Latest News

ജി. മാര്‍ത്താണ്ഡന്റെ ഓട്ടം തുള്ളല്‍ ആരംഭിച്ചു; നര്‍മ്മവും, ഹൊററും ചേര്‍ന്നൊരുക്കുന്ന ചിത്രത്തില്‍ വിജയരാഘവനും, ഹരിശ്രീ അശോകനും, വിഷ്ണു ഉണ്ണികൃഷ്ണനും അടക്കമുള്ള താരങ്ങള്‍

Malayalilife
ജി. മാര്‍ത്താണ്ഡന്റെ ഓട്ടം തുള്ളല്‍ ആരംഭിച്ചു; നര്‍മ്മവും, ഹൊററും ചേര്‍ന്നൊരുക്കുന്ന ചിത്രത്തില്‍ വിജയരാഘവനും, ഹരിശ്രീ അശോകനും, വിഷ്ണു ഉണ്ണികൃഷ്ണനും അടക്കമുള്ള താരങ്ങള്‍

ഓട്ടന്‍തുള്ളല്‍ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാര്‍ക്ക് തന്നെയാണ്.ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍ കടന്നു വരുന്നു.ഈ ഓട്ടംതുള്ളലിലെ കൗതുകങ്ങള്‍ എന്താണ്?മലയാള സിനിമയില്‍ ഒരു പിടി മികച്ച ചിത്രങ്ങളാണ് മാര്‍ത്താണ്ഡന്റേ
തായി ട്ടുള്ളത്.

മമ്മൂട്ടി നായകനയ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്റ്റില്‍ തുടങ്ങി അച്ഛാ ദിന്‍, പാവാട, ജോണി ജോണി യെസ് അപ്പാ.. മഹാറാണി എന്നിങ്ങനെ വ്യത്യസ്ഥമായ ചിത്രങ്ങള്‍ ഒരുക്കിയ മാര്‍ത്താണ്ഡന്റെ ഓട്ടംതുള്ളല്‍ എന്ന പുതിയ സംരംഭത്തിന് മെയ് അഞ്ച് തിങ്കളാഴ്ച്ച കൊച്ചിയിലെ ഇടപ്പള്ളി അഞ്ചു മന ക്ഷേത്രത്തില്‍ വച്ചു തിരി തെളിഞ്ഞു.

നല്ലൊരു സംഘം ചലച്ചിത്ര പ്രവര്‍ത്തകരുടേയും, ബന്ധുമിത്രാദി കളുടേയും, അണിയറ പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍  ഹരി ശ്രി അശോകനും, സംഗീത സംവിധായകന്‍ രാഹുല്‍ രാജും , സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്.: വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിന്‍ ജോര്‍ജും ചേര്‍ന്നു ഫസ്റ്റ് ക്ലാപ്പും നല്‍കി.അഞ്ചുമനക്ഷേത്ര സന്നിധിയില്‍ത്തന്നെയായിരുന്നു ആദ്യ ദിനത്തിലെ  ചിത്രീകരണവും.

മേത്താനം എന്ന ഗ്രാമത്തില്‍ നടക്കുന്ന ചില സംഭവങ്ങള്‍ പൂര്‍ണ്ണമായും നര്‍മ്മത്തിലൂടെയും, ഒപ്പം ഇത്തിരി ഹൊറര്‍ പശ്ചാത്തലത്തി
ലൂടെയുമവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഒരു നാട്ടിന്‍പുറത്തിന്റെ പച്ചയായ ജീവിതം തികച്ചും റിയലിസ്റ്റിക്കായി
അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ. ഇതിലെ കഥാപാത്രങ്ങളൊക്കെ ഈ സമൂഹത്തില്‍ നമുക്കൊപ്പം കാണുകയും കേള്‍ക്കുകയും ചെയ്യുന്നവരാണ്.
ഒരു നായകനെ കേന്ദ്രികരിച്ചല്ല മറിച്ച് നിരവധി കഥാപാത്രങ്ങള കേന്ദ്രീകരിച്ചു കൊണ്ടുള്ള  അവതരണമാണ് മാര്‍ത്താണ്ഡന്‍ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.

ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം ജി.കെ.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ നെല്ലിക്കാട്ടാണ്  നിര്‍മ്മിക്കുന്നത്.
വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, കലാഭവന്‍ ഷാജോണ്‍, ടിനി ടോം, മനോജ്.കെ.യു , ബിനു ശിവറാം,ജിയോ ബേബി, സിദ്ധാര്‍ത്ഥ് ശിവ , കുട്ടി അഖില്‍ ജറോം, ബിപിന്‍ ചന്ദ്രന്‍, വൈക്കം ഭാസി, പ്രിയനന്ദന്‍,ആദിനാട് ശശി, പ്രിയനന്ദന്‍, റോയ് തോമസ്, മാസ്റ്റര്‍ ശ്രീപത് യാന്‍, അനിയപ്പന്‍, ശ്രീരാജ് . പൗളി വത്സന്‍, സേതു ലഷ്മി, ജസ്‌ന്യ.കെ. ജയദീഷ്,ചിത്രാ നായര്‍, ബിന്ദു അനീഷ് : ലതാദാസ്, അജീഷ, രാജി മേനോന്‍,ബേബി റിഹരാജ് എന്നിവര്‍ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

ബിനു ശശി റാമിന്റേതാണു തിരക്കഥ.ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, ധന്യാ സുരേഷ് മേനോന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് രാഹുല്‍ രാജ്ഈണം പകര്‍ന്നിരിക്കുന്നു.
പ്രദീപ് നായര്‍ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമല്‍.സി.ചന്ദ്രന്‍,
കോസ്‌റ്യൂം ഡിസൈന്‍ - സിജി തോമസ് നോബല്‍
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അജയ് ചന്ദ്രിക' പ്രശാന്ത് ഈഴവന്‍
അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - സജ്യൂ പൊറ്റയില്‍ക്കട, ഡിഫിന്‍ ബാലന്‍,
പ്രൊഡക്ഷന്‍
സ്റ്റില്‍സ് - അജി മസ്‌ക്കറ്റ്.
 മാനേജേഴ്‌സ് - റഫീഖ് ഖാന്‍, മെല്‍ബിന്‍ഫെലിക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു കടവൂര്‍'
കൊച്ചിയിലെ പനങ്ങാട് ഗ്രാമത്തിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.

g marthandans movie ottam thullal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES