Latest News

ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രത്തിലൂടെ തിരിച്ചു വരവിന് ഒരുങ്ങി നടി ജലജ; എണ്‍പതുകളിലെ സൂപ്പര്‍താരത്തിന് മഹേഷ് നാരായണന്‍ ഒരുക്കി വച്ചിരിക്കുന്നത് സുപ്രധാന വേഷം; മാലിക്കിന് മുടക്ക് മുതല്‍ 25 കോടി

Malayalilife
ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രത്തിലൂടെ തിരിച്ചു വരവിന് ഒരുങ്ങി നടി ജലജ; എണ്‍പതുകളിലെ സൂപ്പര്‍താരത്തിന് മഹേഷ് നാരായണന്‍ ഒരുക്കി വച്ചിരിക്കുന്നത് സുപ്രധാന വേഷം; മാലിക്കിന് മുടക്ക് മുതല്‍ 25 കോടി

കൊച്ചി: നടി ജലജ വെള്ളിത്തരയിലേക്ക് മടങ്ങിവരുന്നു. ഫഹദ് നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് ജലജയുടെ തിരിച്ചുവരവ്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജലജ മടങ്ങിയെത്തുന്നത്.

ചിത്രത്തില്‍ ഒരു സുപ്രധാന വേഷമാണ് ജലജ കൈകാര്യം ചെയ്യുക. മാലിക്ക് എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ബിജു മേനോന്‍, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. തന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള സിനിമയാണിതെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. സംവിധാകന്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വഹിക്കുന്നത്.

25 കോടി മുതല്‍ മുടക്കില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ വലിയ താര നിരയാണ് അണിനിരക്കുന്നത്. വിനയ് ഫോര്‍ട്ട്, അപ്പാനി ശരത്ത് എന്നിവരും ചിത്രത്തിലുണ്ടാകും. ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് ജലജ. 1970-80 കാലഘട്ടങ്ങളിലാണ് ജലജ മലയാളചലച്ചിത്രങ്ങളില്‍ സജീവമായിരുന്നിരുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിക്കുള്ള ചലച്ചിത്രപുരസ്‌കാരത്തിനര്‍ഹയായിട്ടുണ്ട്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത വേനല്‍ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 1981-ലെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും ഇവര്‍ നേടി. നിരവധി പ്രഗല്‍ഭ സംവിധായകരുടെ ചിത്രങ്ങളില്‍ ജലജ അഭിനയിച്ചു. ഇപ്പോള്‍ ബഹ്‌റൈനില്‍ കുടുംബസമേതം താമസിക്കുകയാണ് ജലജ.

fahad fazil - jalaja

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES