നടി ദിയ കൃഷ്ണയും ഭര്‍ത്താവ് അശ്വിനും അവരുടെ കുഞ്ഞ് ഓമിയുടെ മുഖം ആദ്യമായി പ്രേക്ഷകരുമായി പങ്കുവച്ചു. ''ഞങ്ങളുടെ കുഞ്ഞു ലോകം'' എന്ന അടിക്കുറിപ്പോടെയാണ് ദിയ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പുറത്ത് വിട്ടത്. സൂര്യകാന്തി പൂക്കള്‍ക്കിടയില്‍ കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ദമ്പതികളുടെ ചിത്രം ആരാധകരുടെ മനസ്സ് കീഴടക്കി.
കുഞ്ഞിന്റെ മുഖം പുറത്തുവന്നതോടെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ''അച്ഛനെപ്പോലെ'' , ''അമ്മയെപ്പോലെ'' എന്നിങ്ങനെ രസകരമായ കമന്റുകള്‍ ചിത്രത്തിന് ലഭിക്കുന്നു. സെപ്റ്റംബര്‍ 5-നുള്ള വിവാഹവാര്‍ഷികത്തില്‍ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍, കുഞ്ഞ് അസുഖം പിടിപെട്ടതിനെ തുടര്‍ന്ന് തീരുമാനം മാറ്റി വച്ചിരുന്നു.
കുഞ്ഞിനായി നിയോം അശ്വിന്‍ കൃഷ്ണ എന്ന പേരില്‍ പ്രത്യേകം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കായി മാത്രം തുറന്നുവെച്ചിരുന്ന അക്കൗണ്ട് ഇപ്പോള്‍ പൊതുവില്‍ കാണാവുന്ന രീതിയിലാണ്. ആദ്യം മുതലുള്ള കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോകളും ഇവിടെ ലഭ്യമാണ്. കഴിഞ്ഞ ജൂലൈ 5-നാണ് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. ആദ്യ കണ്‍മണിക്ക് നിയോം എന്നാണ് പേര് നല്‍കിയിരിക്കുന്നത്, സ്‌നേഹപൂര്‍വ്വം 'ഓമി' എന്നാണ് വിളിപ്പേര്.