Latest News

സെയിം പ്ലേയ്സ്, സെയിം ചെയര്‍; മഞ്ജുവിനെ കോപ്പിയടിച്ച് ഭാവനയും; മഞ്ജു വാര്യര്‍ക്ക് പിന്നാലെ സെല്‍ഫി പങ്ക് വച്ച് നടിയും

Malayalilife
സെയിം പ്ലേയ്സ്, സെയിം ചെയര്‍; മഞ്ജുവിനെ കോപ്പിയടിച്ച് ഭാവനയും; മഞ്ജു വാര്യര്‍ക്ക് പിന്നാലെ സെല്‍ഫി പങ്ക് വച്ച് നടിയും

മലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് താരങ്ങളായ മഞ്ജു വാര്യരും ഭാവനയും. ജീവിതത്തിലെ സന്തോഷത്തിലും സങ്കടങ്ങളിലും താങ്ങും തണലുമായി ഇവരുവരും പരസ്പരം നില്‍ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം ഒരു കസേരയില്‍ ഇരുന്ന് മിറര്‍ സെല്‍ഫിയെടുക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. അതേ സ്ഥലത്തിരിക്കുന്ന മറ്റൊരു ചിത്രവും അന്നേ ദിവസം തന്നെ മഞ്ജു ഷെയര്‍ ചെയ്യുകയുണ്ടായി. 

ചിത്രം പോസ്റ്റ് ചെയ്ത് വളരെ ചെറിയ സമയം കൊണ്ട് വളരെ വലിയ പ്രേക്ഷക ശ്രദ്ധയാണ് ചിത്രം നേടിയത്.ഇപ്പോഴിതാ ലേഡി സൂപ്പര്‍ സ്റ്റാര്‍ പങ്കു വച്ച ചിത്രത്തിന്‍രെ അതേ പതിപ്പില്‍ ചില സെല്‍ഫികള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മറ്റൊരു താരവും. കോപ്പിയിങ് മഞ്ജു വാര്യര്‍ സെയിം പ്ലേയ്സ്, സെയിം ചെയര്‍ എന്ന കുറിപ്പോടെയാണ് ഭാവന തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കു വച്ചത്. മഞ്ജു താരത്തിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ  ഭാവനയുടെ ചിത്രം പങ്കുവച്ചിരുന്നു.  

ഇടവേളയ്ക്ക് ശേഷം മലയാള സിനിമാലോകത്തേക്ക് തിരിച്ചെത്തുകയാണ് ഭാവന. ആദില്‍ മൈമൂനത്ത് അഷ്‌റഫ്‌ന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ആണ് ഭാവനയുടെ പുതിയ ചിത്രം. ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അജിത്തിനൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രം 'തുനിവ്' ആണ് മഞ്ജുവിന്റെ റിലീസിനെത്തുന്ന പുതിയ ചിത്രം.

 

bhavana shares photo copied manju-warrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES