Latest News

ജീവയെക്കുറിച്ച് പറഞ്ഞത് കണ്ടപ്പോള്‍ സങ്കടം തോന്നി; തുറന്ന് പറഞ്ഞ് അപർണ്ണ തോമസ്

Malayalilife
topbanner
ജീവയെക്കുറിച്ച് പറഞ്ഞത് കണ്ടപ്പോള്‍ സങ്കടം തോന്നി; തുറന്ന് പറഞ്ഞ് അപർണ്ണ തോമസ്

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരിലൊരാളാണ് ജീവ ജോസഫ്. സീ കേരളത്തിലെ സരിഗമപയിലൂടെയായിരുന്നു ജീവ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ജീവിതയുടെ ഭാര്യയാണ് നടിയും അവതാരകയുമായ അപർണ തോമസ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഈ ദമ്പതികൾ. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ അഞ്ചാം വിവാഹ വാര്‍ഷിക ദിനത്തിലെ ഫോട്ടോ ഷൂട്ടിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെക്കുറിച്ചുമെല്ലാം  അപർണ്ണ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ആ ഫോട്ടോ കണ്ടപ്പോള്‍ കൂടുതല്‍ പേരും പോസിറ്റീവ് കമന്റുകളാണ് പറഞ്ഞത്. അതേ സമയം തന്നെ നെഗറ്റീവ് കമന്റുകളുമായാണ് ചിലരെത്തിയത്.സ്വകാര്യ നിമിഷങ്ങളാണ് പങ്കുവെച്ചതെന്നും ജീവ മാന്യനാണെന്നായിരുന്നു കരുതിയത്, ഇത്തരം നിമിഷങ്ങള്‍ പങ്കുവെക്കുന്നത് ശരിയല്ലല്ലോയെന്നുമൊക്കെയായിരുന്നു പലരും ചോദിച്ചത്. ഇതൊക്കെ കണ്ടാല്‍ നിങ്ങളെ വെറുക്കുമെന്നുള്ള കമന്റുകളും ഫോട്ടോയ്ക്ക് കീഴിലുണ്ടായിരുന്നു.

നെഗറ്റീവ് കമന്റുകള്‍ കണ്ട് ഞാന്‍ പ്രതികരിക്കാന്‍ നോക്കിയിരുന്നു. ജീവയാണ് അത് തടഞ്ഞത്. നെഗറ്റീവ് കമന്റ് പറഞ്ഞ് ആരെങ്കിലും സന്തോഷിക്കുന്നുണ്ടെങ്കില്‍ അത് നടന്നോട്ടെ. നമ്മള്‍ പോസിറ്റീവായി ചിന്തിച്ചാല്‍ മതിയെന്നായിരുന്നു ജീവ പറഞ്ഞത്.

തന്‍രെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും ചിലരെത്തിയിരുന്നു. എനിക്ക് കംഫര്‍ട്ടാവുന്ന വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്. മോശം തോന്നുന്നതോ, പറ്റാത്തതോ ആയ വസ്ത്രങ്ങളൊന്നും ധരിക്കാറില്ലെന്നും അപര്‍ണ്ണ പറയുന്നു.  നേരത്തെയും അപര്‍ണ്ണയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് ചിലരെത്തിയിരുന്നു

Actress aparna kurup words about negative comments

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES