തന്റെ പാട്ടിന്റെ ഒരു കുഞ്ഞ് ആരാധകനെ കണ്ടുമുട്ടിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കയാണ് ഗായകന്‍ ജി.വേണുഗോപാല്‍.ഗര്‍ഭാവസ്ഥയില്‍ തന്റെ പാട്ടുകള്‍ മാത്രം കേട്ട കുരുന്നിനെ ഒരു പ്ലെയിന്‍ യാത്രയില്‍ കണ്ടുമുട്ടിയതും കാറി കൂവി നിലവിളിക്കുന്ന കുഞ്ഞ് ഏതന്‍, തന്റെ കൈകളിലെത്തിയപ്പോള്‍ കരച്ചില്‍ നിര്‍ത്തിയതുമൊക്കെ ഓര്‍ക്കുകയാണ് വേണുഗോപാല്‍ പങ്ക് വച്ചത്.
ജി വേണുഗോപാല്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..;
Ringing in the new year with the newest!??
ഇത് ഞാനും ഏതനുമായുള്ള (Athen) ഒരു രഹസ്യ സംഭാഷണം. ഞങ്ങള്‍ തമ്മിലുള്ള ഉടമ്പടി അവന്റെ ഭ്രൂണാവസ്ഥയില്‍ തുടങ്ങിയതല്ലേ!
വര്‍ഷാവസാനം ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്കുള്ളൊരു യാത്ര. പ്ലെയിനുള്ളില്‍ കാറി കൂവി നിലവിളിക്കുന്ന കുഞ്ഞിനെ സാന്ത്വനിപ്പിക്കാന്‍ അമ്മ ആതിര അങ്ങോട്ടുമിങ്ങോട്ടും വേവലാതിപ്പെട്ട് നടക്കുന്നതിനിടയില്‍ എന്നെ കാണുന്നു. ഗര്‍ഭാവസ്ഥയില്‍ എന്റെ മാത്രം പാട്ടുകള്‍ കേട്ടിരുന്ന കാര്യം ആതിര പറയുന്നു. അഞ്ച് നിമിഷ നേരത്തേക്ക് ഏതനെ എന്റെ കയ്യില്‍ തരുന്നു. സ്വിച്ചിട്ട പോലെ അവന്‍ കരച്ചില്‍ നിര്‍ത്തി ' മര്‍ക്കടാ നീയങ്ങ് മാറിക്കിടാ ശഠാ ' എന്ന മട്ടില്‍ എന്നെ ഗൗരവത്തോടെ നോക്കുന്നു. വീണ്ടും ആതിരയുടെ കയ്യിലേക്ക്. അന്ന് ആ പ്ലെയിനില്‍ ഒരൊറ്റ ആളെ പോലും ഏതന്‍ ഉറക്കീട്ടില്ല.??
ഇങ്ങ് താഴെ ഭൂമിയില്‍ ഞാനും ഏതനും വീണ്ടും കണ്ട് മുട്ടുന്നു. അവന്‍ ഏറ്റവും കൂടുതല്‍ കേട്ടിരിക്കുന്ന എന്റെ പാട്ട്, അവന് മാത്രമായി മൃദുവായി ഞാന്‍ പാടിക്കൊടുക്കുന്നു.
എവിടെയോ ഒരു പൂര്‍വ്വ ജന്മബന്ധം ചിറകുവിരിക്കും പോലെ!??
കാലാകാലങ്ങളില്‍ എന്റെ പാട്ടുകള്‍ തലമുറകള്‍ കൈമാറി വരുന്ന അച്ഛനമ്മമാര്‍ക്കും ഈ പാട്ടുകള്‍ കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന കുഞ്ഞുങ്ങള്‍ക്കും നമോവാകം????
Yes. I am ringing in this new year with the newest gene