Latest News

നീതി അവന് ഒരു ഭ്രമമാണ്': ദുരൂഹത ഉയര്‍ത്തി എത്തിയ മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ പോസ്റ്റര്‍

Malayalilife
 നീതി അവന് ഒരു ഭ്രമമാണ്': ദുരൂഹത ഉയര്‍ത്തി എത്തിയ മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ പോസ്റ്റര്‍

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. For Him, Justice is an Obsession...' എന്ന് കുറിച്ച പോസ്റ്ററില്‍ ക്രിസ്റ്റഫര്‍ എന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.ബയോഗ്രഫി ഒഫ് എ വിജിലന്റ് കോപ്പ് എന്നാണ്് ഈ ത്രില്ലര്‍ ചിത്രത്തിന്റെ ടാഗ് 

സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍. തെന്നിന്ത്യന്‍ താരം വിനയ് റായ് സുപ്രധാന വേഷത്തില്‍ എത്തുന്നു. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളുംഅണിനിരക്കുന്നു.ആര്‍.ഡി ഇല്യൂമിനേഷന്‍സ് ആണ് നിര്‍മ്മാണം.

ഉദയകൃഷ്ണ രചന നിര്‍വഹിക്കുന്നു.ഫൈസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം .പി.ആര്‍.ഒ: പി .ശിവപ്രസാദ്.അതേസമയം മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് ഒക്ടോബറില്‍ റിലീസ് ചെയ്യും. വേഫെറര്‍ ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. 

കെട്ട്യോളാണ് എന്റെ മാലാഖയ്ക്കുശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് . ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അഡ്വേഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ.

Read more topics: # മമ്മൂട്ടി
christopher movie poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES