Latest News

മാട്ടിയായി ബിജുമേനോന്‍; ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന പുതിയചിത്രം 'മാട്ടി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ട് താരം

Malayalilife
 മാട്ടിയായി ബിജുമേനോന്‍;  ഡോമിന്‍ ഡിസില്‍വ സംവിധാനം  ചെയ്യുന്ന പുതിയചിത്രം 'മാട്ടി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ട് താരം


ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മാട്ടി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്   .ചിത്രത്തില്‍ നായകനായി എത്തുന്നത് ബിജു മേനോനാണ് .തന്റെ ഫെയ്സ് ബുക്ക് പേജില്‍ ബിജു മേനോന്‍ തന്നെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.


സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം പവി കെ പവന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍. സംഗീതം ജേക്സ് ബിജോയ്.


ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് ബിജു എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും ഡോമിന്റേതാണ്. നേരത്തേ നീരജ് മാധവിനെ നായകനാക്കി 'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രവും ഡോമിന്‍ ഒരുക്കിയിരുന്നു.


 

Read more topics: # bijumenon film,# maati
bijumenon film maati

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES