രണ്ട് അത്ഭുതങ്ങളെ  വെള്ളിത്തിരയില്‍ ഒന്നിച്ചു കൊണ്ടുവരാനുള്ള ശ്രമം; അഭിലാഷ് പിളളയും എം മോഹനനും ഒരുമിക്കുന്ന ചോറ്റാനിക്കര അമ്മ; കുറിപ്പുമായി അഭിലാഷ് പിള്ള

Malayalilife
 രണ്ട് അത്ഭുതങ്ങളെ  വെള്ളിത്തിരയില്‍ ഒന്നിച്ചു കൊണ്ടുവരാനുള്ള ശ്രമം; അഭിലാഷ് പിളളയും എം മോഹനനും ഒരുമിക്കുന്ന ചോറ്റാനിക്കര അമ്മ; കുറിപ്പുമായി അഭിലാഷ് പിള്ള

മലയാള സിനിമയില്‍ ഇന്നിതുവരെ കാണാത്ത കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന ഒരു ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ഇതാ പ്രേക്ഷകരികിലേക്കു എത്തുകയാണ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റര്‍ ഡിവോഷണല്‍ ഹിറ്റ് ഒരുക്കിയ അഭിലാഷ് പിള്ള രചനയിലും പ്രേക്ഷകരെ വെള്ളിത്തിത്തിരയില്‍ സിനിമയോടൊപ്പം ആ യാത്രയില്‍ കൂടെ കൂട്ടിനു കൊണ്ട് പോയ സംവിധായകന്‍ എം മോഹനനും ഇന്ത്യന്‍ സിനിമയില്‍ മലയാളിക്ക് അഭിമാനിക്കാവുന്ന മികവുറ്റ സിനിമകള്‍ നല്‍കിയ മലയാളികളുടെ ഗോകുലം ഗോപാലനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 

ചോറ്റാനിക്കര അമ്മയുടെ കഥയെ അവലംബമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ' ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി ' എന്നാണ്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചോറ്റാനിക്കര ലക്ഷ്മികുട്ടിയുടെ കോ പ്രൊഡ്യൂസേഴ്സ് ബൈജു ഗോപാലനും വി സി പ്രവീണുമാണ്. എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയാണ്. ചിത്രത്തിനെക്കുറിച്ചു ശ്രീ ഗോകുലം ഗോപാലന്‍ പറഞ്ഞത് ഇപ്രകാരമാണ് : ' ചില സിനിമകള്‍ ഒരു നിയോഗമാണ്.

ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹത്തോടെ, ശ്രീ ഗോകുലം മൂവീസ് മലയാളികള്‍ക്കായി ഭക്തിസാന്ദ്രമായ ഒരു ചലച്ചിത്ര നിര്‍മ്മാണത്തിന് തുടക്കം കുറിക്കുകയാണ്. 'മാളികപ്പുറം' നമുക്കു സമ്മാനിച്ച എഴുത്തുകാരന്‍ അഭിലാഷ് പിള്ളയും, 'അരവിന്ദന്റെ അതിഥികള്‍' സമ്മാനിച്ച സംവിധായകന്‍ എം മോഹനും ഒന്നിച്ച്, വിശ്വാസത്തിന്റെയും ദൈവികതയുടെയും വേരുകള്‍ പുതിയ തലമുറയിലേക്ക് നയിക്കുന്ന 'ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി'.

അഭിലാഷ് പിള്ള കുറിച്ചത് ഇങ്ങനെയാണ്. ഞാന്‍ ഈ ലോകത്ത് ഇഷ്ടപെടുന്ന രണ്ട് അത്ഭുതങ്ങളാണ്, ആദ്യത്തേത്  അമ്മ അതിലും വലിയ ഒരു അത്ഭുതം ഈ ഭൂമിയിലില്ല, പിന്നെ ആന,ചെറുപ്പം മുതല്‍ ഞാന്‍ കണ്ടു വളര്‍ന്ന ഈ രണ്ട് അത്ഭുതങ്ങളേയും വെള്ളിത്തിരയില്‍ ഒന്നിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ്, എല്ലാം പ്രാര്‍ത്ഥനയും വേണം.

അഭിലാഷ് പിള്ള

അമ്മയെയും ആനയെയും ഇഷ്ടപെടുന്ന മലയാളികള്‍ക്ക് വേണ്ടി സൗത്ത് ഇന്ത്യയിലെ മികച്ച താരങ്ങള്‍ ഒന്നിക്കുന്ന ഈ സിനിമ ഉടന്‍ ചിത്രീകരണം ആരംഭിക്കും.നിങ്ങളുടെ പ്രാര്‍ത്ഥനകളും, സ്‌നേഹവും ഞങ്ങളോടൊപ്പം ഉണ്ടാകട്ടെ. ഇത് ഒരു സിനിമ മാത്രം അല്ല... ഒരു അനുഭവമാണ്! ഒരുപക്ഷെ എന്റെ സിനിമ ജീവിതത്തിലെ ഒരു വലിയ നിയോഗം കൂടിയാകാം ഈ സിനിമ എന്നാണ് മലയാളികളുടെ പ്രിയപ്പെട്ട നിര്‍മ്മാതാവും സിനിമാ സ്‌നേഹിയുമായ ശ്രീ ഗോകുലം ഗോപാലന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വരികള്‍ ഇങ്ങനെയാണ്. 

ചിത്രത്തിലെ പ്രധാന താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും വരും നാളുകളില്‍ പ്രേക്ഷകരിലേക്കെത്തിക്കും എന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

chottanikara lakshmikutty movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES