സോഷ്യല്‍ മീഡിയ പ്രേക്ഷകരുട പ്രിയ താരമാണ് ദിയ കൃഷ്ണയും കുടുംബവും. കഴിഞ്ഞ മാസമാണ് ദിയയ്ക്കും ഭര്‍ത്താവ് അശ്വിനും ആണ്‍ കുഞ്ഞ് പിറന്നത്. ഓമി എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ദിയയുടെ കുഞ്ഞിനും ഏറെ ആരാധകരാണുള്ളത്. എന്നാല്‍ ഇതുവരെ കുഞ്ഞിന്റെ മുഖം ആരാധകരെ കാണിച്ചിട്ടില്ല. ഇപ്പോളിതാ ദിയയ്‌ക്കെതിരെ വ്യാപക വിമര്‍ശനം നിറയുകയാണ് സോഷ്യല്‍മീഡിയയില്‍. കഴിഞ്ഞ ദിവസം കുഞ്ഞുമായി തിയേറ്ററില്‍ പോയതിന്റെ വിഡിയോ യൂട്യൂബില്‍ ഇട്ടതിനു പിന്നാലെയാണ് വിമര്‍ശനം ദിയക്ക് നേരിടേണ്ടി വരുന്നത്.
കുടുംബ വീട്ടില്‍ നിന്നും മാറി കുഞ്ഞുമായി ഫ്ളാറ്റിലേക്ക് പോകുന്ന വീഡിയോയാണ് പങ്കുവെച്ചത്. ഇതിനു ശേഷം ദിയ കുഞ്ഞിനും അശ്വിന്‍ ഗണേശിനുമൊപ്പം പുറത്ത് പോയി.തിയറ്ററില്‍ സിനിമ കാണാന്‍ പോയതായിരുന്നു ഇവര്‍. ഇതിനെക്കുറിച്ച് ദിയ തന്റെ പുതിയ വ്‌ലോ?ഗില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. തിയറ്ററില്‍ എത്തിയ ശേഷമുള്ള വിശേഷങ്ങളും പങ്കുവയ്ക്കുന്നുണ്ട്. സിനിമ കഴിഞ്ഞതിനു ശേഷം അശ്വിന്റെ കൈയില്‍ നിന്ന് കിടന്ന് ഉറങ്ങുന്ന കുഞ്ഞിനെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്
എന്നാല്‍ ഇതോടെ നിരവധി പേരാണ് ദിയയുടെ പ്രവര്‍ത്തി കണ്ട് വിമര്‍ശനവുമായെത്തിയത്. ഒരു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തിയറ്ററില്‍ പോയത് ശരിയായില്ലെന്നാണ് ഭൂരിഭാഗം കമന്റുകളും. കുഞ്ഞിന് ഈ സമയത്ത് വലിയ ശബ്ദങ്ങള്‍ കേള്‍ക്കുന്നത് ചെവിക്കും തലച്ചോറിനും നല്ലതല്ല.
കുഞ്ഞിനെ തിയറ്ററില്‍ കൊണ്ടുപോകരുതായിരുന്നു എന്ന് പറയുകയാണ് പലരും. 'ഇത്രയും ചെറിയ കുട്ടികളെ കഴിവതും പുറത്തുകൊണ്ടു പോകാതിരിക്കുക. പ്രത്യേകിച്ച് തിയറ്റര്‍. വലിയ ശബ്ദമാണവിടെ. ഇത്രയും ചെറിയ കുട്ടിക്ക് അത് പാടില്ല. ദിയയുടെ മാതാപിതാക്കള്‍ എന്താണ് അത് പറഞ്ഞു കൊടുക്കാത്തത്?' എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. കുഞ്ഞ് ശബ്ദം കേട്ട് വല്ലാതെ പേടിക്കുമെന്നും ഇങ്ങനെ ചെയ്യരുതെന്നും ഉപദേശിക്കുകയാണ് പലരും
യൂട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്ത് 12 മണിക്കൂറിനുള്ളില്‍ നാലു ലക്ഷത്തോളം പേരാണ് കണ്ടത്.