Latest News

രണ്‍ബീറും ആലിയയും ഒന്നിക്കുന്ന ബ്രഹ്മാസ്ത്ര ടീസര്‍ എത്തി; മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും നാഗാര്‍ജുന അക്കിനേനിയും

Malayalilife
രണ്‍ബീറും ആലിയയും ഒന്നിക്കുന്ന ബ്രഹ്മാസ്ത്ര ടീസര്‍ എത്തി; മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും നാഗാര്‍ജുന അക്കിനേനിയും

ണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയന്‍ മുഖര്‍ജി ഒരുക്കുന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്രയുടെ ടീസര്‍ പുറത്ത്. രണ്‍ബീറിനേയും ആലിയയേും കൂടാതെ അമിതാഭ് ബച്ചന്‍, മൗനി റോയി, നാഗാര്‍ജുന അക്കിനേനി എന്നിവരും ടീസറില്‍ എത്തുന്നുണ്ട്.

നെഗറ്റീവ് കഥാപാത്രമായാണ് മൗനി റോയി ചിത്രത്തിലെത്തുന്നത്. ബ്രഹ്മാസ്ത്രയുടെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍ 100 ദിവസത്തിനുള്ളില്‍ നിങ്ങളിലേക്കെത്തും എന്നാണ് ആലിയ കുറിച്ചത്.

ഇന്ത്യന്‍ പുരാണങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ സങ്കല്‍പ്പങ്ങളിലും കഥകളിലും പ്രചോദനം ഉള്‍ക്കൊണ്ട് ആധുനിക ലോകത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പുതിയ സിനിമയാണ് ബ്രഹ്മാസ്ത്ര. ഫാന്റസി, സാഹസികത, നന്മ, തിന്മ, സ്നേഹം, പ്രതീക്ഷ എന്നിവ ഒത്തുചേര്‍ന്ന ഒരു മഹാകാവ്യമാണ് ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. മൂന്ന് ഭാഗങ്ങളായാണ് ചിത്രമെത്തുന്നത്.
 
നേരത്തെ, രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹത്തിന് മുന്നോടിയായി ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ ബ്രഹ്മാസ്ത്ര ടീം പുറത്തിറക്കിയിരുന്നു. 'കേസരിയ' എന്ന് തുടങ്ങുന്ന ഗാനം അര്‍ജിത്ത് സിംഗാണ് ആലപിച്ചത്. രണ്‍ബീറിനേയും ആലിയയേയും ആദ്യമായി ഓണ്‍സ്‌ക്രീനില്‍ പ്രേക്ഷകര്‍ ഒന്നിച്ച് കണ്ടത് കേസരിയ എന്ന പാട്ടിലൂടെയായിരുന്നു.

സിനിമയുടെ ട്രെയിലര്‍ ജൂണ്‍ 15ന് റിലീസ് ചെയ്യും. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2022 സെപ്തംബര്‍ 9ന് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്.

സിനിമയുടെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകന്‍ എസ്.എസ്. രാജമൗലിയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ രാജമൗലി ഈ ചിത്രം തിയറ്ററുകളിലെത്തിക്കും.

brahmastra movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES