മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് ഗായത്രി സുരേഷ്. ജമ്‌നാ പ്യാരി എന്ന ചിത്രത്തിലുടയാണ് നടി മലയാള സിനിമയിലേക്ക് ചേക്കേറിയത്. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ വിവാഹ കാര്യത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഒരാളെ കണ്ടുമുട്ടി ഇഷ്ടപ്പെട്ടു വിവാഹം ചെയ്യുന്നതാണ് താല്പര്യം. തൻറെ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടെങ്കിൽ അത് പ്രണയവിവാഹം ആയിരിക്കും എന്നും താരം ഉറപ്പിച്ചു പറഞ്ഞു. അതേസമയം സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന ആശയത്തെക്കുറിച്ചും താരം തന്നെ അഭിപ്രായം തുറന്നു പറഞ്ഞു. ഒരേ കാഴ്ചപ്പാട് ഉള്ള വ്യക്തികൾ ഒരുമിച്ചാൽ മാത്രമേ ഈ ചിന്ത വർക്കൗട്ട് ആവൂ എന്നാണ് താരം പറയുന്നത്. ഒരാൾക്ക് ചിലപ്പോൾ ദീർഘകാലത്തേക്ക് ഉള്ള സ്വന്തമായിരിക്കും ആവശ്യം.
എന്നാൽ മറ്റേ വ്യക്തിക്ക് അതിനെ ഉൾക്കൊള്ളാൻ സാധിക്കണം എന്നില്ല. അതുകൊണ്ടുതന്നെ ഇങ്ങനത്തെ കാര്യത്തിൽ ഒരേ ചിന്താഗതിയുള്ള ആളുകൾ ധാരണയിൽ എത്തണം എന്നാണ് താരം പറയുന്നത്. ശാരീരികമായ ബന്ധങ്ങളെ കുറിച്ച് ഒന്നും താൻ ഇന്നേവരെ ചിന്തിച്ചിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു. മീടൂ പോലുള്ള അനുഭവങ്ങൾ ഇതുവരെ സിനിമയിൽ നിന്നും ഉണ്ടായിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു. പക്ഷേ അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചില ആളുകൾ ചോദിച്ചിട്ടുണ്ട് എന്നും താരം തുറന്നു പറയുന്നു. അങ്ങനെയുള്ള ബന്ധങ്ങൾ അവിടെ വച്ചുതന്നെ അവസാനിപ്പിച്ചു തിരികെ വരുകയാണ് പതിവ് എന്നും താരം കൂട്ടിച്ചേർത്തു. മീട്ടൂ ആരോപണങ്ങളിലൂടെ വെളിപ്പെടുന്നത് ബലപ്രയോഗത്തിലൂടെയുള്ള ശാരീരിക ഉപദ്രവം ആണെങ്കിൽ അത് ശരിയായ കാര്യമാണ് എന്നും താരം കൂട്ടിച്ചേർത്തു. പക്ഷേ പരസ്പര സമ്മതത്തോടെ രണ്ടുപേർ ചെയ്ത കാര്യം ഒരാളെ തകർക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും കുത്തിപ്പൊക്കുന്നത് അത്ര ശരിയായ കാര്യമല്ല എന്ന് തോന്നിയിട്ടുണ്ട് എന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്.