Latest News

ഒരേസമയം ഭാര്യയും കാമുകിയും; തെളിവിന് ഈ വച്ചും ചെരിപ്പും മതി; ഗോപിസുന്ദറിനെ കയ്യോടെ പൊക്കി വീണ്ടും ഭാര്യ

Malayalilife
ഒരേസമയം ഭാര്യയും കാമുകിയും; തെളിവിന് ഈ വച്ചും ചെരിപ്പും മതി; ഗോപിസുന്ദറിനെ കയ്യോടെ പൊക്കി വീണ്ടും ഭാര്യ

ലയാള സിനിമാ രംഗത്തെ പ്രശസ്ത സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. സംഗീത രംഗത്തെ നേട്ടങ്ങള്‍ മാത്രമല്ല, വ്യക്തി ജീവിതത്തിലെ വിവാദങ്ങളും താരത്തെ തേടി എത്തിയിട്ടുണ്ട്. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ ഗായിക അഭിയാ ഹിരണ്‍മയിക്കൊപ്പം ലിവിംഗ് ടുഗെദറിലാമ് ഗോപി സുന്ദര്‍.

ഇപ്പോഴിതാ, പ്രണയിനിയും ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്‍മയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന ഗോപി സുന്ദറിനെ കയ്യോടെ വീണ്ടും പൊക്കിയിരിക്കുകയാണ് ഭാര്യ പ്രിയ ഗോപി സുന്ദര്‍. ''അന്ന് നിനക്ക് 19 വയസ്സ് മാത്രം. നീയാണെനിക്കെല്ലാം. പറയാന്‍ വാക്കുകളില്ല പൊന്നേ... എന്റെ പ്രണയിനിക്ക് ജന്മദിനാശംസകള്‍,'' എന്നാണ് അഭയ ഹിരണ്‍മയിക്ക് 32-ാം ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഗോപി സുന്ദര്‍ കുറിച്ചിരിക്കുന്നത്. ഒരു പഴയ യാത്രയ്ക്കിടെ താജ്മഹലിനു മുന്നില്‍ നിന്നു പകര്‍ത്തിയ ചിത്രവും പിറന്നാള്‍ ആശംസ കുറിപ്പിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇതിനു പിന്നാലെ ഗോപി സുന്ദറിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം ഗോപിസുന്ദര്‍ തനിക്കും മക്കള്‍ക്കും ഒപ്പം അതേ കാലയളവില്‍ താജ്മഹലിനു മുന്നില്‍ നിന്നെടുത്ത മറ്റൊരു ഫോട്ടോ കൂടി ചേര്‍ത്ത് പ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. എപ്പോഴെങ്കിലും ഒക്കെ എനിക്കും ഭ്രാന്ത് പിടിക്കാനുള്ള അവകാശമുണ്ട്. ചരിത്രകാരന്മാര്‍ പോലും കരകൗശല വസ്തുക്കളുടെ കാലഘട്ടം കണ്ടുപിടിക്കാറുണ്ട്. ഒരേ കാലഘട്ടത്തില്‍ ഉപയോഗിച്ച വസ്തുക്കള്‍.. ഈ ചിത്രം ഇതെല്ലാം പറയുന്നുണ്ട് എന്നായിരുന്നു കുറിക്കു കൊള്ളുന്ന രീതിയിലുള്ള പ്രിയയുടെ പോസ്റ്റ്.

ഇരു ഫോട്ടോകളിലും ഗോപി സുന്ദര്‍ ഉപയോഗിച്ചിരിക്കുന്ന വാച്ചും ചെരിപ്പും ഒന്നു തന്നെയാണ്. ഇതു മാത്രം മതി ഒരേകാലഘട്ടത്തില്‍ എടുത്ത ഫോട്ടോയാണിതെന്നു മനസിലാക്കാന്‍. മാത്രമല്ല, അഭയയ്ക്ക് 2021ല്‍ വയസ് 32 ആണെങ്കില്‍ ഗോപി സുന്ദര്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന അഭയയുടെ 19-ാം വയസ് 2008ലാണ്. പ്രിയയുമായുള്ള ഗോപി സുന്ദറിന്റെ വിവാഹം കഴിഞ്ഞത് 2001ലും. സംഗീത സംവിധായകന്റെ കള്ളക്കളി പൊളിയാന്‍ ഇനി മറ്റൊന്നും വേണ്ട.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഗോപി സുന്ദറും അഭയ ഹിരണ്‍മയിയും. ഇരുവരുടെയും പ്രണയവും ഒന്നാവലുമെല്ലാം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നുവെങ്കിലും അതൊന്നും ഗൗനിക്കാതെ ജീവിതം ആസ്വദിക്കുന്ന ദമ്പതികളാണ് ഇരുവരും.

വ്യക്തി ജീവിതത്തില്‍ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളില്‍ ഗോപീ സുന്ദറിന്റെ സംഗീതത്തില്‍ അഭയ പാടിയിട്ടുണ്ട്. ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് മലയാളത്തില്‍ വലിയ ഓളമാണ് സൃഷ്ടിച്ചത്.

gopi sundhar new birthday post goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES