മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി മഞ്ജു പിള്ള. ഛായാഗ്രഹകന്‍ സുജിത്ത് വാസുദേവിനെ ആണ് മഞ്ജു വിവാഹം ചെയ്തത്. മഞ്ജുവിന്റെയും സുജിത്തിന്റെയും ഏക മകള്‍ ദയയും സോഷ്യല്‍ മീഡിയയയിലെ പരിചിതമുഖമാണ്. ഇപ്പോളിതാ രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജുപിള്ളയ്‌ക്കൊപ്പം ദയയും പങ്കെടുത്തിരുന്നു. ഇതില്‍ ദയ പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
''ഇത് ഇവര്‍ മുമ്പൊരു അഭിമുഖത്തിലും പറഞ്ഞിട്ടില്ല. ഇതാണ് സത്യം. തങ്ങള്‍ പിരിയുകയാണെന്ന് രണ്ട് പേരും വന്ന് പറഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് ഞാനാണ്. ഇവര്‍ പിരിയണമെന്നാണ് ഞാനും ആഗ്രഹിച്ചത്. സമൂഹം പലതും പറയുമെന്ന് എല്ലാവരും പറഞ്ഞു. ഇത് അമ്മയുടെ രണ്ടാം വിവാഹമാണ്, സ്ത്രീയാണ്, അതിനാലൊക്കെ സമൂഹം പലതും പറയുമെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ ഇവര്‍ രണ്ടു പേരും ഈ ബന്ധത്തില്‍ സന്തുഷ്ടരല്ല. പിന്നെ എന്തിനാണ് നിര്‍ബന്ധിച്ച് നിര്‍ത്തുന്നത്? '' എന്നാണ് ദയ പറയുന്നത്.
ഇവര്‍ക്ക് അവരവരെ തന്നെ നഷ്ടമാകുന്നത് ഞാന്‍ കണ്ടു. അത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇവര്‍ സന്തുഷ്ടരാണെങ്കില്‍, പിരിഞ്ഞിട്ടാണെങ്കിലും, ഞാനും സന്തുഷ്ടയാണ്. എന്റെ പിന്തുണയുണ്ടാകും. ആളുകള്‍ എന്ത് പറയുമെന്ന് നോക്കണ്ട, പിരിഞ്ഞോളൂവെന്ന് ഞാന്‍ പറഞ്ഞുവെന്നും താരപുത്രി പറയുന്നു. അച്ഛനും അമ്മയും പിരിയുന്ന സമയത്തെ വിഷമം താന്‍ എങ്ങനെയാണ് നേരിട്ടതെന്നും ദയ പറയുന്നുണ്ട്.
വിഷമമുണ്ടെങ്കില്‍ ആരെയെങ്കിലും ഒരാളെ കണ്ടുപിടിച്ച് സംസാരിക്കണം. വച്ചു കൊണ്ടിരിക്കരുത്. ഞാന്‍ സംസാരിച്ചുവെന്നാണ് ദയ പറയുന്നത്. അതേസമയം ഒരു കാര്യത്തിലായിരുന്നു തനിക്ക് വിഷമമുണ്ടായിരുന്നതെന്നും ദയ പറയുന്നുണ്ട്. ''ഫാമിലി ട്രിപ്പ്. പണ്ട് ഞാന്‍ നിര്‍ബന്ധിച്ചാണ് ഹോങ്കോങ് പോയതും സിംഗപ്പൂര്‍ പോയതുമെല്ലാം. എനിക്ക് യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമാണ്. അതാണ് ഞാന്‍ മിസ് ചെയ്തത്'' എന്നാണ് ദയ പറയുന്നത്.
അമ്മയോട് എന്തുണ്ടെങ്കിലും ഞാന്‍ സംസാരിക്കും. ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെയാണ്. അച്ഛനോടും സംസാരിക്കും. അമ്മൂമ്മയോടും സംസാരിക്കും. അമ്മൂമ്മയ്ക്ക് വിഷമമുണ്ടെങ്കില്‍ എന്നോടും പറയുമെന്നും ദയ പറയുന്നു. അമ്മയുടെ പാതയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്താനാണ് ദയയുടെ ആഗ്രഹം.
താന്‍ 18 വയസില്‍ വിവാഹം ചെയ്തത് കൊണ്ട് ജീവിതത്തിലെ ഒരുപാട് നല്ല നിമിഷങ്ങള്‍ നഷ്ടമായെന്നും കൂടുതല്‍ ഉത്തരവാദത്വങ്ങളിലേക്ക് നേരെത്തെ പോവേണ്ടി വന്നു എന്നും മഞ്ജു അഭിപ്രായപ്പെട്ടത്.ഒരു ഇരുപത് വയസുള്ള എന്നോട് എനിക്കൊരു കാര്യം പറയാന്‍ കഴിയുമായിരുനെങ്കില്‍ ഞാന്‍ ജീവിതം എക്സ്പ്ലോര്‍ ചെയ്തിട്ട് എന്‍ജോയ് ചെയ്ത് ജീവിക്കാന്‍ പറയുമായിരുന്നു. അതു കഴിഞ്ഞിട്ട് മാത്രം മറ്റ് ഉത്തരവാദിത്വങ്ങളിലേക്ക് കടന്നാല്‍ മതി. ഇത് തന്നെയാണ് ഞാന്‍ എന്റെ മോളോടും പറഞ്ഞു കൊടുത്തിട്ടുള്ളത്.
കാരണം എന്റെ ആദ്യ വിവാഹം നടന്നത് പതിനെട്ടാം വയസിലാണ്. ഒരു ഒന്നര രണ്ട് വര്‍ഷം മാത്രം നീണ്ടു നിന്നൊരു ബന്ധമായിരുന്നു അത്. 20 വയസ് ഒക്കെ ആയപ്പോഴേക്ക് ആ ബന്ധം അവസാനിച്ചു. പതിനെട്ട് വയസില്‍ ഇത്രയും വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നു എന്ന് എനിക്കിപ്പോഴും വിശ്വസിക്കന്‍ പറ്റിയിട്ടില്ല. എന്റെ മോളെ അവള്‍ ഇത്ര വളര്‍ന്നിട്ടും ഞാനിപ്പോഴും കുട്ടിയായിട്ടാണ് കാണുന്നത്, പക്ഷേ എന്റെ ആ പ്രായത്തില്‍ എന്റെ വിവാഹം കഴിഞ്ഞിരുന്നു.
അതൊരു പ്രണയ വിവാഹമൊന്നും ആയിരുന്നില്ല വീട്ടുകാര്‍ തന്നെ പയ്യനെ കണ്ടെത്തി എനിക്ക് ഇഷ്ടപ്പെട്ടു അങ്ങനെ വിവാഹത്തിലേക്ക് എത്തുകയായിരുന്നു. അതു കൊണ്ട് തന്നെ ആ സമയത്തില്‍ എനിക്ക് കിട്ടേണ്ട കോളേജ് ലൈഫ് ,സൗഹൃദങ്ങള്‍, ജീവിതം അതെല്ലാം എനിക്ക് നഷ്ടമായി. മോള്‍ ആയതോട് കൂടി സീരിയല്‍ തിരക്കുകളിലേക്കും ജോലിയിലേക്കുമെല്ലാം ജീവിതം മാറിയെന്നും മഞ്ജു പറയുന്നു.
മഞ്ജുവും സുജിത്തും വിവാഹ മോചിതരായി എന്ന വാര്‍ത്ത ഒരു അഭിമുഖത്തിലൂടെ സുജിത് തന്നെ ആയിരുന്നു വെളിപ്പെടുത്തിയത്.