Latest News

ഷൈന്‍ ടോം ചാക്കോയും ജാഫര്‍ ഇടുക്കിയും കലാഭവന്‍ ഷാജോണും ഒന്നിക്കുന്ന ചാട്ടുളി പ്രദര്‍ശനത്തിന്

Malayalilife
 ഷൈന്‍ ടോം ചാക്കോയും ജാഫര്‍ ഇടുക്കിയും കലാഭവന്‍ ഷാജോണും ഒന്നിക്കുന്ന ചാട്ടുളി പ്രദര്‍ശനത്തിന്

ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിരാജ് ബാബു സംവിധാനം ചെയ്യുന്ന 'ചാട്ടുളി ' പ്രദര്‍ശനത്തിനൊരുങ്ങുന്നു.അട്ടപ്പാടിയില്‍ ചിത്രീകരണം  പൂര്‍ത്തിയാക്കിയ ഈ ചിത്രത്തില്‍ കാര്‍ത്തിക് വിഷ്ണു, ശ്രുതി ജയന്‍, ലതാ ദാസ്, വര്‍ഷ പ്രസാദ്, തുടങ്ങിയവരും അഭിനയിക്കുന്നു.

നെല്‍സണ്‍ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷന്‍സ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളില്‍നെല്‍സണ്‍ ഐപ്പ്, ഷാ ഫൈസി, സുജന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന  ' ചാട്ടുളി ' എന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ജയേഷ് മൈനാഗപ്പള്ളിഎഴുതുന്നു.

പ്രമോദ്. കെ. പിള്ള ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍,ആന്റണി പോള്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, ജസ്റ്റിന്‍ ഫിലിപ്പോസ് എന്നിവര്‍ സംഗീതം പകരുന്നു.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അജു വി.എസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി പട്ടിക്കര,എഡിറ്റര്‍-അയൂബ് ഖാന്‍,
കല-അപ്പുണ്ണി സാജന്‍, മേക്കപ്പ് -റഹിം കൊടുങ്ങല്ലൂര്‍,വസ്ത്രാലങ്കാരം-രാധാകൃഷ്ണന്‍ മങ്ങാട്,അസോസിയേറ്റ് ഡയറക്ടര്‍-രാഹുല്‍ കൃഷ്ണ,അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്-
കൃഷ്ണകുമാര്‍ ഭട്ട്, നൗഫല്‍ ഷാജ് ഉമ്മര്‍, ഡോ.രജിത്കുമാര്‍,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-
ബാബുരാജ് മനിശ്ശേരി, ജബ്ബാര്‍ മതിലകം, 
ലൊക്കേഷന്‍ മാനേജര്‍- പ്രസാദ് ശ്രീകൃഷ്ണപുരം,
സംഘട്ടനം-ബ്രൂസ് ലി രാജേഷ്, പ്രദീപ് ദിനേശ്,
സ്റ്റില്‍സ്-അനില്‍ പേരാമ്പ്ര, പരസ്യക്കല-ആന്റണി സ്റ്റീഫന്‍,പി ആര്‍ ഒ-എ എസ് ദിനേശ്

Read more topics: # ചാട്ടുളി
chattuli shine tom chacko

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES