സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിറഞ്ഞ് നില്ക്കുന്ന താരമാണ് രേണു സുധി. റീലുകളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയുമെല്ലാം വൈറലായി മാറിയ രേണു ഏറ്റവും ഒടുവിലായി വിവാദത്തിന്റെ പേരിലാണ് നിറയുന്നതെന്ന് മാത്രം. കൊല്ലം സുധിക്കായി പണികഴിപ്പിച്ച വീടിനെ ചൊല്ലിയാണ് വിവാദം.
വീടിന് ചെറിയ ചോര്‍ച്ചയുള്ളതായും രേണു പറയുകയും രേണുവിന്റെ വാദങ്ങളെല്ലാം എതിര്‍ത്ത് ഗൃഹനിര്‍മാതാക്കള്‍ രംഗത്തു വരികയും വീടിന്റെ മെയിന്റനന്‍സ് പണികള്‍ക്കു പോലും രേണുവിന്റെ പിതാവ് വിളിക്കുന്നതായി പരാതി പറയുകയും ചെയ്തിരുന്നു. പിന്നീട് രേണുവിന്റെ പിതാവ് തന്നെ ഗൃഹനിര്‍മ്മാതാക്കളെത്തി വീടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും പറഞ്ഞിരുന്നു. ഇപ്പോളിതാ വീടിന്റെ അവസ്ഥ കാണിച്ച് വീഡിയോ പങ്ക് വച്ചിരിക്കുകയാണ് രേണു.
രേണുവിന്റെ വീട്ടില്‍ താമസിക്കുന്നുവെന്ന ആരോപണം നേരിട്ട രേണുവിന്റെ ചേച്ചിയും വീഡിയോയിലുണ്ട്. ഇവര്‍ താമസിക്കുന്ന വാടക വീടും വിഡിയോയില്‍ കാണിച്ച് തരുന്നു. ജോലിക്ക് പോകുന്ന സമയം കുട്ടികളെ നോക്കാന്‍ രേണുവിന്റെ വീട്ടില്‍ താമസിക്കുന്ന അച്ഛനെയും അമ്മയെയും ഏല്പ്പിക്കാറാണ് പതിവെന്നും മക്കളെയെങ്കിലും കമന്റിടുന്നവര്‍ വെറുതെ വിടണമെന്നും ചേച്ചി പറയുന്നു. വെള്ളം വീണ് വീടിന്റെ തേപ്പ് ഇളകി പോരുന്നതും ചുറ്റ് മതില്‍ പൊട്ടിയിരിക്കുന്നതും വീഡിയോയിലൂടെ രേണു കാണിക്കുന്നുണ്ട്. അഭയാര്‍ത്ഥികളെന്ന് വിളിക്കുന്നവരോട് കുറച്ച് കൂടി മാന്യത കാണിക്കണമെന്നും രേണു പറയുന്നു.
രേണു മകന്‍ റിതുവിനെ ഉപദ്രവിച്ചു എന്നായിരുന്നു ചിലര്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണം. റിതുവിനെ രേണു പൊളളിച്ചുവെന്നും തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ വിഭാഗം കേസെടുത്തുവെന്നുമായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണം നിഷേധിച്ചുകൊണ്ട് അതിനു പിന്നിലെ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് രേണു.
വാടകയ്ക്ക് പോകുന്നത് ആലോചിക്കുന്നുണ്ടെ്ന്ന് രേണു വ്യക്തമാക്കിയിരുന്നു. റിതപ്പനെ ഒറ്റക്ക് വീട്ടില്‍ നിര്‍ത്താന്‍ പറ്റില്ല. ഈ വീട്ടില്‍ എനിക്ക് ഒറ്റക്ക് മകനുമായി ജീവിക്കാനാകില്ല. എനിക്ക് ജോലിക്ക് പോകണം, അതുകൊണ്ടാണ് സഹോദരിയും ഭര്‍ത്താവും തൊട്ടടുത്ത് താമസിക്കുന്നത്. വീട്ടുകാരല്ലേ, എന്റെ അപ്പനും അമ്മയും കുഞ്ഞിനെ നോക്കും. ഇതൊക്കെ എല്ലാ വീട്ടിലും നടക്കുന്നതല്ലേ. ഞാന്‍ പോയാലേ ഇവിടെ അരി വേവുള്ളൂ, എന്റെ അപ്പനേയും അമ്മനേയും കാട്ടില്‍ കളയാന്‍ പറ്റുമോ? ഞങ്ങള്‍ തനിച്ചായത് കൊണ്ടാണ് സഹോദരിയും കുടുംബവും ഇങ്ങോട്ടേക്ക് വാടക വീട്ടിലേക്ക് മാറിയത്', രേണു വ്യക്തമാക്കിയിരുന്നു.