എന്ന് സ്വന്തം ജാനകിക്കുട്ടി' എന്ന സിനിമയിലെ കുഞ്ഞാത്തോലായി മലയാളി ഹൃദയങ്ങളില്‍ ചേക്കേറിയ നടിയാണ് ചഞ്ചല്‍. 1998 ല്‍ എം.ടി.വാസുദേവന്‍ നായര്‍-ഹരിഹരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തില്‍ നായികയായി അഭിനയിച്ചത് ജോമോള്‍ ആണെങ്കിലും വെള്ളാരം കണ്ണുകളുള്ള കുഞ്ഞാത്തോലായി എത്തിയ ചഞ്ചലും പ്രേക്ഷക മനസ്സില്‍ ഇടം നേടി.
കൊച്ചിക്കാരിയായ ചഞ്ചല്‍ വിവാഹശേഷം സിനിമ ഉപേക്ഷിച്ച് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം അമേരിക്കയിലേക്കു പോയി. മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിച്ച ചഞ്ചല്‍ ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു. നര്‍ത്തകിയുമാണ്. ഇപ്പോഴിതാ, ചഞ്ചലിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഹെയര്‍ സ്റ്റൈലിസ്റ്റുകളായ സജിത്ത് ആന്‍ഡ് സുജിത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചഞ്ചലിന്റെ മുടി ഒരുക്കുന്നതാണ് വീഡിയോയില്‍. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണവുമായി എത്തുന്നത്. ' ഇപ്പോഴും ചെറുപ്പമാണല്ലോ, പ്രായം റിവേഴ്സ് ഗിയറിലാണ്' , ' ഇഷ്ടം തോന്നിയ ഒരേയൊരു യക്ഷി' , ' അസൂയ തോന്നിയ കണ്ണുകള്‍ അന്നും ഇന്നും നിങ്ങളുടേത് മാത്രം' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.