറിയ ഉത്കണ്ഠ പങ്കുവെച്ച് നടി ഭാവന. ജനുവരി 30-ന് റിലീസ് ചെയ്യുന്ന തന്റെ പുതിയ ചിത്രമായ 'അനോമി'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു കോളേജ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാവന. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതും ശ്രദ്ധ നേടിയിരുന്നു.
പ്രേക്ഷകരില്‍ നിന്ന് ലഭിച്ച സ്‌നേഹനിധിയായ സ്വീകരണത്തിന് നന്ദി പറഞ്ഞ ഭാവന, സ്‌ട്രേയ്ഞ്ചര്‍ തിങ്‌സ് ഇഷ്ടപ്പെടുന്നവര്‍ക്ക് 'അനോമി'യും ഇഷ്ടപ്പെടുമെന്ന് കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ ഒരു സയന്‍സ് ഫിക്ഷന്‍ എലമെന്റ് ഉണ്ടെന്നും മികച്ചൊരു തീയറ്റര്‍ അനുഭവം നല്‍കാന്‍ ഇതിന് സാധിക്കുമെന്നും അവര്‍ വ്യക്തമാക്കി. സാറാ ഫിലിപ്പ് എന്ന കഥാപാത്രത്തെയാണ് ഭാവന ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഒരു സൈക്കോ കില്ലര്‍ നടത്തുന്ന കൊലപാതകങ്ങളും അത് പിന്തുടര്‍ന്ന് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെയും കഥ പറയുന്ന 'അനോമി', സാങ്കേതികമായി ഏറെ മികച്ചുനില്‍ക്കുന്ന ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അന്വേഷണാത്മക ത്രില്ലറിന് ആവശ്യമായ എല്ലാ നിഗൂഢതകളും ആക്ഷന്‍ രംഗങ്ങളും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാവനയോടൊപ്പം നടന്‍ റഹ്മാന്റെ സ്‌ക്രീന്‍ പ്രസന്‍സും ടീസറിന്റെ പ്രധാന ആകര്‍ഷണമാണ്. അസിസ്റ്റന്റ് കമ്മീഷണര്‍ ജിബ്രാന്‍ എന്ന ശക്തമായ പോലീസ് ഓഫീസര്‍ വേഷത്തിലാണ് റഹ്മാന്‍ എത്തുന്നത്. നവാഗതനായ റിയാസ് മാരാത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അനോമി'.
സാധാരണ കുറ്റാന്വേഷണ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി, പാരലല്‍ അന്വേഷണ സാധ്യതകളെ സര്‍ഗാത്മകമായി ഉപയോഗപ്പെടുത്തുന്ന ഒരു സിനിമയായിരിക്കും ഇത്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അര്‍ജുന്‍ ലാല്‍, ഷെബിന്‍ ബെന്‍സണ്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കുമാ