Latest News

സുധിയുടെ രണ്ടാം ചരമദിനത്തില്‍ വീട്ടിലെത്തിയ അലന്‍ ജോസ് പെരേര ഡാന്‍സുമായി മീഡിയയ്ക്ക് മുന്നില്‍; കൈയ്യടിച്ച് രേണു സുധി; കൊല്ലം സുധിയുടെ ഓര്‍മദിനം മീഡയയ്ക്ക് മുന്നില്‍ ആഘോഷമാക്കിയ താരത്തിന് വിമര്‍ശനം

Malayalilife
സുധിയുടെ രണ്ടാം ചരമദിനത്തില്‍ വീട്ടിലെത്തിയ അലന്‍ ജോസ് പെരേര ഡാന്‍സുമായി മീഡിയയ്ക്ക് മുന്നില്‍; കൈയ്യടിച്ച് രേണു സുധി; കൊല്ലം സുധിയുടെ ഓര്‍മദിനം മീഡയയ്ക്ക് മുന്നില്‍ ആഘോഷമാക്കിയ താരത്തിന് വിമര്‍ശനം

നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ വേര്‍പാടിന് കഴിഞ്ഞ ദിവസം രണ്ട് വര്‍ഷം പൂര്‍ത്തിയായിരുന്നു, കൊല്ലത്തെ വീട്ടില്‍ ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങ് നടത്തിയപ്പോള്‍ രേണു സുധി പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്ക് കൊണ്ടതും സോഷ്യല്‍മീഡിയയില്‍ കണ്ടിരുന്നു.രണ്ടാം ആണ്ടിന് സെമിത്തേരിയിലും വീട്ടിലും പ്രാര്‍ത്ഥനകളും ശേഷം ചടങ്ങിന് എത്തിയവര്‍ക്ക് ഭക്ഷണവുമുണ്ടായിരുന്നു. ചടങ്ങിന്റെ വീഡിയോ വൈറലായശേഷം വലിയ രീതിയിലുള്ള വിമര്‍ശനമാണ് രേണുവിന് ലഭിക്കുന്നത്. 

സുധിയുടെ ഓര്‍മദിനവും സ്വന്തം സോഷ്യല്‍മീഡിയ റീച്ച് കൂട്ടാനുള്ള കണ്ടന്റാക്കി രേണു മാറ്റിയെന്നാണ് വിമര്‍ശനം.രേണു സുധിയെ രൂക്ഷമായി വിമര്‍ശിച്ച് യുട്യൂബര്‍ സായ് കൃഷ് അടക്കം രംഗത്തെത്തി. 

മനപ്പൂര്‍വ്വം കണ്ടന്റ് ഉണ്ടാക്കാനുള്ള ശ്രമമാണ് രേണു നടത്തിയതെന്ന് സായ് വിമര്‍ശിച്ചു. ഇത്തരത്തിലുള്ള ഗിമ്മിക്കുകള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സായ് കൃഷ്ണ പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടില്‍ എത്തിയ അലന്‍ ജോസ് പെരെര ഡാന്‍സ് കളിക്കുന്നതും ഒപ്പം നിന്ന് രേണു കൈയ്യടിക്കുന്നതും അടക്കം വീഡിയോ എത്തിയതോടെയാണ് വിമര്‍ശനം ഉയരുന്നത്.

ഹാപ്പി ആണ്ട് ഡെ എന്ന് പറഞ്ഞ് രേണു ആഘോഷിച്ചതുപോലെ തോന്നി. കൊല്ലത്ത് സുധിയുടെ വീട്ടിലും ആണ്ടിന് ചടങ്ങുകള്‍ നടന്നിരുന്നു. സുധിയുടെ മകനും സഹോദരനും മറ്റ് ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. അവിടെ സെലിബ്രിറ്റി ഫെയ്‌സായ രേണു ഇല്ലാതിരുന്നതുകൊണ്ട് തന്നെ അവിടെ വലിയ കാട്ടിക്കൂട്ടലുകള്‍ ഉണ്ടായിരുന്നില്ലെന്നും വിമര്‍ശകര്‍ പറയുന്നു.

Read more topics: # രേണു സുധി
criticizes renu for celebratinng sudhis death anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES