അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോന്‍ വിജയിക്കുമെന്ന ഘട്ടത്തില്‍ ശ്വേതക്കെതിരെ കേസ്. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാളുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. 'സാമ്പത്തിക ലാഭത്തിന് വേണ്ടി നഗ്‌നത പ്രചരിപ്പിച്ചു' എന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിരിക്കുന്നത്. പ്രതി സാമ്പത്തിക ലാഭത്തിനുവേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യങ്ങളിലും ഉള്‍പ്പെടെ നഗ്നത പ്രദര്‍ശിപ്പിച്ച് അഭിനയിച്ചു, സോഷ്യല്‍ മീഡിയയിലൂടെയും പോണ്‍ സൈറ്റുകളിലൂടെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് വരുമാനം നേടി തുടങ്ങിയ ആരോപണങ്ങളാണ് പോലീസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്വേത അഭിനയിച്ച പരസ്യചിത്രങ്ങളിലെയും സിനിമകളിലെയും ഇന്റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലും അശ്ലീല വെബ് സൈറ്റുകളിലും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. ഇതിന്റെ പേരിലാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അഭിനേത്രി എന്ന നിലയില്‍ ശ്വേത മേനോന്‍ സിനിമയില്‍ തന്റെ ജോലി ചെയ്തത് ചിലര്‍ ക്ലിപ്പുകളാക്കി പ്രചരിപ്പിക്കുകയാണ് ചെയ്തത്. ശ്വേതയുടേത് കൂടാതെ മറ്റു നടിമാരുടെയും രംഗങ്ങള്‍ ഇത്തരത്തില്‍ സൈബറിടത്തില്‍ പ്രചരിക്കുന്നുണ്ട്. ഇങ്ങനെ പ്രചരിക്കുന്നതില്‍ നടിയെ കുറ്റപ്പെടുത്തിയാണ് അവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നതാണ് ശ്രദ്ദേയം. എറണാകുളം സെന്‍ട്രല്‍ പോലീസിനാണ് അന്വേഷണ ചുമതല. അശ്ലീല വേഷങ്ങള്‍ ഇനിയും ചെയ്യുമെന്ന് ശ്വേതാ മേനോന്‍ സ്വയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാമസൂത്ര പരസ്യം കണ്ടത് കോടിയോളം ആളുകള്‍ ആണെന്ന് നടി തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെന്നും പരാതിക്കാരന്‍ ആരോപിച്ചത്. കാമസൂത്രയുടെ പരസ്യം കൂടാതെ രതിനിര്‍വേദം, പാലേരി മാണിക്ക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളില്‍ നടി ഇന്റിമേറ്റായി അഭിനയിച്ച രംഗങ്ങളുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.
ഇപ്പോഴത്തെ പരാതിക്ക് പിന്നില്‍ അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നീക്കങ്ങളാണ് എന്നാണ് കരുതുന്നത്. ശ്വേത അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കുന്നത് തടയാന്‍ വേണ്ടി ആസൂത്രിത നീക്കം ഒരു വിഭാഗം ആളുകള്‍ കുറച്ചു ദിവസങ്ങളായി നടത്തുന്നുണ്ട്. ഇതിനിടെയാണ് മാര്‍ട്ടിന്‍ എറണാകുളം സിജെഎം കോടതിയെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ജൂലൈ 30നാണ് കോടതിയില്‍ പരാതി എത്തിയത്. കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. താര സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും നേര്‍ക്കുനേര്‍ മത്സരം. വനിത പ്രസിഡന്റാകുന്നതിന് എതിരെ ഒരു വിഭാഗം നേരത്തെ രംഗത്തുവന്നിരുന്നു.
ക്രിമിനല്‍ കേസില്‍ പെട്ടവര്‍ മാറി നില്‍ക്കണമെന്ന ഫോര്‍മുല പ്രകാരം ബാബുരാജ് അടക്കം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കേണ്ടി വന്നിരുന്നു. ഇതിനിടെയാണ് ശ്വേതയെ കേസില്‍ പെടുത്തി പിന്‍മാറ്റാന്‍ ശ്രമം നടക്കുന്നത്. അമ്മ തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തല, ലക്ഷ്മി പ്രിയ, നാസര്‍ ലത്തീഫ് എന്നിവരും ജന.സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്‍, രവീന്ദ്രന്‍ എന്നിവരും മത്സരിക്കും. ജോയിന്റ് സെക്രട്ടറിയായി നടി അന്‍സിബ ഹസന്‍ തിരഞ്ഞെടുക്കപ്പെട്ടു.