റൗഡി ബേബി ഗാനത്തെ പ്രശംസിച്ച് ട്വീറ്റ് നടത്തിയ തെന്നിന്ത്യന്‍ നടി ദിവ്യ സ്പന്ദനക്കെതിരെ ആരാധകരുടെ പൊങ്കാല; വിമര്‍ശനങ്ങള്‍ക്കുള്ള കാരണം ഇതാണ്..

Malayalilife
റൗഡി ബേബി ഗാനത്തെ പ്രശംസിച്ച് ട്വീറ്റ് നടത്തിയ തെന്നിന്ത്യന്‍ നടി ദിവ്യ സ്പന്ദനക്കെതിരെ ആരാധകരുടെ പൊങ്കാല; വിമര്‍ശനങ്ങള്‍ക്കുള്ള കാരണം ഇതാണ്..

സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഗാനമാണ് റൗഡി ബേബി. ധനുഷും സായ് പല്ലവിയും തകര്‍ത്തഭിനയിച്ച ഡാന്‍സ് റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. പതിനൊന്ന് കോടിയിലധികം ആളുകളാണ് ഗാനം കണ്ടിരിക്കുന്നത്. തെന്നിന്ത്യയില്‍ ഈയിടക്ക് ഇത്രയധികം വൈറലായ മറ്റൊരു ഗാനമില്ലെന്ന് തന്നെ പറയാം. ലോകശ്രദ്ധ പിടിച്ചുപറ്റി നാലാം സ്ഥാനത്ത് എത്തിരിക്കുകയാണ് ഗാനമിപ്പോള്‍.

എല്ലാ സിനിമാ മേഖലയില്‍ നിന്നും അഭിനന്ദനപ്രവാഹമായിരുന്നു ഗാനത്തിന്. എന്നാല്‍ ഗാനത്തിനെ പ്രശംസിച്ച നടിക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ആളുകള്‍. തെന്നിന്ത്യന്‍ നടിക്ക് നേരെയാണ് വിമര്‍ശനം. ഗാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ധനുഷിനെയും സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയെയും അഭിനന്ദിച്ച് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ മേധാവിയുമായ ദിവ്യ സ്പന്ദന.

താരത്തിന്റെ പോസ്റ്റിന് ചുവടെ വരുന്നത് പല തരത്തിലുള്ള ട്രോളുകളാണ്. കാരണം മറ്റൊന്നുമല്ല കന്നഡ സിനിമകള്‍ക്ക് ഇതുവരെയും ഒരു വിധത്തിലുള്ള പ്രോത്സാഹനവും നല്‍കാത്ത ദിവ്യ തമിഴ് ഫിലിമിനു നല്‍കിയ പിന്തുണയാണ്. കന്നഡ സിനിമയോട് താരം പക്ഷഭേദം കാണിക്കുന്നുവെന്ന് ട്രോളന്മാര്‍ പറയുന്നു. 'കന്നഡ ചിത്രങ്ങളെ അഭിനന്ദിക്കാന്‍ നിങ്ങള്‍ക്ക് സമയമില്ല ,എന്നാല്‍ ഇത്തരത്തിലുള്ള ട്വീറ്റുകള്‍ക്ക് നേരമുണ്ട്. നിങ്ങളുടെ സിനിമകള്‍ കണ്ട് പിന്തുണച്ച് നിങ്ങളെ കന്നഡത്തില്‍ പോപ്പുലറാക്കിയ ആളുകള്‍ക്ക് ഇപ്പോള്‍ കുറ്റബോധം തോന്നുണ്ടാകും സങ്കടവും ' എന്നാണു വിമര്‍ശനങ്ങള്‍ ഉയരുന്നത്.

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES