Latest News

പരാതിക്കാരിയുടെ മുറിയിലേക്ക് കയറി പോകുന്നതിന് സിസിടിവിയില്‍ തെളിവ്; റൂമിനുള്ളില്‍ ക്യാമറയില്ലാത്തതിനാല്‍ കയറി പിടിത്തം ദൃശ്യമായില്ല; മുന്‍ എംഎല്‍എയ്ക്ക് എതിരെ ചുമത്തിയത് മജിസ്ട്രേട്ടിന് ജാമ്യം അനുവദിക്കാന്‍ കഴിയുന്ന വകുപ്പുകള്‍; പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസെടുക്കുമ്പോള്‍

Malayalilife
 പരാതിക്കാരിയുടെ മുറിയിലേക്ക് കയറി പോകുന്നതിന് സിസിടിവിയില്‍ തെളിവ്; റൂമിനുള്ളില്‍ ക്യാമറയില്ലാത്തതിനാല്‍ കയറി പിടിത്തം ദൃശ്യമായില്ല; മുന്‍ എംഎല്‍എയ്ക്ക് എതിരെ ചുമത്തിയത് മജിസ്ട്രേട്ടിന് ജാമ്യം അനുവദിക്കാന്‍ കഴിയുന്ന വകുപ്പുകള്‍; പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസെടുക്കുമ്പോള്‍

പിടി കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് ചുമത്തിയത് ലളിത വകുപ്പുകള്‍. തിരുവനന്തപുരത്തെ ഹോട്ടലില്‍ ചലച്ചിത്ര പ്രവര്‍ത്തക താമസിച്ചിരുന്ന റൂമില്‍ കയറിയായിരുന്നു സംവിധായകന്റെ അതിക്രമം. യുവതിയുടെ ദേഹത്തു കയറി പിടിക്കാന്‍ കുഞ്ഞുമുഹമ്മദ് ശ്രമിച്ചെന്നാണ് പരാതി. മുഖ്യമന്ത്രി പിണറായി വിജയനാണ് പരാതി നല്‍കിയത്. ഏത് ഏറെ കാലം കൈമാറാതെ പിടിച്ചു വച്ചുവെന്ന് സൂചനയുണ്ട്. പിന്നീട് കണ്‍റ്റോണ്‍മെന്റ് സ്റ്റേഷന് കൈമാറി.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിലേക്ക് കുഞ്ഞുമുഹമ്മദ് കയറി പോകുന്ന ദൃശ്യങ്ങള്‍ കിട്ടിയത്. ഇത് അനുസരിച്ച് റിപ്പോര്‍ട്ട് മുകളിലേക്ക് കൈമാറി. ഇതോടെ കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കേസൊതുക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചുവെന്നും സൂചനയുണ്ട്. മജിസ്ട്രേട്ടിന് മാത്രം ജാമ്യം നല്‍കാന്‍ കഴിയുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ല. അത്തരമൊരു പരാതി ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയില്ലെന്നാണ് സൂചന. മറിച്ച് ദേഹത്ത് മോശം ഉദ്ദേശത്തോടെ കടന്നു പിടിച്ചുവെന്നാണ് പരാതി.

സിപിഎം സഹയാത്രികനും മുന്‍ ഇടത് എംഎല്‍എയുമാണ് പി.ടി. കുഞ്ഞുമുഹമ്മദ്. ഒരുമാസംമുമ്പാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തുടര്‍ന്ന് ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് കൈമാറി. തുടര്‍ന്ന് പോലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. പരാതിയില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് പോലീസിനോടും ചലച്ചിത്ര പ്രവര്‍ത്തക പറഞ്ഞത്. ഐഎഫ്എഫ്‌കെയിലേക്കുള്ള മലയാള സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള സമിതിയുടെ അധ്യക്ഷനാണ് പി.ടി. കുഞ്ഞുമുഹമ്മദ്. 

കൈരളി ടിവിയുടെ മുന്‍ ഡയറക്ടറായിരുന്നു. മുന്‍ എംഎല്‍എയുമാണ്. ചലച്ചിത്ര സമിതി അംഗമാണ് പരാതിക്കാരി. തിരുവനന്തപുരത്താണ് സിനിമകളുടെ സ്‌ക്രീനിങ് നടന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പി.ടി. കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഹോട്ടലിലുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതോടെയാണ് കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 74, 75 (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. 

പി.ടി കുഞ്ഞുമുഹമ്മദിന്റെയും മൊഴി രേഖപ്പെടുത്തും. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും മാപ്പ് പറയാന്‍ തയ്യാറാണെന്നും കുഞ്ഞുമുഹമ്മദിന്റെ പ്രതികരണം. ഡിസംബര്‍ 13ന് ആരംഭിക്കുന്ന 30ാമത് രാജ്യാന്തര ചലച്ചിത്ര മേളയിയിലേക്കുള്ള മലയാളം ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം ആറിനാണ് പരാതിക്ക് ആസ്പദമായ സംഭവം. ഐഎഫ്എഫ്കെയിലേക്കുള്ള മലയാളം സിനിമകളുടെ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനായിരുന്നു പിടി കുഞ്ഞുമുഹമ്മദ്. പരാതിക്കാരിയായ ചലച്ചിത്രപ്രവര്‍ത്തകയും കമ്മിറ്റിയിലുണ്ടായിരുന്നു. 

തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങള്‍ താമസിച്ചിരുന്നത്. സ്‌ക്രീനിംഗിന് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഡിസംബര്‍ 12 മുതല്‍ 19 വരെയാണ് തിരുവനന്തപുരത്ത് ചലച്ചിത്രമേള നടക്കുന്നത്. ഇതിന്റെ ഭാഗയമായുള്ള സ്‌ക്രീനിങ്ങിനിടെയാണ് സംഭവമുണ്ടായത്. 

case agains pt kunjumuhammad

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES