ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്‌ലി കടൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. തമിഴ്‌നാട് തേനിയിലെ ആണ്ടിപ്പട്ടിയിലെ സെറ്റിലാണ് സംഭവം. ചെറിയ തീപിടിത്തം ശക്തമായ കാറ്റില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേന സ്ഥലത്ത് എത്തി തീ അണച്ചു. ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അടുത്തഘട്ട ചിത്രീകരണം മറ്റൊരു പ്രദേശത്തേക്ക് മാറ്റിയിരുന്നുവെങ്കിലും ഇവിടത്തെ സെറ്റ് പൊളിച്ചു നീക്കിയിരുന്നില്ല. ധനുഷ് ഉള്‍പ്പെടെ സിനിമാ സംഘത്തിലെ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇഡ്‌ലി കടൈ.
ധനുഷ്, നിത്യ മേനോന്‍, രാജ്കിരണ്‍, സത്യരാജ്, പാര്‍ഥിപന്‍, അരുണ്‍ വിജയ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഏപ്രില്‍ 10 ന് ചിത്രം റിലീസ് ചെയ്യുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും ഷൂട്ടിങ് പൂര്‍ത്തിയാകാത്തതിനാല്‍ ഒക്ടോബര്‍ 1 ലേക്ക് റിലീസ് മാറ്റുകയായിരുന്നു.സത്യരാജ്, പാര്‍ത്ഥിപന്‍, അരുണ്‍വിജയ് തുടങ്ങിയവര്‍ അവസാന ഘട്ട ഷൂട്ടിംഗിനായി ബാങ്കോക്കിലാണ്.