ഇടവേളയ്ക്ക് ശേഷം നടന്‍ ബാലക്കെതിരെ ആരോപണങ്ങളുമായി മുന്‍ ഭാര്യ എലിസബത്ത് വീണ്ടും രംഗത്ത് എ്ത്തിയിരിക്കുകയാണ്. രണ്ട് ദിവസം മുമ്പാണ് മൂക്കില്‍ മൂക്കില്‍ ട്യൂബു ഘടിപ്പിച്ച് ആശുപത്രിക്കിടക്കയില്‍ കിടന്നു ചിത്രീകരിച്ച തന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചതിന് പിന്നാലെയാണ് ബാലയുടെ പേര് പറയാതെ തന്നെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും മരിക്കുന്നതിന് മുമ്പ് അവയെല്ലാം പുറത്ത് വിടുമെന്നും വീണ്ടും വീഡിയോയിലൂടെ പങ്ക് വച്ചിരിക്കുകയാണ്.
തന്റെ ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറിയെന്നും ഇതിനിടയില്‍ കുറേ നാടകങ്ങളൊക്കെ കണ്ടെന്നും എലിസബത്ത് പറയുന്നു. തന്നെ ചതിക്കുകയായിരുന്നുവെന്നും ഈ വീഡിയോ ചെയ്തതിന്റെ പേരില്‍ ജയിലില്‍ കിടക്കാന്‍ തയ്യാറെന്നും ബാലയുടെ പേര് പറയാതെ എലിസബത്ത് പറയുന്നു.
ക്രിട്ടിക്കല്‍ കണ്ടീഷന്‍സ് മാറി വരികയാണ്. ഇതിനിടയില്‍ കുറേ നാടകങ്ങളൊക്കെ കണ്ടു. ഞാന്‍ ചത്താലും ആരും തിരിഞ്ഞ് നോക്കില്ലെന്ന് വിചാരിച്ചിരുന്നു. പക്ഷേ തിരിഞ്ഞ് നോക്കിയവര്‍ക്ക് നന്ദി. ഞാന്‍ ആശുപത്രിയിലായത് ഫേയ്ക്ക് ആണെന്ന് പറയുന്നവരുണ്ട്. ഒരു ഇന്‍ട്രസ്റ്റിങ്ങായിട്ടുള്ള, പ്ലാന്‍ഡ് ഓഡിയോ കോള്‍ എനിക്ക് വന്നിരുന്നു. സ്‌ക്രീന്‍ ഷോട്ടുകളൊക്കെ എന്റെ പക്കലുണ്ട്. ചാവാന്‍ റെഡിയായിട്ടുള്ള ആളോട് ഭീഷണി മുഴക്കിയാലും കളിയാക്കിയാലും വലിയ എഫക്ടില്ല. ഇതിന്റെ പേരില്‍ ജയിലില്‍ കിടക്കാനാണേലും ഞാന്‍ റെഡിയാണ്. ഒരു പെണ്ണ് ഒരാള്‍ തന്നെ പീഡിപ്പിച്ചു, ചീറ്റ് ചെയ്തു, മറ്റൊരാളുടെ മുന്നില്‍ വച്ച് പീഡിപ്പിച്ചു എന്നൊക്കെ പറഞ്ഞിട്ടും ഒരു വിലയില്ലായിരുന്നു. ഇപ്പോള്‍ ഈ വീഡിയോ ചെയ്തതാണ് തെറ്റ് എങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാണ്', എന്ന് എലിസബത്ത് പറയുന്നു.
'കൗണ്ടര്‍ കേസില്‍ പറഞ്ഞത് ഡോക്ടര്‍- രോ?ഗി ബന്ധമാണെന്നാണ്. ഇപ്പോ വന്ന ഓഡിയോ റെക്കോര്‍ഡില്‍ ഭാ?ര്യ അല്ല പാര്‍ട്‌നര്‍ ആണെന്ന് പറഞ്ഞു. അതെങ്ങനെയാ അങ്ങനെയായി മാറിയത്. കല്യാണ ഫങ്ഷന്‍ നടത്തിയതും മാല അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയതും സിന്ദൂരം ഇട്ട് തന്നതും എല്ലാ പരിപാടികളിലും ഭാ?ര്യ ഭാര്യ എന്ന് വിളിച്ച് നടന്നതുമൊക്കെ വേറെ ഭാര്യമാരെ കാണാക്കാന്‍ വേണ്ടിയിട്ടായിരുന്നോ. ഇപ്പോള്‍ കൊണ്ട് നടക്കുന്ന ആള്‍ക്ക് മുന്‍പ് ഒരു ഭാ?ര്യ ഉണ്ടായിരുന്നുള്ളു. അതില്‍ കുട്ടിയുണ്ടെന്ന് നിങ്ങള്‍ പറഞ്ഞു. പക്ഷേ അതിന് മുന്‍പും ഒരാളുണ്ടായിരുന്നു. 2009, 2010 കാലത്ത്. ആരോ ആ പെണ്ണിന്റെ പേര് വിക്കിപീഡിയയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരെ നിങ്ങള്‍ ഇപ്പോഴും വിളിക്കാറുണ്ടെന്ന് എനിക്ക് അറിയാം. യുഎസ്എ പ്രോ?ഗ്രാം എന്ന് പറഞ്ഞാണ് ആ നമ്പര്‍ സേവ് ചെയ്തിരിക്കുന്നത്. അതും എന്റെ കയ്യിലുണ്ട്. അവരെ നിങ്ങള്‍ വിളിച്ച റെക്കോര്‍ഡുകളുണ്ട്. ഭാ?ര്യ അല്ലെന്ന് പറയാന്‍ കാരണം രജിസ്റ്റര്‍ ചെയ്യാത്തതാണെങ്കില്‍ അതിന് നിങ്ങളും നിങ്ങളുടെ അമ്മയുമാണ് കുറ്റക്കാര്‍. 41 വയസ് വരെ ഹൊറോസ്‌കോപില്‍ പ്രശ്‌നം ഉണ്ടെന്ന് പറഞ്ഞാണ് രജിസ്റ്റര്‍ ചെയ്യാതിരുന്നത്. കല്യാണത്തിലും താലികെട്ടിലും മാത്രം നിര്‍ത്തിയത്. ഡോക്ടറെ കൂടെ നിര്‍ത്താന്‍ ഈ ഫങ്ഷന്‍ നടത്തണോ. ഡോക്ടര്‍-രോ?ഗി ബന്ധങ്ങള്‍ അങ്ങനെയാണോ. എന്റെ ഭാ?ര്യയാണ് എന്റെ സ്വത്തിന് എല്ലാം അവകാശി ഇവളാണ് എന്ന് പറഞ്ഞിട്ടൊരു വീഡിയോ ഉണ്ട്. അപ്പോള്‍ നിങ്ങളും വീട്ടുകാരും ചേര്‍ന്ന് എന്നെ ചതിച്ചതല്ലേ. പറഞ്ഞ് പറ്റിച്ചതല്ലേ', എന്നും എലിസബത്ത് ചോദിക്കുന്നു.
'എന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയ, ഇവിടെ നില്‍ക്കുകയാണെങ്കില്‍ എന്നെ കൊല്ലുമെന്ന് പറഞ്ഞിട്ടുള്ള സംഭവമൊക്കെ ഉണ്ട്. എട്ട് മാസം പ്രേമിച്ചിട്ടാണ് നമ്മള്‍ കെട്ടിയത്. അതിനിടയില്‍ വെറൊരു പെണ്ണിനെ കൊണ്ടുനടന്നു. അത് പണിക്കാരി ആണെന്നാണ് എന്നോട് പറഞ്ഞത്. പക്ഷേ അല്ലെന്ന് തെളിയിക്കാനുള്ളത് എന്റെ കയ്യിലുണ്ട്. ഇപ്പോ ചത്തില്ലെങ്കില്‍, ചാവുന്നതിന് മുന്‍പ് അതെല്ലാം പുറത്തുവിട്ടിട്ടേ മരിക്കൂ. നിലവിലെ സാഹചര്യത്തില്‍ കിഡ്‌നിക്ക് പ്രശ്‌നമാകും. എല്ലാ തെളിവും കയ്യിലുണ്ട്. ഞാന്‍ ശത്രുക്കളേ കൂട്ടിക്കൊണ്ടിരിക്കയാണ്. എല്ലാം വരട്ടെ. എന്തായാലും ഞാന്‍ എല്ലാത്തിനും റെഡിയായി'' എന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു.
എന്താണ് ആരോഗ്യ പ്രശ്‌നമെന്ന് എലിസബത്ത് വിഡിയോയില്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും അഹമ്മദാബാദിലെ ബിജെ ആശുപത്രിയില്‍ അമിതമായി ഗുളിക കഴിച്ച് അവശനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നു വിവരമുണ്ട്.