Latest News

രേണു സുധി ഇനി രേഷ്മ പി. തങ്കച്ചന്‍; ഇന്‍സ്റ്റഗ്രാമില്‍ പേരുമാറ്റി രേണു സുധി; നീല കളര്‍ വന്നതോടെ പേരിലും മാറ്റങ്ങള്‍; ചര്‍ച്ചയുമായി സോഷ്യല്‍ മീഡിയയും സൈബര്‍ ഇടങ്ങളും 

Malayalilife
 രേണു സുധി ഇനി രേഷ്മ പി. തങ്കച്ചന്‍; ഇന്‍സ്റ്റഗ്രാമില്‍ പേരുമാറ്റി രേണു സുധി; നീല കളര്‍ വന്നതോടെ പേരിലും മാറ്റങ്ങള്‍; ചര്‍ച്ചയുമായി സോഷ്യല്‍ മീഡിയയും സൈബര്‍ ഇടങ്ങളും 

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ രേണു സുധി സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യയായ രേണു, തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പേരില്‍ മാറ്റം വരുത്തിയതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. നേരത്തെ യൂസര്‍നെയിമിലും പ്രൊഫൈലിലും 'രേണു സുധി' എന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ തന്റെ യഥാര്‍ത്ഥ പേരായ 'രേഷ്മ പി തങ്കച്ചന്‍' എന്നതുകൂടി താരം പ്രൊഫൈലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

പേരില്‍ മാറ്റം വന്നതോടെ, 'സുധി' എന്ന പേര് ഇനി എന്നാണ് നീക്കം ചെയ്യുന്നത് എന്ന ചോദ്യവുമായി ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ബിഗ് ബോസ് മലയാളം സീസണ്‍ 7-ലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ രേണു, ഷോയ്ക്ക് ശേഷം ഉദ്ഘാടനങ്ങളും ആല്‍ബം ഷൂട്ടുമായി സജീവമാണ്. നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ ആരംഭിച്ചപ്പോഴും രേണുവിനെതിരെ വലിയ രീതിയിലുള്ള സൈബര്‍ അധിക്ഷേപങ്ങള്‍ നടന്നിരുന്നു. സബ്സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് താന്‍ 'വെറൈറ്റി' ഉള്ളടക്കം നല്‍കുമെന്ന് അന്ന് രേണു മറുപടിയും നല്‍കിയിരുന്നു. 

അതിനിടെ, കൊല്ലം സുധിയുടെ മകന്‍ കിച്ചു നടത്തിയ ചില വെളിപ്പെടുത്തലുകള്‍ രേണുവിനെതിരെ വലിയ സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമായിരുന്നു. സുധിയുടെ മരണസമയത്ത് ചിലര്‍ ആഘോഷ മൂഡിലായിരുന്നുവെന്നും, ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചുവെന്നുമായിരുന്നു കിച്ചുവിന്റെ വാക്കുകള്‍. ഇത് രേണുവിനെ ഉദ്ദേശിച്ചാണെന്ന തരത്തില്‍ പ്രചരണങ്ങള്‍ ഉണ്ടായതോടെ താരം പ്രതിരോധത്തിലായി. എന്നാല്‍, തന്റെ വാക്കുകളില്‍ രേണു ഉണ്ടായിരുന്നില്ലെന്ന് കിച്ചു പിന്നീട് തിരുത്തി. ഇതിനു പിന്നാലെ രേണുവും വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരുന്നു. 

Read more topics: # രേണു സുധി
renu sudhis about her celebrity

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES