Latest News

രാവിലെ കഞ്ഞിയും ചമ്മന്തിയും; ഉച്ചയ്ക്ക് സാമ്പാറും സോയാബീന്‍ ഫ്രൈയും കൂട്ടി കിടിലന്‍ ഊണ്; വൈകിട്ട് പഴംപൊരിയും ചൂടു കോഫിയും; ഇടയ്ക്ക് സ്‌നാക്‌സും; ദിയ വയറു നിറയെ ഭക്ഷണം കഴിച്ച് കുഞ്ഞിന് ജന്മം നല്‍കിയത് ഇങ്ങനെ

Malayalilife
രാവിലെ കഞ്ഞിയും ചമ്മന്തിയും; ഉച്ചയ്ക്ക് സാമ്പാറും സോയാബീന്‍ ഫ്രൈയും കൂട്ടി കിടിലന്‍ ഊണ്; വൈകിട്ട് പഴംപൊരിയും ചൂടു കോഫിയും; ഇടയ്ക്ക് സ്‌നാക്‌സും; ദിയ വയറു നിറയെ ഭക്ഷണം കഴിച്ച് കുഞ്ഞിന് ജന്മം നല്‍കിയത് ഇങ്ങനെ

ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയത്തിലൂടെയാണ് ദിയ കൃഷ്ണയും അശ്വിനും കടന്ന് പോകുന്നത്. കുഞ്ഞ് പിറന്നതോടെ രണ്ടുപേരും മറ്റൊരു മായലോകത്തേക്ക് എത്തിപ്പെട്ടത് പോലെ സന്തോഷത്തിലാണ്. കഴിഞ്ഞ ഒമ്പത് മാസമായി കണ്‍മണിയെ കാണാന്‍ കാത്തിരിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടേയും അശ്വിന്റേയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോള്‍ ഗര്‍ഭിണിയായി. കാത്തിരിപ്പിനൊടുവില്‍ കണ്‍മണി എത്തിയതിന്റെ സന്തോഷത്തിലാണ് ദിയയും കുടുംബവും. നന്നായി ഫുഡ് ഒക്കെ കഴിച്ചാണ് ദിയ കുഞ്ഞിന് ജന്മം നല്‍കിയത്.

രാവിലെ കഞ്ഞിയും ചമ്മന്തിയും, ഉച്ചയ്ക്ക് സാമ്പാറും ഫ്രൈയും കൂട്ടി കിടിലന്‍ ഊണ്, ഇടയ്ക്ക് സ്നാക്സും, വൈകിട്ട് കിടിലന്‍ പഴംപൊരിയും ചൂട് കോഫിയും ഇതായിരുന്നു ദിയ അഡ്മിറ്റ് ആയതിന് ശേഷമുള്ള ഭക്ഷണങ്ങള്‍. എപ്പിഡ്യൂറല്‍ എടുത്തിരുന്നത്കൊണ്ട് തന്നെ അധികം വേനദ സഹിക്കാതെ ദിയ പ്രസവിക്കാന്‍ സാധിച്ചു. പെയിന്‍ വരാനുള്ള മരുന്നുകള്‍ കഴിച്ച് തുടങ്ങിയിരുന്ന ദിയക്ക് കുഞ്ഞ് പുറത്തേക്ക് വരുന്ന സമയത്ത് മാത്രമായിരുന്നു നന്നായി ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. അതിന് ശേഷം വേദനകള്‍ ഒന്നും തന്നെ ദിയയ്ക്ക് ഉണ്ടായിരുന്നില്ല. എപ്പിഡ്യൂറല്‍ കഴിച്ചതിനാലാണ് അത്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും നല്ലതുപോലെ ഭക്ഷണം എല്ലാം കഴിച്ചാണ് ദിയ ഡെലിവറി സെക്ഷനില്‍ എത്തിയത് തന്നെ. ഉയര്‍ന്ന് കോണ്‍ട്രാക്ഷനുകള്‍ ഒക്കെ ഉണ്ടായിരുന്ന ഉച്ച സമയത്ത് വേദനകള്‍ ഒന്നും തന്നെ അറിഞ്ഞതേ ഇല്ല. ഭക്ഷണം കഴിക്കുന്ന സമയത്താണ് വെള്ളം പൊട്ടിയതും അതിന്റെ അസ്വസ്ഥത അറിഞ്ഞ് തുടങ്ങിയതും. അല്ലാതെ മറ്റ് വേദനകള്‍ ഒന്നും തന്നെ ദിയയ്ക്ക് ഉണ്ടായിരുന്നില്ല.

ജൂലൈ അഞ്ചിന് വൈകിട്ടാണ് ദിയ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ കുഞ്ഞ് വേണമെന്നത് ദിയയുടെ ആഗ്രഹമായിരുന്നു. ദിയയുടെ ഏറ്റവും വലിയ സ്വപ്നമാണ് ഭര്‍ത്താവും കുഞ്ഞുങ്ങളുമായി ഒരു സന്തുഷ്ട കുടുംബം നയിക്കുക എന്നത്. ഗര്‍ഭിണിയായി മൂന്ന് മാസം പിന്നിട്ട് ചെക്കപ്പുകളെല്ലാം നടത്തി പ്രഗ്നന്‍സിയില്‍ റിസ്‌ക്ക് എലമെന്റ്സ് കുറവാണെന്ന് ബോധ്യം വന്നശേഷമാണ് സന്തോഷ വാര്‍ത്ത ആരാധകരെ ദിയ അറിയിച്ചത്. നിഓം അശ്വിന്‍ കൃഷ്ണ എന്നാണ് പേരിട്ടിരിക്കുന്നത്. അമ്പത്തിയേഴ് വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് കൃഷ്ണകുമാറിന്റെ കുടുംബത്തില്‍ ഒരു ആണ്‍കുഞ്ഞ് പിറക്കുന്നത്.

അതുകൊണ്ട് തന്നെ വീട്ടിലെ ആദ്യത്തെ പേരക്കുട്ടി എന്നതിനപ്പുറം ഒരു ആഹ്ലാ?ദത്തിലാണ് കുടുംബം. നോര്‍മല്‍ ഡെലവറി ആയിരുന്നുവെങ്കിലും രണ്ട്, മൂന്ന് ദിവസം കൂടി ആശുപത്രിയില്‍ കഴിഞ്ഞശേഷം മാത്രമെ വീട്ടിലേക്ക് തിരികെ പോകൂ. മകനൊത്തുള്ള എല്ലാ നിമിഷങ്ങളും പരാമാവധി പകര്‍ത്തി ദിയ ആരാധകരുമായി പങ്കുവെച്ചു. അമ്മയും ഭര്‍ത്താവും ഒപ്പമുണ്ടെങ്കില്‍ തനിക്ക് ധൈര്യം വരുമെന്ന് മനസിലാക്കി കുടുംബാം?ഗങ്ങള്‍ക്കും പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലുള്ള ലേബര്‍ സ്യൂട്ടാണ് ദിയ ബുക്ക് ചെയ്തത്. പെയിന്‍ ആരംഭിക്കുന്നത് മുതല്‍ പൊക്കിള്‍ കൊടിപോലും മുറിച്ച് മാറ്റാത്ത ചോര മകനെ ദിയയുടെ മാറില്‍ ഡോക്ടര്‍ ചേര്‍ത്ത് കിടത്തുന്നത് വരെയുള്ള പ്രസവത്തിലെ ഓരോ നിമിഷവും ദിയ പങ്കുവെച്ചിരുന്നു.

കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഓരോ ഘട്ടങ്ങളും ദിയ പങ്കുവച്ചപ്പോള്‍ 99 ശതമാനം പേരും കണ്ണീരോടെയാണ് ആ വീഡിയോ കണ്ടുതീര്‍ത്തത്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലായിരുന്നു ദിയയുടെ പ്രസവം. അമ്മയും സഹോദരിമാര്‍ മൂന്നു പേരും ഭര്‍ത്താവ് അശ്വിനും എല്ലാം പ്രസവസമയത്ത് ദിയയ്ക്ക് തൊട്ടരികെ തന്നെയുണ്ടായിരുന്നു.  നിയോം എന്ന കുഞ്ഞിന്റെ പേരും അശ്വിന്‍ എന്ന് അച്ഛന്റെയും കൃഷ്ണ എന്ന ദിയയുടെ അച്ഛന്റെ പേരും ചേര്‍ത്താണ് ജനന റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ പേരെഴുതിയത്. ഓമിയെന്നാണ് വീട്ടില്‍ വിളിക്കുക. 2.46 കിലോഗ്രാം ഭാരമാണ് കുഞ്ഞിനുള്ളത്. ഒരു അച്ഛന്‍ കൂട്ടിയാണ് ദിയ. മക്കളില്‍ അച്ഛനോട് ഏറ്റവും സ്‌നേഹമുള്ളത് ദിയയ്ക്കാണെന്നാണ് എല്ലാവരും പറയാറുള്ളത്. ആരെന്തു പറഞ്ഞാലും അനുസരിക്കാത്ത ദിയ അച്ഛന്‍ ഒരു വാക്ക് പറഞ്ഞാല്‍ അത് അക്ഷരം പ്രതി അനുസരിച്ചിരിക്കും. അതുകൊണ്ടു തന്നെ, ദിയയുടെ കുഞ്ഞും കൃഷ്ണകുമാറിന് സ്‌പെഷ്യലാണ്. പ്രസവസമയത്ത് പിതാവ് കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയും സഹോദരികളും ഭര്‍ത്താവ് അശ്വിനടക്കം ദിയയുടെ കുടുംബം കൂടെയുണ്ടായിരുന്നു.

diya delivery viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES