ധനുഷിന്റെ സംവിധാനത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊന്നായി കാളദാസ് ജയറാമും; റായന്‍ എന്ന ചിത്രത്തില്‍ നടനെത്തുന്നത് വിഷ്ണു വിശാലിനും എസ് ജെ സൂര്യക്കും ഒപ്പം

Malayalilife
topbanner
ധനുഷിന്റെ സംവിധാനത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊന്നായി കാളദാസ് ജയറാമും; റായന്‍ എന്ന ചിത്രത്തില്‍ നടനെത്തുന്നത് വിഷ്ണു വിശാലിനും എസ് ജെ സൂര്യക്കും ഒപ്പം

നടന്‍ ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'രായനി'ല്‍ കാളിദാസ് ജയറാം ഉണ്ടെന്ന് റിപ്പോര്‍ട്ട്.വിഷ്ണു വിശാല്‍, എസ്.ജെ. സൂര്യ, കാളിദാസ് ജയറാം എന്നിവരാണ് പ്രധാന താരങ്ങള്‍. ധനുഷും അഭിനയിക്കുന്നുണ്ട്. ദുഷാര ആണ് നായിക. സണ്‍ പിക്ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍ മാസം ആരംഭിക്കും. 

2017ല്‍ റിലീസ് ചെയ്ത പാ പാണ്ടി ആണ് ധനുഷിന്റെ ആദ്യ സംവിധാന സംരംഭം. ചിത്രത്തിലെ തിരക്കഥയും നിര്‍മ്മാണവും ധനുഷ് തന്നെയായിരുന്നു.അതേസമയം മലയാളത്തില്‍ രജനീ ആണ് റിലീസിന് ഒരുങ്ങുന്ന കാളിദാസ് ജയറാം ചിത്രം. 

വിനില്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിത പ്രമോദ്, റെബ മോണിക്ക എന്നിവരാണ് നായികമാര്‍.ശ്രീകാന്ത് മുരളി, അശ്വിന്‍ തോമസ്, ലക്ഷമി ഗോപാലസ്വാമി , ഷോണ്‍ റോമി എന്നിവരാണ് മറ്റ് താരങ്ങള്‍. നവരസ ഫിലിംസിന്റെ ബാനറില്‍ ആണ് നിര്‍മ്മാണം.

ധനുഷ് നായകനായി 'വാത്തി' എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. വെങ്കി അറ്റ്‌ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി നടി സംയുക്ത മേനോനാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റ സംഗീത സംവിധാനം ജി വി പ്രകാശ് കുമാറാണ്.

dhanush next directorial with kalidas jayaram

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES