Latest News

ചിപ്പി മക്കളുടെ ഫീസ് അടക്കാന്‍ സഹായിച്ചിരുന്നു; വിദേശത്തുള്ള ഒരാള്‍ വീട്ട് വാടക നല്കി സഹായിച്ചു; ഇപ്പോള്‍ ചെറിയ ജോലിക്ക് പോകുന്നു; നടി സുചിത്ര നായര്‍ ലൈഫിലേക്ക് വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം; ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചില്ല മൈന്റ് ചെയ്തില്ല എന്നൊക്കെ പ്രചരിച്ചു; ആദിത്യന്റെ ഭാര്യ രോണു മനസ് തുറക്കുമ്പോള്‍

Malayalilife
ചിപ്പി മക്കളുടെ ഫീസ് അടക്കാന്‍ സഹായിച്ചിരുന്നു; വിദേശത്തുള്ള ഒരാള്‍ വീട്ട് വാടക നല്കി സഹായിച്ചു; ഇപ്പോള്‍ ചെറിയ ജോലിക്ക് പോകുന്നു; നടി സുചിത്ര നായര്‍ ലൈഫിലേക്ക് വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം; ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചില്ല മൈന്റ് ചെയ്തില്ല എന്നൊക്കെ പ്രചരിച്ചു; ആദിത്യന്റെ ഭാര്യ രോണു മനസ് തുറക്കുമ്പോള്‍

സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ ശ്രദ്ധനേടിയ സംവിധായകന്‍ ആദിത്യന്‍ രണ്ട് വര്‍ഷം മുമ്പാണ് ഹൃദയാഘാതം മൂലം മരിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശിയായ ആദിത്യന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കഴിഞ്ഞ ദിവസങ്ങളിലൊക്കെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ആദിത്യന്റെ ഭാര്യ രോണു തന്നെ താനും മക്കളും സഹായം അഭ്യര്‍ത്ഥിച്ച് ആരുടെ മുന്നിലേക്കും എത്തുകയില്ലെന്ന് അറിയിച്ച് തന്റെ ബാധ്യതകളുടെക്കുറിച്ചും എഴുതിയിരുന്നു. ഇതിന് പിന്നാലെ ആദിത്യന്റെ മരണത്തെക്കുറിച്ചും കുടുംബപ്രശ്‌നങ്ങളെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ്.

ആ സമയത്ത് പലരും തന്റെ മേലും സത്യാവസ്ഥ അറിയാതെ പഴിചാരിയിരുന്നുവെന്നും ചേട്ടന് ഇടയ്ക്കിടെ നെഞ്ച് എരിച്ചില്‍ വരാറുണ്ട്. അസിഡിറ്റി പ്രശ്‌നങ്ങളുണ്ട്. ഇടയ്ക്ക് ജെലൂസില്‍ കഴിക്കും. ചില രാത്രികളില്‍ ഛര്‍ദ്ദിച്ച് വീണ് കിടക്കും. ചേട്ടന് നെഞ്ച് വേദന വന്ന സമയത്ത് എന്നെ വിളിച്ചിരുന്നു. അന്ന് ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടായതുകൊണ്ട് മറ്റൊരു മുറിയിലാണ് ഞാന്‍ കിടന്നത്.

എന്നും വരാറുള്ള നെഞ്ച് വേദനയാണെന്ന് ഞാന്‍ കരുതി. ചൂട് വെള്ളം തിളപ്പിക്കാന്‍ അടുക്കളയിലേക്ക് പോയി. അതിനിടയില്‍ കൃഷ്ണാ... കൃഷ്ണാ എന്ന് വിളിക്കുന്നത് ഞാന്‍ കേട്ടു. ഉടനെ ഓടി ചെന്നു. കണ്ണൊക്കെ മറഞ്ഞിരുന്നു. ബിപി ലോ ആയെന്ന് കരുതി. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ചേട്ടനെ എഴുന്നേല്‍പ്പിക്കാന്‍ നോക്കി. ഒറ്റയ്ക്ക് പിടിച്ച് പൊക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

മകന്‍ കൂടി വന്നാണ് ചെറുതായി ഉയര്‍ത്തിയത്. അപ്പോഴേക്കും ചേട്ടന്റെ രണ്ട് സുഹൃത്തുക്കള്‍ വന്നു. നെഞ്ച് വേദന ആരംഭിച്ചപ്പോള്‍ എന്നെ വിളിക്കും മുമ്പ് ചേട്ടന്‍ സുഹൃത്തുക്കളെ വിളിച്ചിരുന്നു. അത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എനിക്ക് വിഷമമായി. മാത്രമല്ല കാറുണ്ടായിട്ടും ഞാന്‍ ചേട്ടനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചില്ല, വയ്യാത്ത വ്യക്തിയെ മൈന്റ് ചെയ്തില്ല എന്നൊക്കെ പിന്നീട് പ്രചരിച്ചു.

അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വന്നപ്പോള്‍ ഭാരം കാരണം ചേട്ടന്‍ എന്റെ കയ്യില്‍ നിന്നും പിടിവിട്ട് വീണു. അത് കണ്ടാണ് കൂട്ടുകാര്‍ അവിടേക്ക് വന്നത്. അവര്‍ കരുതി മറിഞ്ഞ് വീണ് കിടന്നിട്ടും ഞാന്‍ മൈന്റ് ചെയ്യാതെ ഇട്ടേക്കുകയാണെന്ന്. അതും എനിക്ക് നെഗറ്റീവായി. എല്ലാത്തിനും സാക്ഷിയായി മകന്‍ അവിടെ ഉണ്ടായിരുന്നു. ചേട്ടനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് വേ?ഗം കാറില്‍ കയറ്റി.

അവര്‍ നാലുപേരുണ്ടായിരുന്നു. പക്ഷെ പ്രചരിച്ചത് ഞാന്‍ ആദിത്യനൊപ്പം കാറില്‍ കയറാന്‍ മടിച്ചുവെന്ന തരത്തിലാണ്. കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. അതാണ് കാരണം. അതുപോലെ സീരിയല്‍ സംവിധായകന്‍ ടി.എസ് സജി എന്നെ കുറിച്ച് പറഞ്ഞത് ഞാന്‍ ആദിത്യന്റെ രണ്ടാം ഭാര്യയാണെന്നാണ്. അങ്ങനെ പറയുമ്പോള്‍ അയാള്‍ മോശമാക്കുന്നത് ഉറ്റ സുഹൃത്തായിരുന്ന ആദിത്യന്റെ ക്യാരക്ടറിനേയല്ലേ?.

അയാളും എന്റേയും ചേട്ടന്റെയും പ്രശ്‌നങ്ങള്‍ക്കിടയില്‍ ഇടപെട്ടിരുന്നു. ആദ്യമൊക്കെ ഞാന്‍ ഇതിനെയെല്ലാം എതിര്‍ത്ത് മറുപടി പറയുമായിരുന്നു. പിന്നീട് ഞാന്‍ അത് നിര്‍ത്തി. കാരണം എനിക്ക് നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെട്ടുവെന്നും രോണു പറയുന്നു. ഞാന്‍ ഇപ്പോള്‍ ചെറിയ ജോലി ചെയ്യുന്നുണ്ട്. വെഡ്ഡിങ് കാര്‍ഡ്‌സില്‍ റിബ്ബണ്‍ കെട്ടുകയാണ് ചെയ്യുന്നത്. ഡെലിവറി ഗേളുമാണ്. മക്കള്‍ രണ്ടുപേരും പഠിക്കുകയാണ്. ഫ്രട്ടേണിറ്റി സ?ഹായിച്ചിരുന്നു.

ആദിത്യന്‍ ജയന്‍ ചേട്ടനാണ് അതിന് സഹായിച്ചത്. വിദേശത്തുള്ള ഒരു സാറാണ് പത്ത് മാസത്തോളം വീടിന്റെ വാടക കൊടുക്കാന്‍ എന്നെ സഹായിച്ചത്. അതും ജീജ ചേച്ചി വഴി കിട്ടിയ സഹായമാണ്. ഫ്രട്ടേണിറ്റി രണ്ട് ലക്ഷം രൂപയാണ് തന്നത്. മക്കളുടെ ഫീസ് അടക്കാന്‍ രണ്ട് ടേമില്‍ എന്നെ സഹായിച്ചത് ചിപ്പി ചേച്ചിയാണ്.

സുചിത്രയുമായുള്ള ചേട്ടന്റെ വിഷയം ഇവര്‍ക്കെല്ലാം അറിയാമായിരുന്നു. പക്ഷെ എന്നോട് വന്ന് ചോദിച്ചിട്ടില്ല. അന്ന് അവരെല്ലാം ഒന്നായിരുന്നു. ഞാന്‍ പുറത്തായിരുന്നു എന്നും ആദിത്യന്‍ മരിച്ച ദിവസം നടന്ന സംഭവങ്ങള്‍ വിവരിച്ച് രോണു പറഞ്ഞു.

ഭര്‍ത്താവും സുചിത്രയും തമ്മിലുള്ള സൗഹൃദം തനിക്ക് ഇഷ്ടമായിരുന്നില്ലെന്നും ലൊക്കേഷനിലേക്ക് വരെ കയറി ചെല്ലേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്നും രോണു പറയുന്നു. ഞങ്ങള്‍ ഒളിച്ചോടി വിവാഹം ചെയ്തവരാണ്. സിനിമാ-സീരിയല്‍ ജീവിതം കൊണ്ട് അദ്ദേ സമ്പത്തൊന്നും ഉണ്ടാക്കിയിട്ടില്ല. ഭാര്യയായ ഞാനും രണ്ട് കുഞ്ഞുങ്ങളും മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

എനിക്ക് പതിനെട്ട് വയസുള്ള സമയത്ത് ചേട്ടന്‍ ഒരു തമിഴ് സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്റെ അനിയത്തിയെ ആയിരുന്നു നായികയായി കാസ്റ്റ് ചെയ്തിരുന്നത്. ഫോട്ടോഷൂട്ടിന് അവള്‍ക്കൊപ്പം ഞങ്ങളും പോയിരുന്നു. അങ്ങനെ കണ്ട് പരിചയപ്പെട്ട് ഞാനും ചേട്ടനും പ്രണയത്തിലായി. ഒരു ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നത് ചേട്ടന്റെ ?ആ?ഗ്രഹമായിരുന്നു.

ചേട്ടന്‍ അന്ന് അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് വര്‍ക്ക് ചെയ്തിരുന്നത്. ചേട്ടനുമായി പ്രണയത്തിലാണെന്ന് ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല. പലരും കല്യാണ ആലോചനകളുമായി വരാന്‍ തുടങ്ങിയതോടെ ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരം ചേട്ടനൊപ്പം ഒളിച്ചോടുകയായിരുന്നു. ആ തീരുമാനം തെറ്റായിപ്പോയിയെന്ന് തോന്നിയിട്ടില്ല.

ഞങ്ങള്‍ കുടുംബജീവിതം ആരംഭിച്ചശേഷം എന്നേക്കാള്‍ എന്റെ വീട്ടുകാര്‍ക്ക് സ്‌നേ?ഹിച്ചത് ചേട്ടനെയായിരുന്നു. ചേട്ടന്‍ സംവിധായകനായി പ്രോജക്ടുകള്‍ ചെയ്ത് തുടങ്ങിയപ്പോള്‍ സന്തോഷകരമായ ജീവിതമായിരുന്നു. എല്ലാ സെറ്റിലും എന്നേയും കൊണ്ടുപോകുമായിരുന്നു. ഇടയ്ക്ക് ടൂര്‍ കൊണ്ടുപോകുമായിരുന്നു. പിന്നീട് ഞങ്ങള്‍ക്കിടയില്‍ ചില വഴക്കുകളും പിണക്കങ്ങളും ഉണ്ടായി.

അത് ചിലര്‍ മുതലെടുത്തു. വലിയ പ്രശ്‌നങ്ങളുണ്ടായി. എനിക്കും ശത്രുക്കളുണ്ടായി. ഹെല്‍പ്പിങ് മെന്റാലിറ്റിയും സൗഹൃദങ്ങളും ഉള്ളയാളാണ് ചേട്ടന്‍. സാമ്പത്തികമായി സഹായിച്ച് തുടങ്ങി. അതൊരു സ്ത്രീ മുഖേനയാണ് സഹായം നടത്തിയത്. അത് ഞങ്ങളുടെ ലൈഫിലെ പ്രശ്‌നങ്ങളുടെ തുടക്കമായി. ഞങ്ങള്‍ക്കിടയിലേക്ക് മൂന്നാമതൊരാള്‍ വന്നു.

അതൊരു സ്ത്രീയാണ്, ബിഗ് ബോസ് താരമാണ്. വാനമ്പാടി സീരിയലിലെ നായികയായ സുചിത്ര നായരാണ് അത്. ആ സ്ത്രീ ഞങ്ങളുടെ ലൈഫിലേക്ക് വന്നതോടെ പ്രശ്‌നങ്ങളായി. ഞങ്ങള്‍ക്ക് കുറച്ചുനാള്‍ പിണങ്ങേണ്ടി വന്നു. അതിന് മുമ്പ് ഞാനും ചേട്ടനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. ആ സൗഹൃദം എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ പേരില്‍ വഴക്കുണ്ടായി. കുറച്ച് കാലം ചേട്ടന് അടുത്ത് നിന്ന് ഞാന്‍ മാറി നിന്നു. ലൊക്കേഷനില്‍ കയറി ചെല്ലേണ്ട അവസ്ഥയുണ്ടായി.

അന്ന് സാന്ത്വനം സീരിയല്‍ ഷൂട്ടിങ് നടക്കുന്ന സമയമായിരുന്നു. അതുപോലെ എന്നെ ആളുകള്‍ പ്രശ്‌നക്കാരിയായി തെറ്റിദ്ധരിച്ചു. ഈ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കളോട് ഫാമിലിയിലെ പ്രശ്‌നങ്ങള്‍ ചേട്ടന്‍ ഷെയര്‍ ചെയ്യുമായിരുന്നു. എനിക്കും ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്. കാരണം പൊട്ടിത്തെറിക്കുന്ന സ്വഭാവം എനിക്കുണ്ട്.അതുകൊണ്ട് തന്നെ ചേട്ടന്റെ സുഹൃത്തുക്കള്‍ ഭര്‍ത്താവിനെ ഒരുപാട് ടോര്‍ച്ചര്‍ ചെയ്യുന്ന ഭാര്യയായി തെറ്റിദ്ധരിച്ചു എന്നും രോണു പറയുന്നു.

director adithyans wife ronu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES