Latest News

കൊച്ചിയില്‍ നടക്കാനിരുന്ന വേടന്റെ സംഗീതനിശ മാറ്റിവച്ചു; പീഡനക്കേസില്‍ റാപ്പര്‍ വേടന്‍ ഒളിവില്‍; പരാതിക്കാരിയ്ക്ക് വേടനുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയതോടെ നിലപാട് കടുപ്പിച്ച് പോലീസ് 

Malayalilife
 കൊച്ചിയില്‍ നടക്കാനിരുന്ന വേടന്റെ സംഗീതനിശ മാറ്റിവച്ചു; പീഡനക്കേസില്‍ റാപ്പര്‍ വേടന്‍ ഒളിവില്‍; പരാതിക്കാരിയ്ക്ക് വേടനുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയതോടെ നിലപാട് കടുപ്പിച്ച് പോലീസ് 

പീഡനക്കേസില്‍ ഒളിവിലുളള റാപ്പര്‍ വേടന്റെ സംഗീത പരിപാടി മാറ്റിവച്ചു. ശനിയാഴ്ച കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റിയത്. പരിപാടിക്കെത്തിയാല്‍ വേടനെ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് നീക്കം. എന്നാല്‍ മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. 

ബോള്‍ഗാട്ടി പാലസില്‍ ഓളം ലൈവ് എന്ന പേരിലാണ് പരിപാടി നടത്താനിരുന്നത്. കാണികളുടെ വലിയ പങ്കാളിത്തവും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വേടനെതിരേ യുവ ഡോക്ടറുടെ പരാതിയെതുടര്‍ന്ന് ബലാത്സംഗത്തിന് പൊലീസ് കേസ് എടുത്തിരുന്നു. ഇതേതുടര്‍ന്ന വേടന്‍ ഒളിവില്‍ പോയി. ഇതോടെയാണ് പരിപാടി മാറ്റിവയ്ക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്. 

തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. വേടനുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്ന പരാതിക്കാരിയുടെ ആരോപണങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരി മരുന്ന് ഉപയോ?ഗിച്ച ശേഷം വേടന്‍ പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

2023 ജൂലൈ മുതല്‍ തന്നെ ഒഴിവാക്കാന്‍ തുടങ്ങി. വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയായി. പിന്‍മാറ്റം തന്നെ മാനസികമായി തകര്‍ത്തതായും അതു പിന്നീട് ഡിപ്രഷനിലേക്ക് എത്തിപ്പെട്ടതായും യുവതി പറയുന്നു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. പണം കൈമാറിയതിന്റെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

പുലിപ്പല്ലു കൈവശം വച്ച കേസില്‍ വേടന്‍ അടുത്തിടെ അറസ്റ്റിലായിരുന്നു. ലഹരി ഉപയോഗവുമായ ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുമ്പോഴാണ് ബലാത്സംഗ പരാതി ഉയരുന്നത്. നേരത്തെ വേടനെതിരേ മിടു ആരോപണവും ഉയര്‍ന്നിരുന്നു. ഇതില്‍ നിന്നെല്ലാം രക്ഷപ്പെട്ട് സംഗീത പരിപാടികളില്‍ സജീവമാകുമ്പോഴാണ് യുവ ഡോക്ടറുടെ പരാതിയില്‍ ഒളിവില്‍ പോകേണ്ടി വന്നത്.

case against rapper vedan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES