Latest News

കേരളത്തിലെ ആദ്യത്തെ ഫെരാരി എസ്‌യുവി സ്വന്തമാക്കി ഫഹദ്; 13.3 കോടി മുടക്കി നടന്‍ വാങ്ങിയത് പുറോസാംഗ്വേ എന്ന ആഡംബര വാഹനം; താരദമ്പതികളുടെ വാഹന ഗാരേജിലെത്തുന്ന ഏറ്റവും വില കൂടിയ വാഹനാമായി പുതിയ അതിഥിയെത്തുമ്പോള്‍

Malayalilife
കേരളത്തിലെ ആദ്യത്തെ ഫെരാരി എസ്‌യുവി സ്വന്തമാക്കി ഫഹദ്; 13.3 കോടി മുടക്കി നടന്‍ വാങ്ങിയത് പുറോസാംഗ്വേ എന്ന ആഡംബര വാഹനം; താരദമ്പതികളുടെ വാഹന ഗാരേജിലെത്തുന്ന ഏറ്റവും വില കൂടിയ വാഹനാമായി പുതിയ അതിഥിയെത്തുമ്പോള്‍

സ്പോര്‍ട്സ് കാറുകള്‍ക്ക് പേര് കേട്ട ഇറ്റാലിയന്‍ വാഹന നിര്‍മാണ കമ്പനി, ഫെറാറി, പുറത്തിറക്കിയ ആദ്യ പെര്‍ഫോമന്‍സ് എസ്.യു.വിയാണ് പുറോസാംഗ്കേ രളത്തിലേക്കും എത്തുകയാണ്. അതും സ്വന്തമാക്കിയിരിക്കുന്ന ആഡംബര വാഹനങ്ങളോട് താത്പര്യമുള്ള നടന്മാരിലൊരാളായ ഫഹദ് ഫാസിലും. ഇതോടെ കേരളത്തില്‍ ആദ്യമായി ഫെറാറി, പുറത്തിറക്കിയ ആദ്യ പെര്‍ഫോമന്‍സ് എസ്.യു.വിയായ പുറോസാംഗ്വേ സ്വന്തമാക്കുന്ന വ്യക്തിയായി മാറിയിരിക്കുകയാണ് ഫഹദ് ഫാസില്‍.

13.75 കോടിയാണ് ഈ  ഫെറാറിയുടെ ഈ എസ്.യു.വി മോഡലിന്റെ വില. തമിഴ് താരം വിക്രം, മുകേഷ് അംബാനി എന്നിവരാണ് ഈ കാര്‍ സ്വന്തമാക്കിയ മറ്റു പ്രമുഖര്‍.തമിഴ് താരമായ വിക്രം കഴിഞ്ഞ ആഴ്ച പുറോസാംഗ്വേയില്‍ സഞ്ചരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഫഹദിനും നസ്രിയയ്ക്കും ആഡംബര വാഹനങ്ങളുടെ ഒരു വലിയ കളക്ഷന്‍ തന്നെയുണ്ട്.  ലംബോര്‍ഗിനി ഉറൂസ്, മെഴ്സിഡസ് ബെന്‍സ് ജി63 എ.എം.ജി, റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, പോര്‍ഷേ 911 കരേര, ടൊയോട്ട വെല്‍ഫയര്‍, മിനി കണ്‍ട്രിമാന്‍, ഫോക്സ്വാഗണ്‍ ഗോള്‍ഫ് എന്നിവ അവയില്‍ ചിലതുമാത്രം. 

ഓടും കുതിര ചാടും കുതിര'യാണ് ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ഫഹദ് ചിത്രം. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക.  രേവതി പിള്ള, വിനയ് ഫോര്‍ട്ട്, ലാല്‍, സുരേഷ്‌കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് നിധിന്‍ രാജ് അരോള്‍ കൈകാര്യം ചെയുന്നു. 

fahadh faasil owner of ferrari purosangue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES