Latest News

ആദ്യമൂന്നുമാസങ്ങളില്‍ വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ കഴിയല്‍; മൂന്നാം മാസത്തെ ചെക്കപ്പിനുശേഷം പനിയും ജലദോഷവും  പരിശോധനയില്‍ കോവിഡെന്ന് കണ്ടെത്തല്‍; ഇരിക്കാനോ, കിടന്നുറങ്ങാനോ കഴിയാതെ ദിവസങ്ങളോളം കരഞ്ഞുതീര്‍ത്തു; സര്‍ജറിക്കുശേഷമുള്ള ദിവസങ്ങള്‍ മറ്റൊരു യുദ്ധംപോലെ; അതിജീവിക്കാന്‍ പഠിപ്പിച്ചത് മകള്‍; ദുര്‍ഗ കൃഷ്ണയുടെ കുറിപ്പ്

Malayalilife
 ആദ്യമൂന്നുമാസങ്ങളില്‍ വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ കഴിയല്‍; മൂന്നാം മാസത്തെ ചെക്കപ്പിനുശേഷം പനിയും ജലദോഷവും  പരിശോധനയില്‍ കോവിഡെന്ന് കണ്ടെത്തല്‍; ഇരിക്കാനോ, കിടന്നുറങ്ങാനോ കഴിയാതെ ദിവസങ്ങളോളം കരഞ്ഞുതീര്‍ത്തു; സര്‍ജറിക്കുശേഷമുള്ള ദിവസങ്ങള്‍ മറ്റൊരു യുദ്ധംപോലെ; അതിജീവിക്കാന്‍ പഠിപ്പിച്ചത് മകള്‍; ദുര്‍ഗ കൃഷ്ണയുടെ കുറിപ്പ്

അമ്മ ജീവിതം ആഘോഷമാക്കുകയാണ് ദുര്‍ഗ കൃഷ്ണ. മകള്‍ക്ക് ആറ് മാസമായിരിക്കുകയാണ്. ഇതിനിടെയിലെത്തിയ മാതൃദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി. ഗര്‍ഭകാലം സന്തോഷത്തോടൊപ്പം താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും അക്കാലത്ത് പിന്തുണയായി കൂടെ നിന്ന കുടുംബത്തെക്കുറിച്ചും ദുര്‍ഗ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.

2025 മാര്‍ച്ച് 25 ആണ് എല്ലാത്തിന്റെയും തുടക്കശമന്ന് പറഞ്ഞാണ് ദുര്‍ഗ കുറിപ്പ് ആരംഭിക്കുന്നത്. പ്രെഗ്‌നന്‍സി കിറ്റില്‍ രണ്ട് ചുവന്ന വരകള്‍ തന്റെ ലോകം എന്നെന്നേക്കുമായി മാറ്റി മറിച്ചു. സത്യം പറഞ്ഞാല്‍ താനപ്പോള്‍ തയാറായിരുന്നില്ല. സന്തോഷത്തിനും ആശയക്കുഴപ്പത്തിനും ഒപ്പം താനിതിന് തയാറാണോ എന്ന ചോദ്യവുമൊക്കെ ഉളളിലുണ്ടായിരുന്നു.

ആദ്യ മൂന്നുമാസങ്ങളില്‍ കുടുംബം തനിക്ക് പൂര്‍ണമായും വിശ്രമം നിര്‍ദേശിച്ചിരുന്നവെന്നും ദുര്‍ഗ ഓര്‍ക്കുന്നു. വീടിന്റെ നാലുചുവരുകള്‍ക്കുളളിലായിരുന്നു കഴിഞ്ഞിരുന്നത്. മൂന്നാംമാസത്തെ ചെക്കപ്പിനുശേഷം പനിയും ജലദോഷവും പിടിപ്പെട്ടു. തുടര്‍ന്നുനടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. വീണ്ടും കര്‍ശനമായ ക്വാറന്റൈന്‍ ജീവിതത്തിലേക്ക് തിരികെപോയി.

കോവിഡിനുശേഷമാണ് യഥാര്‍ഥ ദുരിതം ആരംഭിച്ചതെന്നും ദുര്‍ഗ പറയുന്നുണ്ട്. ശരീരം മുഴുവന്‍ പറഞ്ഞറിയിക്കാനാവാത്ത വേദനയായിരുന്നു. പിന്നീടാണ് തന്റെ രക്തത്തില്‍ ഒരണുബാധയുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഗര്‍ഭിണിയായിരുന്നതിനാല്‍, പലമരുന്നുകളും കഴിക്കാന്‍ പറ്റുമായിരുന്നില്ല. ഇരിക്കാനോ , കിടന്നുറങ്ങാനോ കഴിയാതെ ദിവസങ്ങളോളം കരഞ്ഞുതീര്‍ത്തിട്ടുണ്ട്.

ശാരീരിക വേദന തനിക്ക് കൈകാര്യം ചെയ്യാവുനന്തിലും അപ്പുറമായിരുന്നതിനാല്‍ ചുറ്റുമുളള ഓരോരുത്തരോടും ദേഷ്യവും നിരാശയുമൊക്കെ തോന്നി. ആ വേദന ഇനിയും തരല്ലേ ദൈവമേ, ഇനിയെനിക്കത് സഹിക്കാനാവില്ല എന്ന ഭയത്തോടെയും പ്രാര്‍ഥനയോടെയുമാണ് കഴിഞ്ഞിരുന്നത്.

അഞചുമാസത്തിനുശേഷം താന്‍ മാനസികനിലയില്‍ നിന്ന് ശ്രദ്ധ വൃതിചലിപ്പിക്കാന്‍ സ്വയം പരിശ്രമിച്ചു. പക്ഷേ നിരന്തരം വന്നിരുന്ന വേദനയും ശരീരത്തിലെ വീക്കവുമൊക്കെ നല്‍കിയ ഭയം വിട്ടുപോയിരുന്നില്ല.
നോര്‍മല്‍ ഡെലിവറിയാണ് താന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും സിസേറിയനാണ് ഉണ്ടായതെന്നും ദുര്‍ പറയുന്നുണ്ട്. മണിക്കൂറകളോളം നീണ്ട പ്രസവവേദനയ്ക്കും പരമാവധി ശ്രമിച്ചതിനുമൊടുവില്‍ സി സെക്ഷനിലേക്ക് തന്നെ പോയി. പ്രസവവേദനയും സര്‍ജറിയുടെ വേദനയും അനുഭവിച്ചു. 

സര്‍ജറിക്കുശേഷമുളള ദിവസങ്ങള്‍ മറ്റൊരു യുദ്ധംപോലെയായിരുന്നു. ബെഡില്‍ നിന്ന് എഴുന്നേല്‍ക്കുക, വാഷ്റൂമിലേക്ക് പോവുക തുടങ്ങിയ ചെറിയ കാര്യങ്ജള്‍ പോലും ബാലികേറാമലയായിരുന്നു. ഈ കാലത്തിലെല്ലാം സദാ പിന്തുണയൃമായി നിന്ന ഭര്‍ത്താവിനും കുടുംബത്തിനും ഡോക്ടര്‍മാര്‍ക്കും നന്ദി പറയുന്നുണ്ട് ദുര്‍ഗ.

ഇന്ന കണ്ണാടിയില നോക്കുമ്പോള്‍ വ്യത്യസ്തയായൊരു സ്ത്രീയെയാണ് താന്‍ കാണുന്നത്. തന്റെ ഈ പതിപ്പിനെ സ്നേഹിക്കാന്‍ പഠിക്കുകയാണ്. ഈ യാാത്രയുടെ പാടുകള്‍ വഹിക്കുന്ന ശരീരത്തേയും സ്നേഹിക്കാന്‍ പഠിക്കുന്നു. തന്നെ അമ്മയായി തിരഞ്ഞെടുത്തതിന് മകള്‍ക്ക് നന്ദി അര്‍പ്പിക്കുന്ന ദുര്‍ഗ മകള്‍ തനിക്ക് സന്തോഷം പകരുക മാത്രമല്ല മറിച്ച് എങ്ങനെ അതിജീവിക്കണം എന്നുകൂടി പഠിപ്പിച്ചുവെന്ന് കുറിക്കുന്നു .

2021-ലാണ് ദുര്‍ഗ കൃഷ്ണയും അര്‍ജുനും വിവാഹിതരാകുന്നത്. 2025-ലാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്.

durga krishna pregnancy journey story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES