ചലച്ചിത്രരംഗത്ത് ബാലതാരമായി തുടങ്ങി ഇന്ന് യുവതാരമായെത്തിയ എസ്തര്‍ അനില്‍, പഠനത്തിലും കരിയറിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. താരം ഉപരിപഠനത്തിനായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലാണ് പഠനത്തിന് ചേര്‍ന്നിരുന്നത്. ഇപ്പോഴിതാ പഠനം പൂര്‍ത്തിയാക്കതിന്റെ വിശേഷവുമായി എത്തിയിരിക്കുകയാണ് താരം. ഒരു വര്‍ഷത്തെ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അവസാന വര്‍ഷത്തിലെ പ്രോജക്ട് സമര്‍പ്പിച്ചതിന് ശേഷം റിസര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും എസ്തര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ ഇന്‍സ്റ്റായിലൂടെയാണ് താരം സന്തോഷം പങ്കുവെച്ചത്.
പഠനത്തിന് ശേഷം താരം നാട്ടില്‍ തിരിച്ച് എത്തിയിരുന്നു. മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ദൃശ്യം 3 ചിത്രത്തിന്റെ ഷൂട്ടില്‍ എസ്തര്‍ ജോയിന്‍ ചെയ്തിരുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെങ്കിലും താന്‍ പാര്‍ട്ട് ടൈമായി ജോലി നോക്കുന്നുണ്ടെന്നും എസ്തര്‍ പറഞ്ഞു. എന്നാല്‍ ആ ജോലി വീട്ടില്‍ ഇരുന്ന് ചെയ്ത് തീര്‍ത്ത് നല്‍കിയാല്‍ മതിയെന്നും താരം വ്യക്തമാക്കി. ഡെവലപ്‌മെന്റല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദമാണ് താരം ചേര്‍ന്നത്. എന്നാല്‍ ജോയിന്‍ ചെയ്തതിന് പിന്നാലെ നിരവധി പരിഹാസങ്ങളാണ് താരത്തിനെ നേരെ വന്നത്. എന്നാല്‍ പഠനം പൂര്‍ത്തിയാക്കി വിജയച്ചുകൊണ്ടാണ് പരിഹസിച്ചവര്‍ക്ക് താരം മറുപടി നല്‍കിയിരിക്കുന്നത്.
''ഞാന്‍ യുകെയില്‍ ചെയ്തുകൊണ്ടിരുന്ന ബിരുദാനന്തര ബിരുദത്തെക്കുറിച്ച് പലരും ചോദിക്കുന്നുണ്ട്. യുകെയില്‍ കൂടുതലും ഉള്ളത് ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ് ആണ്, അത് കഴിഞ്ഞു. അതിന്റെ പ്രോജക്റ്റ് ഓഗസ്റ്റില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. എഴുതിയ പരീക്ഷ എല്ലാം പാസായി, ഇനി ഡിസേര്‍ട്ടേഷന്റെ റിസള്‍ട്ട് കൂടിയേ ഉള്ളൂ. ഡിസംബറില്‍ കോണ്‍വൊക്കേഷന്‍ ഉണ്ടാകുമെന്നു കരുതുന്നു. അതിനു വേണ്ടി ലണ്ടനിലേക്ക് പോകേണ്ടി വരും. അത് കഴിഞ്ഞാല്‍ പിന്നീട് ലണ്ടനിലേക്ക് തിരിച്ചു പോകാന്‍ പ്ലാന്‍ ഒന്നുമില്ല. ഞാന്‍ ഫ്രീലാന്‍സ് ആയി വര്‍ക്ക് ചെയ്യുന്നുണ്ട്. ലണ്ടനിലുള്ള ക്ലയന്റ്‌സ് ആണ്, അത് നാട്ടിലിരുന്നു ചെയ്ത് അയച്ചുകൊടുത്താല്‍ മതി. ഇതാണ് എന്റെ പഠനത്തെപ്പറ്റിയുള്ള പുതിയ അപ്‌ഡേറ്റ്.''ഇന്‍സ്റ്റഗ്രാമില്‍ ആരാധകരോട് സംവദിക്കുന്നതിനിടെ നടി പറഞ്ഞു.