Latest News

നടിയുടെ ഭാരം എത്രയെന്ന് നായകനോട് ചോദ്യം; എന്റെ ശരീരഭാരവും സിനിമയും തമ്മില്‍ എന്ത് ബന്ധമാണുള്ളത്, വണ്ണം വയ്ക്കുന്നതും കുറയ്ക്കുന്നതും എന്റെ ഇഷ്ടമാണ്'; ആ ചോദ്യം തമാശയായി തോന്നിയില്ല; വാര്‍ത്താസമ്മേളനത്തില്‍ യൂട്യൂബറുടെ ബോഡിഷെയ്മിംഗിന് ചുട്ട മറുപടി നല്‍കി ഗൗരി കിഷന്‍

Malayalilife
നടിയുടെ ഭാരം എത്രയെന്ന് നായകനോട് ചോദ്യം; എന്റെ ശരീരഭാരവും സിനിമയും തമ്മില്‍ എന്ത് ബന്ധമാണുള്ളത്, വണ്ണം വയ്ക്കുന്നതും കുറയ്ക്കുന്നതും എന്റെ ഇഷ്ടമാണ്'; ആ ചോദ്യം തമാശയായി തോന്നിയില്ല; വാര്‍ത്താസമ്മേളനത്തില്‍ യൂട്യൂബറുടെ ബോഡിഷെയ്മിംഗിന് ചുട്ട മറുപടി നല്‍കി ഗൗരി കിഷന്‍

അദേഴ്‌സ്' എന്ന തമിഴ് ചിത്രത്തിന്റെ വാര്‍ത്താസമ്മേളനത്തിനിടെ ബോഡിഷെയ്മിംഗ് യൂട്യൂബ് മീഡിയ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി ഗൗരി കിഷന്‍. സിനിമയുമായി ബന്ധമില്ലാത്ത വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നത് മര്യാദയില്ലായ്മയാണെന്ന് ഗൗരി പ്രതികരിച്ചു. ചിത്രത്തിലെ നടനോട് ഗൗരിയുടെ ഭാരത്തെ പറ്റിയാണ് യൂട്യൂബര്‍ ചോദിച്ചത്. 

ഇതോടെയാണ് വിമര്‍ശനവുമായി നടി രംഗത്തെത്തിയത്. ചിത്രത്തിലെ നായകനോടല്ല, തന്നെയാണ് യൂട്യൂബര്‍ ശരീരഭാരത്തെക്കുറിച്ച് ചോദിച്ചത്. 'എന്റെ ശരീരഭാരവും ഈ സിനിമയും തമ്മില്‍ എന്ത് ബന്ധമാണുള്ളത്? ഇത് തീര്‍ത്തും ബഹുമാനമില്ലാത്ത ചോദ്യമാണ്. എല്ലാ സ്ത്രീകളും വ്യത്യസ്തരാണ്. എന്റെ ഭാരം അറിഞ്ഞിട്ട് നിങ്ങള്‍ എന്തുചെയ്യാന്‍ പോകുന്നു? വണ്ണം വയ്ക്കുന്നതും കുറയ്ക്കുന്നതും എന്റെ ഇഷ്ടമാണ്. നിങ്ങളുടെ അംഗീകാരം എനിക്ക് ആവശ്യമില്ല,' ഗൗരി പറഞ്ഞു. 

എന്തുകൊണ്ടാണ് നടിമാരോട് മാത്രം ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്? നായകരോട് അവരുടെ ശരീരഭാരം എത്രയാണെന്ന് ചോദിക്കുമോ? ഇതൊട്ടും തമാശയല്ല. ബോഡി ഷെയ്മിങ് നോര്‍മലൈസ് ചെയ്യരുത്. സിനിമയെക്കുറിച്ചോ എന്റെ കഥാപാത്രത്തെക്കുറിച്ചോ ഒരു ചോദ്യവുമില്ല, എന്റെ ശരീരഭാരം അറിയാനാണ് താത്പര്യമെങ്കില്‍ പിന്നെ എന്തിന് ഇവിടെ വന്നത്' ഗൗരി കൂട്ടിച്ചേര്‍ത്തു. തന്റെ ചോദ്യം വളരെ ആകാംഷാഭരിതമാണെന്ന് പറഞ്ഞ് മീഡിയ പ്രവര്‍ത്തകന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഗൗരി വഴങ്ങിയില്ല. മാധ്യമപ്രവര്‍ത്തകന്റെ ഇത്തരം സമീപനം ജേണലിസമല്ലെന്ന് ഗൗരി തുറന്നടിച്ചു. മാപ്പ് പറയണമെന്ന ആവശ്യം താരം നിഷേധിച്ചു.സംവിധായകന്‍ അബിന്‍ ഹരിഹരനും നായകന്‍ ആദിത്യ നാരായണനും വേദിയിലുണ്ടായിരുന്നു. നടിയോട് വ്ളോഗര്‍മാര്‍ തട്ടിക്കയറുന്നത് കണ്ടിട്ടും ഇരുവരും ഒരക്ഷരം മിണ്ടിയില്ല. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. 

'ഒരു മുറി മുഴുവന്‍ പുരുഷന്മാര്‍ ഇരിക്കുന്നു. അവിടെ എനിക്ക് വേണ്ടി ഞാന്‍ തന്നെ സംസാരിക്കേണ്ടി വന്നു. ഞാനിത് കേരളത്തിലും ഫെയ്‌സ് ചെയ്തിട്ടുണ്ട്. സിനിമയില്‍ നായകന്‍ എന്നെ എടുത്തുയര്‍ത്തിയ ഒരു സീനുണ്ടായിരുന്നു. ആദ്യത്തെ പ്രസ് മീറ്റില്‍ ഇവരെ എടുത്തുയര്‍ത്തിയപ്പോള്‍ എങ്ങനെയുണ്ടായിരുന്നെന്ന് ഹീറോയോട് ചോദിച്ചു. കളിതമാശ പോലെ എനിക്ക് തോന്നിയില്ല. അന്ന് പ്രതികരിച്ചില്ലെന്നും നടി ഒരു ചാനലിനോട് പറഞ്ഞു. ഇങ്ങനെയൊരു ബോഡി ഷെയ്പ്പുള്ള ഹീറോയിനെ എന്തിന് കാസ്റ്റ് ചെയ്തുവെന്ന് സംവിധായകനോടാണ് ചോദിച്ചു. ആ സമയത്ത് എന്റെ ടീമിലുള്ളവര്‍ പോലും പ്രതികരിച്ചില്ല. നാളെയും വേറൊരു നടിയോട് ഇത് ചോദിക്കുമെന്നും എന്റെ സിനിമയെപ്പറ്റിയോ കഥാപാത്രത്തെക്കുറിച്ചോ അവര്‍ക്കറിയേണ്ടതില്ലെന്നും ഗൗരി പ്രതികരിച്ചു. 

ഗായിക ചിന്മയി ശ്രീപദ അടക്കമുള്ളവര്‍ ഗൗരിയുടെ നിലപാടിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. ഈ പ്രായത്തില്‍ തനിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ഗൗരിയെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്ന് ചിന്മയി കുറിച്ചു. ഈ സംഭവം സിനിമാരംഗത്ത് സ്ത്രീകളോടുള്ള സമീപനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപകരുന്നതായി വിലയിരുത്തപ്പെടുന്നു.
 

Read more topics: # ഗൗരി കിഷന്‍
gouri kishan body shaming

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES