Latest News

മൗനം ബോഡി ഷെയ്മിങിനുള്ള പിന്തുണയല്ല; അരങ്ങേറ്റ ചിത്രമായതിനാല്‍ പകച്ച് പോയന്ന് നായക നടന്റെ വിശദീകരണം;ഗൗരി നേരിട്ട വേദന മനസ്സിലാക്കുന്നു; 'ആരായാലും എപ്പോളായാലും എവിടെ ആയാലും ബോഡി ഷെയ്മിങ് ചെയ്യുന്നത് തെറ്റെന്ന് 'അമ്മ' സംഘടന; നടിക്ക് പിന്തുണയുമായി നടികര്‍ സംഘവും; പിന്തുണയറിയിച്ച് ചലച്ചിത്രരംഗത്തെ പ്രമുഖരും

Malayalilife
മൗനം ബോഡി ഷെയ്മിങിനുള്ള പിന്തുണയല്ല; അരങ്ങേറ്റ ചിത്രമായതിനാല്‍ പകച്ച് പോയന്ന് നായക നടന്റെ വിശദീകരണം;ഗൗരി നേരിട്ട വേദന മനസ്സിലാക്കുന്നു; 'ആരായാലും എപ്പോളായാലും എവിടെ ആയാലും ബോഡി ഷെയ്മിങ് ചെയ്യുന്നത് തെറ്റെന്ന് 'അമ്മ' സംഘടന; നടിക്ക് പിന്തുണയുമായി നടികര്‍ സംഘവും; പിന്തുണയറിയിച്ച് ചലച്ചിത്രരംഗത്തെ പ്രമുഖരും

പുതിയ തമിഴ് ചിത്രമായ 'അദേഴ്‌സ്'ന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ നടി ഗൗരി കിഷനെതിരെ നടന്ന ബോഡി ഷെയ്മിംഗ് വിവാദത്തില്‍ പ്രതികരിക്കാതിരുന്നതിനെ ക്കുറിച്ചുള്ള വിശദീകരണവുമായി ചിത്രത്തിലെ നടന്‍ ആദിത്യ മാധവന്‍. നടി ഗൗരി കിഷന്റെ അരങ്ങേറ്റ ചിത്രമാണ് 'അദേഴ്‌സ്'. 

പ്രമുഖ ഗായിക ചിന്‍മയിയുടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെയാണ് ആദിത്യ മാധവന്റെ പ്രതികരണം. തന്റെ നിശബ്ദത ബോഡി ഷെയ്മിംഗിനുള്ള പിന്തുണയായി കാണരുതെന്നും, അരങ്ങേറ്റ ചിത്രം ആയതുകൊണ്ട് അപ്രതീക്ഷിതമായ സാഹചര്യത്തില്‍ പകച്ചുപോയെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാവരെയും ബഹുമാനിക്കണമെന്നും, അന്ന് ഉടന്‍ പ്രതികരിക്കേണ്ടതായിരുന്നുവെന്നും, ഇതില്‍ ക്ഷമ ചോദിക്കുന്നതായും ആദിത്യ കൂട്ടിച്ചേര്‍ത്തു. 

'അദേഴ്‌സ്' സിനിമയുടെ ചെന്നൈയിലെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ഒരു വ്‌ളോഗര്‍ ഗൗരി കിഷനോട് അവരുടെ ശരീരഭാരത്തെക്കുറിച്ച് ചോദ്യമുന്നയിച്ചത്. ഇതിനെതിരെ ഗൗരി ശക്തമായി പ്രതികരിക്കുകയും വ്‌ളോഗറോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തു. സിനിമയിലെ തന്റെ കഥാപാത്രത്തെയോ കഥാപാത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകളെയോ കുറിച്ച് ആരും ചോദ്യങ്ങള്‍ ചോദിച്ചില്ലെന്നും, എന്നാല്‍ എല്ലാവര്‍ക്കും ശരീരഭാരത്തെക്കുറിച്ച് മാത്രമേ അറിയേണ്ടതുള്ളൂ എന്നും അവര്‍ കുറ്റപ്പെടുത്തി. ഒരു നടനോട് ഇത്തരത്തിലുള്ള ചോദ്യം ചോദിക്കുമോ എന്നും ഗൗരി തിരിച്ച് ചോദിച്ചിരുന്നു. 

അമ്മ സംഘടനയും പ്രമുഖ താരങ്ങളും ഉള്‍പ്പെടെ നിരവധിയാളുകളാണ് ഗൗരിക്ക് പിന്തുണയുമായി എത്തുന്നത്.വെള്ളിയാഴ്ച വൈകീട്ട് ഔദ്യോഗിക സോഷ്യല്‍ മീഡിയാ പേജില്‍ പങ്കുവെച്ച പോസ്റ്റിലാണ് അമ്മ സംഘടന ഗൗരി ജി. കിഷന് പിന്തുണയറിയിച്ചത്. 'ഞങ്ങള്‍ക്ക് മനസിലാകുന്നു, ഗൗരി. ആരായാലും എപ്പോളായാലും എവിടെ ആയാലും ബോഡി ഷെയ്മിങ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ചുവിശ്വസിക്കുന്നു' എന്നാണ് സംഘടന വ്യക്തമാക്കിയത്. 

പരാമര്‍ശം ഉണ്ടായതില്‍ പ്രതിഷേധം അറിയിച്ച് തമിഴിലെ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘവും രംഗത്തെത്തി. ഇന്നലെ ആ മോശം ചോദ്യം ഉയര്‍ത്തിയ അതേ ആള്‍ പത്ത് വര്‍ഷം മുന്‍പ് മറ്റൊരു നടിക്കെതിരെയും മോശം ചോദ്യം ചോദിച്ചിട്ടുണ്ട്. മുഴുവന്‍ ചലച്ചിത്ര മേഖലയെയും അപമാനിക്കുന്ന കാര്യമാണ് ഇത്. മാധ്യമപ്രവര്‍ത്തകരുടെ മേല്‍വിലാസത്തില്‍ വരുന്നത് യുട്യൂബേഴ്സാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നടികര്‍ സംഘം പ്രസിഡന്റ് നാസര്‍ പറഞ്ഞു.


താന്‍ നായികയായ അദേഴ്സ് എന്ന തമിഴ് ചിത്രത്തിന്റെ പ്രചരണാര്‍ഥം ചിത്രത്തിന്റെ സംവിധായകനും നായകനുമൊപ്പം ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗൗരിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടിവന്നത്. വിഷയത്തില്‍ അവിടെവച്ചുതന്നെ ശക്തമായ പ്രതിഷേധം അറിയിച്ച ഗൗരിയുടെ വാക്കുകള്‍ സമഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. സംഭവത്തെ ശക്തമായി അപലപിച്ചുകൊണ്ടാണ് നടികര്‍ സംഘം രംഗത്തെത്തിയിരിക്കുന്നത്. സംഘടനയുടെ പ്രസിഡന്റ് നാസര്‍ ആണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.


സിനിമാ, മാധ്യമ മേഖലകള്‍ വേര്‍പിരിക്കാനാവാത്ത ബന്ധുക്കളാണെന്നും നല്ല സിനിമകള്‍ക്കും കലാകാരന്മാര്‍ക്കും പൊതുമധ്യത്തില്‍ ശ്രദ്ധ നേടിക്കൊടുക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും നാസര്‍ കുറിച്ചു. എന്നാല്‍ തങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സംസ്‌കാരത്തോടെ അവതരിപ്പിക്കാന്‍ അവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും. എന്നാല്‍ ഇതിന് നേര്‍ വിപരീതമായ കാര്യമാണ് ഇന്നലെ സംഭവിച്ചത്. അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ് അത്. 75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ് സിനിമയില്‍ നടിമാരായി മാത്രമായിരുന്നില്ല സ്ത്രീകളുടെ സാന്നിധ്യം. മറിച്ച് സംവിധാനം, നിര്‍മ്മാണം, ഛായാഗ്രഹണം എന്നീ മേഖലകളിലെല്ലാം അവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നും ഒരു സ്ത്രീക്ക് സിനിമാ മേഖലയിലേക്ക് കടന്നുവരാനും അവിടെ മുന്നോട്ട് പോകാനും പ്രയാസമാണ്. ഇത്തരമൊരു സാഹചര്യത്തിലും ആത്മവിശ്വാസത്തോടെ മുന്നേറുന്ന സ്ത്രീകളുടെ അന്തസ്സിനെ സംരക്ഷിക്കുക നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്, നടികര്‍ സംഘം പ്രസിഡന്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.


ഇന്നലെ ആ മോശം ചോദ്യം ഉയര്‍ത്തിയ അതേ ആള്‍ പത്ത് വര്‍ഷം മുന്‍പ് മറ്റൊരു നടിക്കെതിരെയും മോശം ചോദ്യം ചോദിച്ചിട്ടുണ്ട്. മുഴുവന്‍ ചലച്ചിത്ര മേഖലയെയും അപമാനിക്കുന്ന കാര്യമാണ് ഇത്. ആര്‍ക്കും ഒരു യുട്യൂബ് ചാനല്‍ തുടങ്ങി ഒരു മാധ്യമപ്രവര്‍ത്തകന്റെ മേല്‍വിലാസത്തില്‍ ഇത്തരം പരിപാടികള്‍ക്ക് എത്താന്‍ കഴിയുന്ന കാലമാണ് ഇത്. ഇത് മുന്നില്‍ക്കണ്ട് ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കണം. ഗൗരി ജി കിഷന് നേര്‍ക്കുണ്ടായ പരാമര്‍ശത്തില്‍ നടികര്‍ സംഘം ശക്തമായി പ്രതിഷേധിക്കുന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം, നാസറിന്റെ കുറിപ്പില്‍ പറയുന്നു.

സംഭവത്തിന്റെ വീഡിയോ ശ്രദ്ധനേടിയതോടെ ഗൗരിയുടെ നിലപാടിന് പിന്തുണ നല്‍കി നിരവധി താരങ്ങള്‍ രംഗത്തെത്തി. ഗായിക ചിന്മയി ശ്രീപദ ഉള്‍പ്പെടെ ഗൗരി കിഷന് പിന്തുണയായി സാമൂഹിക മാധ്യമങ്ങിളില്‍ പ്രതികരിച്ചു. ചില മാധ്യമപ്രവര്‍ത്തകര്‍ ഈ രംഗത്തെ മോശമാക്കുന്നു എന്നും മാധ്യമപ്രവര്‍ത്തനം അതിന്റെ നിലവാരം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നും നടി ഖുശ്ബു സുന്ദര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. 'ഒരു സ്ത്രീക്ക് എത്ര ഭാരമുണ്ട് എന്നുള്ളത് അവരുടെ വിഷയമേയല്ല. നായികയുടെ ഭാരത്തെക്കുറിച്ച് നായകനോട് ചോദിച്ചിരിക്കുന്നു. ലജ്ജാകരം. തന്റെ നിലപാടില്‍ ഉറച്ചുനിന്ന് ശക്തമായി പ്രതികരിച്ച യുവനടി ഗൗരി കിഷന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഗൗരി കിഷന്‍ ധീരമായ നിലപാടാണ് സ്വീകരിച്ചത്'- ഖുശ്ബു കുറിച്ചു.

ഗൗരിയ്ക്ക് പിന്തുണയുമായി എത്തിയ സുപ്രിയ മേനോന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു സ്ത്രീയോട് എന്തും ചോദിക്കാമെന്നാണോ.. അവര്‍ക്ക് ചുട്ട മറുപടി നല്‍കിയതില്‍ അഭിനന്ദനം', എന്നാണ് സുപ്രിയ കുറിച്ചത്.
 

Read more topics: # ഗൗരി കിഷന്‍
supported actress Gouri Kishan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES