കീര്‍ത്തി സുരേഷ് 13 വര്‍ഷമായി പ്രണയത്തിലോ? സ്‌കൂള്‍ കാലഘട്ടം മുതലുള്ള സുഹൃത്തുക്കള്‍ തമ്മിലുള്ള വിവാഹം നാല് വര്‍ഷത്തിന് ശേഷമെന്നും റിപ്പോര്‍ട്ട്; സുരേഷിന്റെയും മേനകയുടെയും മകളായ താരപുത്രിക്ക് വരനായി എത്തുന്നത് റിസോര്‍ട്ട് ഉടമ കൂടിയായ വ്യവസായി എന്നും സോഷ്യല്‍മീഡിയ

Malayalilife
topbanner
കീര്‍ത്തി സുരേഷ് 13 വര്‍ഷമായി പ്രണയത്തിലോ? സ്‌കൂള്‍ കാലഘട്ടം മുതലുള്ള സുഹൃത്തുക്കള്‍ തമ്മിലുള്ള വിവാഹം നാല് വര്‍ഷത്തിന് ശേഷമെന്നും റിപ്പോര്‍ട്ട്; സുരേഷിന്റെയും മേനകയുടെയും മകളായ താരപുത്രിക്ക് വരനായി എത്തുന്നത് റിസോര്‍ട്ട് ഉടമ കൂടിയായ വ്യവസായി എന്നും സോഷ്യല്‍മീഡിയ

മലയാളത്തില്‍ നിന്ന് പോയി അന്യഭാഷകളില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന നിരവധി നടിമാര്‍ നമുക്കുണ്ട്. അത്തരത്തില്‍ തെന്നിന്ത്യ കീഴടക്കിയിരിക്കുന്ന നായികയാണ് കീര്‍ത്തി സുരേഷ്. മലയാളത്തില്‍ നിന്ന് തുടക്കം കുറിച്ച് അന്യഭാഷയില്‍ തിളങ്ങിനില്‍ക്കുന്ന താരം തമിഴിലും തെലുങ്കിലും കീര്‍ത്തി നിറഞ്ഞു നില്‍ക്കുകയാണ്. തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നായികയായ കീര്‍ത്തിയ്ക്ക് മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 

നിലവില്‍ തമിഴ് സിനിമകളിലാണ് കീര്‍ത്തി കൂടുതലായി അഭിനയിക്കുന്നത്. കീര്‍ത്തി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. നടിയുടെ വിവാഹം സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഇടയ്ക്ക് പ്രചരിച്ചിരുന്നു. അടുത്തിടെ കീര്‍ത്തി ഉടന്‍ തന്നെ വിവാഹിതയാകുമെന്നും അതോടെ അഭിനയം വിടുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോളിതാ കഴിഞ്ഞ 13 വര്‍ഷമായി കീര്‍ത്തി ഒരു റിസോര്‍ട്ട് ഉടമസ്ഥനുമായി പ്രണയത്തിലാണ് എന്നാണ് പുതിയ വാര്‍ത്ത. ഇവര്‍ സ്‌കൂള്‍ കാലഘട്ടം മുതലുള്ള സുഹൃത്തുക്കള്‍ ആണെന്നും അന്ന് മുതലുള്ള പ്രണയമാണെന്നുമാണ് പറയപ്പെടുന്നത്. വീട്ടുക്കാര്‍ സമ്മതം മൂളിയിട്ടുണ്ടെന്നും നാല് വര്‍ഷത്തിനു ശേഷം വിവാഹമുണ്ടായേക്കും എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കീര്‍ത്തി വിവാഹത്തിന് സമ്മതം മൂളിയെന്നും സുരേഷും മേനകയും മകള്‍ക്ക് അനുയോജ്യനായ വരനെ തിരയുകയാണെന്നും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

അമ്മ മേനക സുരേഷിന്റെ പാത പിന്തുടര്‍ന്നാണ് കീര്‍ത്തിയും സിനിമയിലേക്ക് എത്തിയത്. നിര്‍മ്മാതാവായ അച്ഛന്‍ ജി സുരേഷ് കുമാറിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശനാണ് കീര്‍ത്തിയെ നായികയായി സിനിമയിലേക്ക് എത്തിച്ചത്. ദിലീപ് നായകനായ കുബേരന്‍ എന്ന സിനിമയില്‍ ബാലതാരമായി കീര്‍ത്തി അഭിനയിച്ചിരുന്നു. അതിന് ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന് കീര്‍ത്തിയെ 2013 ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ പ്രിയദര്‍ശന്‍ കൊണ്ടുവരുകയായിരുന്നു. ചിത്രത്തില്‍ നായികയായിരുന്നു കീര്‍ത്തി. മോഹന്‍ലാല്‍ ആണ് പ്രധാന കഥാപാത്രമായി എത്തിയത്. 

തുടര്‍ന്ന് തമിഴില്‍ നിന്നടക്കം കൂടുതല്‍ അവസരങ്ങള്‍ കീര്‍ത്തിയെ തേടി എത്തുകയായിരുന്നു. തെലുങ്കിലും കീര്‍ത്തി തിളങ്ങിയിട്ടുണ്ട്. ഇന്ന് തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നായികയായി. തമിഴില്‍ രജനികാന്ത്, സൂര്യ, വിജയ്, തുടങ്ങി എല്ലാ സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പവും കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ വാശി എന്ന സിനിമയിലാണ് കീര്‍ത്തി ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ ടൊവിനോ തോമസിന്റെ നായികയായിട്ടാണ് കീര്‍ത്തി എത്തിയത്. കീര്‍ത്തിയുടെ അച്ഛന്‍ ജി.സുരേഷ് കുമാര്‍ ആണ് ചിത്രം നിര്‍മിച്ചത്. തമിഴിലും തെലുങ്കിലുമായി നാല് ചിത്രങ്ങളാണ് കീര്‍ത്തിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. മാരി സെല്‍വരാജിന്റെ ഉദയനിധി സ്റ്റാലിനും ഫഹദും പ്രധാന കഥാപാത്രണങ്ങളാകുന്ന മാമനനും അതില്‍ ഉള്‍പ്പെടുന്നു. തെലുങ്കില്‍ ചിരഞ്ജീവിക്കും നാനിക്കും ഒപ്പം ഓരോ ചിത്രങ്ങളിലും കീര്‍ത്തി അഭിനയിക്കുന്നുണ്ട്.


 

Keerthy Suresh is in love with her schoolmate

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES