ഈ നടിമാരുടെ വിവാഹമോചനത്തിന് കാരണം ബൈപോളാര്‍ രോഗമോ; മലയാളത്തിലെ വിവാഹമോചിതയായ നടിമാര്‍; ഇവരെല്ലാം

Malayalilife
topbanner
ഈ നടിമാരുടെ വിവാഹമോചനത്തിന് കാരണം ബൈപോളാര്‍ രോഗമോ; മലയാളത്തിലെ വിവാഹമോചിതയായ നടിമാര്‍; ഇവരെല്ലാം

സിനിമയില്‍ വിവാഹ മോചിതരാകുന്നതില്‍ കൂടുതല്‍ പേരും നടിമാരാണ്. കാവ്യ മാധവന്‍, മഞ്ജു വാര്യര്‍, ഉര്‍വശി, മഞ്ജു പിള്ള, ലിസി, മംമ്ത മോഹന്‍ദാസ്, കല്‍പന, അങ്ങനെ നിരവധിപേര്‍.വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ എത്തുന്നവരാണ് നടിമാരില്‍ അധികവും. പക്വത എത്തുന്ന പ്രായത്തിന് മുമ്പേ ലഭിയ്ക്കുന്ന പണയവും പ്രശസ്തിയും ആഡംബര ജീവിതവും ഇവരെ യാതാര്‍ത്ഥ്യം മറന്ന് മറ്റൊരു ഉന്മാദ ലോകത്തെത്തിയ്ക്കുന്നു.ആ ഉന്മാദം പൊട്ടിവീണ് ഇവരില്‍ പലരും യാഥാര്‍ത്ഥ്യങ്ങളില്‍ എത്തുമ്പോഴേക്കും വലിയ കുഴിയില്‍ വീണിരിയ്ക്കും. ഒടുവില്‍ വിവാഹജീവിതത്തിലെത്തുമ്പോള്‍ ആ മാറ്റം പെട്ടന്ന് പൊരുത്തപ്പെടാന്‍ ഇവര്‍ക്ക് കഴിയില്ല. അത് വിവാഹ മോചനത്തിലെത്തുന്നു. പക്വതയില്ലാത്ത പ്രായത്തിലെ വിവാഹവും ഇതിന് കാരണമാണെന്നും ചില മലയാളി നടിമാരുടെ വിവാഹ മോചനത്തിലൂടെ വ്യക്തം


നടി വിവാഹമോചിതയായി

2011ലെ കണക്ക് പ്രകാരം കേരളത്തില്‍ 13.6 ലക്ഷം സ്ത്രീകളാണ് ഒറ്റയ്ക്ക് ജീവിക്കുന്നത് അതില്‍ വിവാഹമോചനം നേടിയവരുമുണ്ട്. പുത്തന്‍ തലമുറയില്‍ വിവാഹ മോചനം വര്‍ദ്ധിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. ചിലപ്പോള്‍ ഒന്നിനേയും പക്വതയോടെ സമീപിക്കാത്തതാണ് ഇത്തരത്തില്‍ പിരിയുന്നതിന് കാരണമാകുന്നത്. എന്നാല്‍ ചിലപ്പോള്‍ പരസ്പരം ഒത്തുപോകാന്‍ കഴിയില്ല എന്ന തിരിച്ചറിവായിരിക്കാം വേര്‍പിരിയലിന് കാരണമാകുന്നത് എന്നും മനശാസ്ത്രജ്ഞര്‍ പറയുന്നു.    സിനിമയും ജീവിതവും രണ്ടും രണ്ടു തന്നെയാണ്. എന്നാല്‍ മനുഷ്യന്റെ താല്‍പ്പര്യങ്ങളും സ്വപ്നങ്ങളും എല്ലായ്പ്പോഴും ഒരുപോലെയാണ.്.

ഈ അടുത്ത കാലത്തായി വിവാഹബന്ധം വേര്‍പെടുത്തുന്ന താരങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ വിവാഹമോചനം നേടിയ നടിമാരില്‍ പലരും തങ്ങളുടെ അഭിനയ ജീവിതത്തിന്റെ ഏറ്റവും മികച്ച സമയങ്ങളില്‍ സിനിമയില്‍ നിന്ന് വിടവാങ്ങി വിവാഹ ജീവിതത്തിലേയ്ക്ക് കടന്നവരായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മലയാള സിനിമാ ലോകത്ത് സ്വരച്ചേര്‍ച്ചയില്ലാതെ പിരിയേണ്ടി വന്ന നിരവധി താരങ്ങളുണ്ട്. അത്തരം ചില താരങ്ങളുടെ ജീവിതം നമ്മളെ പലതും പഠിപ്പിക്കും. 1990 കളില്‍ മലയാള സിനിമാലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ഒന്നാണ് നടി ലിസിയും സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള പ്രണയ വാര്‍ത്തകള്‍. ഗോസിപ്പുകള്‍ക്കവസാനമെന്നോണം 1990 ഡിസംബര്‍ 13ാം തിയതി ഇരുവരും വിവാഹിതരായി. വിവാഹത്തിന് ശേഷം ലിസി അഭിനയത്തോട് വിട പറയുകയും ചെയ്തു. 24 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2014 ഓടുകൂടി വീണ്ടും ഇവരെക്കുറിച്ചുള്ള പല വാര്‍ത്തകളും പുറത്തുവന്നുതുടങ്ങി. പക്ഷേ, അത്തരം വാര്‍ത്തകളോട് പ്രതികരിക്കാന്‍ പ്രയദര്‍ശന്‍ തയാറായിരുന്നില്ല. എന്നാല്‍ 2014 ഡിസംബര്‍ ഒന്നാം തീയതി ലിസി വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബക്കോടതിയെ സമീപിച്ചതോടെ വാര്‍ത്തകള്‍ സത്യമായിരുന്നെന്ന് ഏവര്‍ക്കും ബോധ്യമായി. പിന്നീട് 2016 സെപ്റ്റംബര്‍ ഒന്നാം തിയതി ഇരുവരും നിയമപരമായി വിവാഹമോചനം നേടി.

ദിവ്യാ ഉണ്ണി

അഭിനയ ജീവിതത്തിന്റെ നല്ല സമയത്താണ് നടി ദിവ്യാ ഉണ്ണിയും വിവാഹിതയായത്. 2002ലായിരുന്നു അത്.  പിന്നീട് ഭര്‍ത്താവ് ഡോ. സുധീര്‍ ശേഖരനൊപ്പം അമേരിക്കയിലേയ്ക്ക് പോയി. അഭിനയം നിര്‍ത്തിയെങ്കിലും തന്റെ ഇഷ്ട കലയായ നൃത്തം ദിവ്യാ ഉണ്ണി തുടര്‍ന്നിരുന്നു. കൂടാതെ അമേരിക്കയില്‍ തന്നെ ഒരു ഡാന്‍സ് സ്‌കൂളും തുടങ്ങി.  പിന്നീട് 2016 ഓഗസ്റ്റില്‍ താന്‍ വിവാഹമോചനം നേടാനൊരുങ്ങുകയാണെന്ന വെളിപ്പെടുത്തലുമായി ദിവ്യ തന്നെ രംഗത്തെത്തി. ഭര്‍ത്താവിന്റെ സ്വാര്‍ത്ഥത നിറഞ്ഞ സ്വഭാവമാണ് തന്നെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് നടി പറഞ്ഞത്. 2018ല്‍ ദിവ്യ മറ്റൊരു വിവാഹവും ചെയ്തു.

ദിലീപ് മഞ്ജുവാര്യര്‍

1998 ലാണ് ദിലീപും മലയാളത്തിന്റെ എക്കാലത്തെയും മികച്ച അഭിനേത്രിയായ മഞ്ജു വാര്യരും വിവാഹിതരായത്. അഭിനയത്തിലെ തന്റെ കഴിവുകളെയെല്ലാം മാറ്റി വച്ച് മഞ്ജു പൂര്‍ണ്ണമായും ഒരു വീട്ടമ്മയായി ഒതുങ്ങുകയായിരുന്നു. 2013ന്റെ പകുതിയോടെയാണ് ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുകള്‍ വീണതായി വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. 2014 ഇവര്‍ വിവാഹമോചനത്തിനപേക്ഷ നല്‍കുകയും 2015 ല്‍ നിയമപരമായി വിവാഹമോചനം നേടുകയും ചെയ്തു. ഇരുവരും തമ്മിലുള്ള പ്രശ്നമെന്തായിരുന്നെന്ന് വ്യക്തമല്ലെങ്കിലും ഇവരുടെ ഏകപുത്രി മീനാക്ഷി ഇപ്പോഴും ദിലീപിനൊപ്പമാണ് കഴിയുന്നത്. കാന്‍സറിനെപ്പോലും പൊരുതി തോല്‍പ്പിച്ച ആളാണ് മംമ്ത മോഹന്‍ദാസ്. എന്നാല്‍ തന്റെ വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അവര്‍ പരാജയപ്പെട്ടു. 2011ലാണ് ബിസിനസുകാരനായ പ്രജിത് പത്മനാഭനെ മംമ്ത വിവാഹം ചെയ്തത്. ഒരു വര്‍ഷം തികയുന്നതിന് മുമ്പ് പിരിഞ്ഞ ഇവര്‍ 2014 ല്‍ നിയമപരമായും വേര്‍പിരിഞ്ഞു. തനിക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു തന്റെ വിവാഹമെന്നാണ് മംമ്ത ഇതേക്കുറിച്ച് പറഞ്ഞത്.

മഞ്ജുവിന് ശേഷം ജനപ്രിയ നായികയായി തിളങ്ങിയ കാവ്യാ മാധവന്‍ 2009 ലാണ് വിവാഹിതയായത്. ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയ്ക്കൊപ്പം കുവൈറ്റിലായിരുന്നു കാവ്യ പിന്നീട്. വെറും നാല് മാസത്തെ ജീവിതത്തിനുശേഷം കാവ്യ നാട്ടിലേയ്ക്ക് തിരിച്ചു പോന്നു. നിഷാലും വീട്ടുകാരുമായും തനിക്ക് ഒത്തുപോകാനാവില്ലെന്നാണ്് കാവ്യ അന്ന് കാരണമായി അറിയിച്ചത്. 2011 ല്‍ വിവാഹമോചനം നേടുകയും ചെയ്തു. മലയാള സിനിമാലോകത്തെ ഏറ്റവും അധികം ഞെട്ടിച്ച വിവാഹമോചനമായിരുന്നു അത്. പിന്നീട് ദിലീപും കാവ്യയും 2017ല്‍ വിവാഹം ചെയ്യുകയും ചെയ്തു.

മനോജ് കെ ജയന്‍ ഉര്‍വശി

ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2000ത്തില്‍ വിവാഹിതരായവരാണ് മനോജ് കെ ജയനും ഉര്‍വ്വശിയും. വിവാഹ ശേഷം ഉര്‍വ്വശി അഭിനയം നിര്‍ത്തുകയും ചെയ്തു. 2007 ല്‍ ഇവരും വേര്‍പിരിഞ്ഞു. എന്നാല്‍ ഏകമകള്‍ കുഞ്ഞാറ്റയുടെ അവകാശത്തെച്ചൊല്ലി ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തുടര്‍ന്നു. ഉര്‍വ്വശിയും മനോജും പുനര്‍വിവാഹിതരാവുകയും ചെയ്തു.

മുകേഷ് സരിത ബന്ധത്തിന് കാലങ്ങളുടെ കെട്ടുറപ്പായിരുന്നു ഉണ്ടായിരുന്നിട്ടും അവരും പിരിഞ്ഞു. വിവാഹം കഴിഞ്ഞ് അധിക നാളാവുന്നതിനു മുന്‍പേ പിരിഞ്ഞ് വ്യക്തികളാണ് മംമ്തയും പ്രഗിതും. മലയാള-തമിഴ് സിനിമകളെ ഒരുപോലെ ഞെട്ടിച്ച ഒന്നാണ്  നടി അമലാ പോളിന്റെയും തമിഴ് സംവിധായകന്‍ വിജയ്യുടെയും വിവാഹമോചന വാര്‍ത്ത.

അമല പോള്‍

2011 ല്‍ വിജയ് സംവിധാനം നിര്‍വ്വഹിച്ച ദൈവത്തിരുമകള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. ആദ്യമൊക്കെ ഇരുവരും ഇത്തരം വാര്‍ത്തകള്‍ നിഷേധിച്ചെങ്കിലും പിന്നീട് 2014 ജൂണ്‍ 12 ന് ഇവര്‍ വിവാഹിതരായി. മറ്റ് നടിമാരില്‍ നിന്ന് വ്യത്യസ്തമായി അമല തന്റെ അഭിനയ ജീവിതം തുടര്‍ന്നു പോന്നു. എന്നാല്‍ 2016 ഓഗസ്റ്റ് ആറിന് വിവാഹമോചനത്തിന് അമല അപേക്ഷ സമര്‍പ്പിച്ചു. വളരെ നാളുകളായി ഇരുവരും അകന്നു കഴിയുകയായിരുന്നെന്ന് ഇവരുടെ സുഹൃത്തുക്കള്‍ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു.

സുരഭി

ദേശീയ അവാര്‍ഡ് ജേതാവും നടിയുമായ സുരഭി ലക്ഷ്മി വിവാഹ മോചിതയായി. കോഴിക്കോട് കുടുംബ കോടതിയില്‍ നിന്നാണ് ഭര്‍ത്താവ് വിപിന്‍ സുധാകറുമായി സുരഭി പിരിഞ്ഞത്. ഇത് സംബന്ധിച്ച് വിപിന്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാനും വര്‍ഷങ്ങളായി ഇവര്‍ പിരിഞ്ഞിരിക്കുകയായിരുന്നു എന്നാണ് വിശ്വസ്ത കേന്ദ്രങ്ങള്‍ പറയുന്നത്.

ഇത് അവസാന സെല്‍ഫിയാണെന്നും. സംഭവത്തില്‍ കമന്റുകള്‍ ഒന്നുമില്ലെന്നും. നല്ല സുഹൃത്തുക്കളായിരിക്കും എന്ന് വിപിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 2016 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നടിയാണ് സുരഭി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിനായിരുന്നു അവാര്‍ഡ്.

രണ്ടരവര്‍ഷം മുമ്പാണ് സുരഭിയുടെ കല്യാണം നടക്കുന്നത്. എം80 മൂസ എന്ന പരമ്പരയുടെ തുടക്കത്തിലായിരുന്നു വിപിനെ അവര്‍ വിവാഹം കഴിക്കുന്നത്. ഗുരുവായൂരില്‍ വച്ചായിരുന്നു വരണമാല്യം ചാര്‍ത്തിയത്. ങ80 മൂസയിലെ അണിയറ പ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇതിനുശേഷം ഒരിക്കല്‍പ്പോലും വിപിനെ ലൈംലൈറ്റില്‍ കണ്ടിട്ടില്ലെന്നതാണ് ഇരുവരും തമ്മില്‍ എന്തൊക്കെയോ പൊരുത്തക്കേടുണ്ടെന്ന സംശയത്തിലേക്ക് സോഷ്യല്‍മീഡിയയെ എത്തിച്ചത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി.

ശ്രുതി

തെന്നിന്ത്യയിലെ പ്രശസ്ത താരമായ കന്നഡ നടി ശ്രുതിക്ക് വിവാഹമോചനം ലഭിച്ചു. മൂന്ന് വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിന്റെ അവസാനമാണ് കന്നഡ സംവിധായകന്‍ എസ് മഹേന്ദറില്‍ നിന്ന് ശ്രുതിക്ക് വിവാഹമോചനം ലഭിച്ചത്. മഹേന്ദറുമൊത്ത് ഒരുമിച്ച് ജീവിക്കാന്‍ തനിക്ക് സാധ്യമല്ലെന്ന് കാണിച്ചാണ് ശ്രുതി വിവാഹമോചനക്കേസ് കൊടുത്തിരുന്നത്. എന്നാല്‍ മഹേന്ദ്രര്‍ വിവാഹമോചനം അനുവദിച്ചുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. 'കന്നഡ ഭാരതിരാജ' എന്നാണ് മഹേന്ദര്‍ അറിയപ്പെടുന്നത്.

തെന്നിന്ത്യന്‍ ഭാഷളിലായി 130-ഓളം സിനിമകളില്‍ ശ്രുതി അഭിനയിച്ചിട്ടുണ്ട്. 'ഒരാള്‍ മാത്രം' എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായും ജയറാമിന്റെ നായികയായി 'കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍' എന്ന ചിത്രത്തിലുടെയും ശ്രുതി മലയാളത്തില്‍ അഭിനയിക്കുകയുണ്ടായി. കര്‍ണാടക വനിതാ ശിശുക്ഷേമ വകുപ്പ് ചെയര്‍പഴ്സണ്‍കൂടിയാണ് ശ്രുതി.

ശ്രുതിക്കും മകള്‍ക്കുമായി ബാംഗ്ലൂര്‍ നഗരത്തില്‍ 2,000 ചതുരശ്ര അടിയില്‍ കുറയാത്ത വീട് നല്‍കണമെന്നാണ് കോടതി മഹേന്ദറിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. വിധിപ്രകാരം 10 വയസുള്ള മകള്‍ ശ്രുതിയുടെ ഒപ്പം കഴിയും. 1998-ലാണ് ശ്രുതിയും മഹേന്ദ്രറും പ്രണയവിവാഹം ചെയ്തത്. കന്നഡയില്‍ 'ശ്രുതി' എന്ന സിനിമയും തമിഴില്‍ 'കല്‍ക്കി' എന്ന സിനിമയും ശ്രുതിക്ക് ഏറെ നിരൂപകശ്രദ്ധ നേടിക്കൊടുത്തിരുന്നു.

മേഘ്‌ന വിന്‍സന്റ്


നടി മേഘ്ന വിന്‍സെന്റ് വിവാഹമോചിതയാകുന്നു എന്നത് സംബന്ധിച്ച വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായി മാറിയിരുന്നത്. ഇപ്പോഴിതാ ഇത് സത്യമാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്ത വന്നിരിക്കുകയാണ്. സിനിമ-സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയാണ് മേഘ്‌നയെ വിവാഹം കഴിച്ചത്. എന്നാലിപ്പോള്‍ പുതിയതായി എത്തുന്ന വാര്‍ത്ത മേഘ്‌നയുടെ വിവാഹമോചനം കഴിഞ്ഞെന്നതാണ്. ഇത് സംബന്ധിച്ച പ്രതികരണം ഡോണ്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുകയാണ്.

വളരെ ആര്‍ഭാടത്തില്‍ 2017 ഏപ്രില്‍ 30നായിരുന്നു വിവാഹം നടന്നത്. ബിസിനസ്മാനായ തൃശൂര്‍ സ്വദേശി ഡോണ്‍ ടോണി ആയിരുന്നു വരന്‍. ഇടക്കാലത്ത് ഇവര്‍ വേര്‍പിരിയുന്നു എന്ന തരത്തിലുള്ള വാര്‍ത്തയും എത്ചതിയിരുന്നു. ഡോണ്‍ ടോണി തന്റെ സമൂഹമാധ്യമങ്ങളില്‍ നിന്ന് മേഘ്നയുമൊത്തുള്ള ചിത്രങ്ങള്‍ പിന്‍വലിച്ചുകൊണ്ടാണ് രംഗത്തെത്തിയിരുന്നത്. മേഘ്നയും ഡിംബിളും ഇരുവരുടേയും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് വിവാഹ ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു, റിലേഷന്‍ സ്റ്റാറ്റസ് സിംഗിള്‍ എന്ന് അപ്പ്ഡേറ്റ് ചെയ്ത ഡോണ്‍ ടോണി അടുത്തസമയത്ത് രംഗത്തെത്തിയിരുന്നു.ഇപ്പോഴിതാ മേഘ്നയുമായി ബന്ധമൊഴിഞ്ഞ ശേഷം ഡോണ്‍ ടോണി പുനര്‍വിവാഹിതനാകാനൊരുങ്ങുകയാണ്. തൃശൂരിലെ കുട്ടനെല്ലൂര്‍ സബ് രജിസ്റ്റാര്‍ ഓഫീസിലാണ് ഡോണ്‍ ടോണിയുടെ പുനര്‍വിവാഹത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
 

Divorced actresses in malayalam film industry

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES