ഗുമസ്തന്‍' എന്ന ചിത്രത്തിന്റെ പ്രമോഷനായി കോളേജില്‍ എത്തിയ നടന്‍ നടന്‍ ബിബിന്‍ ജോര്‍ജിനെ പ്രിന്‍സിപ്പാള്‍ അപമാനിച്ച് ഇറക്കിവിട്ടതായി ആക്ഷേപം. എംഇഎസ് - കെവിഎം വളാഞ്ചേരി കോളേജിലാണ് സംഭവം നടന്നത്. കോളജ് മാഗസിന്‍ പ്രകാശനത്തിനായി 'ഗുമസ്തന്‍' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രമോഷന്റെ ഭാഗമായി കോളജില്‍ എത്തിയിരുന്നു.
പുസ്തകപ്രകാശനത്തിനായി ബിബിന്‍ വേദിയില്‍ എത്തിയതോടെ വിദ്യാര്‍ഥികള്‍ 'ഗുമസ്തന്‍' എന്ന് ആര്‍പ്പുവിളിക്കാന്‍ തുടങ്ങി. ബിബിന്‍ ചിത്രത്തെ കുറിച്ച് വിദ്യാര്‍ത്ഥികളുമായി സംസാരിക്കാന്‍ തുടങ്ങിയതോടെ, പ്രിന്‍സിപ്പാള്‍ വരികയും പുസ്തകം പ്രകാശനം ചെയ്താല്‍ മാത്രം മതി, മറ്റൊന്നും സംസാരിക്കാതെ ഇറങ്ങി പോകാന്‍
ആവശ്യപ്പെടുകയുമായിരുന്നു
കോളജിലേക്ക് ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ വന്നതെന്ന് ബിബിന്‍ ജോര്‍ജ്ജ് പറഞ്ഞുവെങ്കിലും എത്രയും പെട്ടെന്ന് വേദി വിടണമെന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ ആവശ്യം. സിനിമയുടെ പേര് കുട്ടികള്‍ ആര്‍ത്തുവിളിച്ചത് പ്രിന്‍സിപ്പാളിനെ ചൊടിപ്പിച്ചെന്നാണ് കരുതുന്നെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സാരമില്ലെന്ന് പറഞ്ഞാണ് ബിബിന്‍ വേദിവിട്ടതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു
'കോളജിന്റെ മൂന്നാം നിലയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഞാന്‍ വന്നപ്പോള്‍ മുതല്‍ പ്രിന്‍സിപ്പാള്‍ അസ്വസ്ഥനായിരുന്നു. സിനിമയുടെ കാര്യം പറഞ്ഞു തുടങ്ങിയപ്പോഴേക്കും പ്രിന്‍സിപ്പാള്‍ വിറച്ചുകൊണ്ട് വേദിയിലേക്ക് കയറി പ്രകാശനം ചെയ്തിട്ട് പൊയ്ക്കോ, പടത്തെക്കുറിച്ച് ഒന്നും പറയേണ്ട എന്നു ആക്രോശിച്ചു. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. വിളിച്ച് വരുത്തിയുള്ള അപമാനം.
എനിക്കേറ്റവും വിഷമം വന്നത് എന്റെ കൂടെ വന്ന ആളുകള്‍ കൂടി അപമാനിക്കപ്പെട്ടല്ലോ എന്നോര്‍ത്തപ്പോഴാണ്. ഞാന്‍ വേദിയില്‍ നിന്നിറങ്ങി തിരികെ പോരാന്‍ ഒരുങ്ങിയപ്പോള്‍ കുട്ടികള്‍ ഓടിയെത്തി മാപ്പു പറഞ്ഞു. അവര്‍ ഒന്നടങ്കം പോകരുതെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷേ പിന്നീട് ആ വേദിയിലേക്ക് തിരികെ ചെല്ലാന്‍ എനിക്കു തോന്നിയില്ലെന്നും' ബിബിന്‍ പറഞ്ഞു. സംഭവം നടന്നിട്ട് ഒരാഴ്ചയ്ക്ക് ശേഷം ഇപ്പോഴാണ് സോഷ്യല്‍മീഡിയയില്‍ സംഭവം ചര്‍്ച്ചയാകുന്നത്.സംഭവത്തിന്റെ വീഡിയോ അടക്കമാണ് പുറത്തു വന്നത്.
ഇതേ സമയം കുറച്ച് അധ്യാപകരും വിദ്യര്‍ഥികളും ഇവര്‍ക്ക് പിന്തുണയുമായി എത്തി. വേദിയില്‍ നിന്ന് ഇറങ്ങരുതെന്നും പരിപാടി പൂര്‍ത്തിയാക്കാതെ പോകരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പ്രിന്‍സിപ്പാള്‍ കടുംപിടുത്തം പിടിച്ചതോടെ ബിബിന്‍ വേദിയില്‍ നിന്ന് ഇറങ്ങുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
ബിബിന്‍ വീണ്ടും വാഹനത്തില്‍ കയറി തിരിച്ചു പോകാന്‍ നേരത്തും പോകരുതെന്ന അഭ്യര്‍ഥനയുമായി വിദ്യാര്‍ത്ഥികള്‍ എത്തി. പക്ഷേ ഇത് കണക്കിലെടുക്കാന്‍ ബിബിന് കഴിഞ്ഞില്ല. സുഖമില്ലാത്ത കാലും വച്ച് ഒരിക്കല്‍ കൂടി മൂന്നാം നിലയിലേക്ക് കയറാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. വിദ്യാര്‍ഥികളോട് സ്നേഹത്തോടെ യാത്ര പറഞ്ഞാണ് കോളജില്‍ നിന്ന് മടങ്ങിയതെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.