Latest News

സെറ്റു സാരിയിലും പട്ടുപാവാടയിലും തിളങ്ങി ചാരുവും നാടന്‍ വേഷത്തില്‍ സഞ്ജുവും; ആദ്യ ഓണം ആഘോഷമാക്കി ക്രിക്കറ്റ് താരം സഞ്ജു സാംസണും ചാരുലതയും..!

Malayalilife
topbanner
 സെറ്റു സാരിയിലും പട്ടുപാവാടയിലും തിളങ്ങി ചാരുവും നാടന്‍ വേഷത്തില്‍ സഞ്ജുവും; ആദ്യ ഓണം ആഘോഷമാക്കി ക്രിക്കറ്റ് താരം സഞ്ജു സാംസണും ചാരുലതയും..!

ലയാളികള്‍ ഏറ്റെടുത്ത വിവാഹമായിരുന്നു ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെയും ചാരുലതയുടേയും വിവാഹം. ലാളിത്യം നിറഞ്ഞ വിവാഹമായിരുന്നു ഇരുവരുടേതും. മുന്‍നിര ക്രിക്കറ്ററായി വളരുന്ന സഞ്ജു പ്രണയിച്ച് വിവാഹം കഴിച്ചത് മാതൃഭൂമിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെയും എല്‍ ഐസിയിലെ ഉദ്യോഗസ്ഥയുടെയും മകളായ ചാരുലതയെയാണ്. ലളിതമായ വിവാഹവും ആഡംബര പൂര്‍ണമായ റിസെപ്ഷനും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. ഇത്തണ ഇരുവരും തങ്ങളുടെ വിവാഹശേഷമുളള ആദ്യത്തെ ഓണം ആഘോഷിക്കുകയാണ്. നാടന്‍ വസ്ത്രത്തിലെ ഇരുവരുടെയും ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെ ടുക്കുന്നത്. അത്തപ്പൂക്കളമിട്ടും സെറ്റു മുണ്ടും അണിഞ്ഞും തങ്ങളുടെ ആദ്യ ഓണം ആഘോഷമാക്കുകയാണ്.

കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹം. വര്‍ഷങ്ങളുടെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വര്‍ഷമായി പ്രണയിക്കുന്നുണ്ടെങ്കിലും സഞ്ജുവിന്റെ സെലിബ്രിറ്റി ലൈഫ് കാരണം ഇരുവര്‍ക്കും ശരിക്കൊന്ന് കാണാനോ സംസാരിക്കാനോ സാധിച്ചിരുന്നില്ല. ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള യാത്രകള്‍ക്ക് സഹതാരങ്ങള്‍ പങ്കാളിയുമായി വരുമ്പോള്‍ താന്‍ എപ്പോഴും ഒറ്റയ്ക്കായിരുന്നു. അതുകൊണ്ടാണ് കല്യാണം പെട്ടെന്ന് നടത്തിയതെന്നാണ് നേരത്തെ വിവാഹം കഴിച്ചതിന് സഞ്ജു കാരണം പറഞ്ഞത്. മാര്‍ ഇവാനിയോസ് കോളജില്‍ സഞ്ജുവിന്റെ സഹപാഠി കൂടിയായിരുന്നു ചാരുലത. ഡല്‍ഹി പൊലീസിലെ മുന്‍ ഫുട്ബോള്‍ താരം കൂടിയായിരുന്ന സാംസണ്‍ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണു ചാരുലത.

cricketer sanju sanson and charulatha celebrates their first onam

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES