Latest News

പുത്തന്‍ ബെന്‍സ് എത്തിയതിന് പിന്നാലെ പുതിയ ഡിഫെന്ററും ഗാരേജിലേക്ക പുതിയതായി എത്തിക്കുന്നത് 2.50 കോടിയുടെ ആഡംബര വാഹനം; ഒപ്പറേഷന്‍ നുംഖോര്‍ വിവാദത്തിനിടെ ദുല്‍ഖര്‍ തന്റെ വാഹനശേഖരത്തിലേക്ക് പുത്തന്‍ അതിഥികളെത്തുമ്പോള്‍

Malayalilife
പുത്തന്‍ ബെന്‍സ് എത്തിയതിന് പിന്നാലെ പുതിയ ഡിഫെന്ററും ഗാരേജിലേക്ക പുതിയതായി എത്തിക്കുന്നത് 2.50 കോടിയുടെ ആഡംബര വാഹനം; ഒപ്പറേഷന്‍ നുംഖോര്‍ വിവാദത്തിനിടെ ദുല്‍ഖര്‍ തന്റെ വാഹനശേഖരത്തിലേക്ക് പുത്തന്‍ അതിഥികളെത്തുമ്പോള്‍

കേരളത്തില്‍ കുറച്ച് ആഴ്ച്ചകള്‍ക്ക് മുന്‍പ് വരെ ഓപ്പറേഷന്‍ നുംഖോര്‍ എന്നായിരുന്നു കേള്‍ക്കാനുണ്ടായിരുന്നത്. അതില്‍ നിറഞ്ഞ നിന്ന പേരുകളിലൊന്നായിരുന്നു ദുല്‍ഖര്‍ സല്‍മാനും.ദുല്‍ഖര്‍ സല്‍മാന്റെ പക്കല്‍ ഭൂട്ടാനില്‍ നിന്ന് അനധികൃതമായി എത്തിച്ച നാലോളം വാഹനങ്ങളുണ്ടെന്നും അതില്‍ രണ്ട് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത് എന്നായിരുന്നു വാദം.

ഭൂട്ടാനില്‍ നിന്ന് ക്രമവിരുദ്ധമായി വാഹനങ്ങള്‍ കടത്തിക്കൊണ്ട് വന്ന് ഇന്ത്യയില്‍ രജിസ്ട്രേഷന്‍ നടത്തുന്ന കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ റെയ്ഡിലാണ് ദുല്‍ഖറിന്റെ വാഹനങ്ങള്‍ അടക്കം പിടികൂടിയത്.ഇന്ത്യന്‍ സൈന്യത്തിന്റെ പേരിലും അമേരിക്കന്‍ എംബസി ഉള്‍പ്പെടെയുള്ളവയുടെ പേരിലും വ്യാജരേഖകള്‍ ചമച്ചും എം- പരിവാഹന്‍ വെബ്സൈറ്റില്‍ കൃത്രിമം നടത്തിയും വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ താരം തന്റെ ഗാരേജിലേക്ക് പുതുപുത്തന്‍ ഡിഫന്‍ഡര്‍ ഒക്ട എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുത്തന്‍ ബെന്‍സില്‍ യാത്ര ചെയ്യുന്ന താരപുത്രന്റെ വീഡിയോയ്ക്ക് പിന്നാലെയാണ് പുത്തന്‍ ഡിഫന്റര്‍ വിശേഷവുമെത്തിയിരിക്കുന്നത്.പുതിയ ഡിഫെന്‍ഡര്‍ ഒക്ടയുടെ വില ആരംഭിക്കുന്നത് 2.59 കോടി രൂപ മുതലാണ്. പുതിയ ഡിഫെന്‍ഡര്‍ ഒക്ടയുടെ ഹുഡിന് കീഴില്‍ 4.4 ലിറ്റര്‍, ട്വിന്‍-ടര്‍ബോ, മൈല്‍ഡ്-ഹൈബ്രിഡ് V8 എഞ്ചിനാണുള്ളത്.

ക്ലാസിക് കാറുകള്‍ മുതല്‍ ഫെരാരിയുടെ സ്പോര്‍ട്സ് കാര്‍ വരെയുള്ള ദുല്‍ഖറിന്റെ വാഹനശേഖരത്തിലേക്ക് തലയെടുപ്പുള്ള പുതിയൊരു എസ്യുവി കൂടി എത്തിയിരിക്കുകയാണ് ഇതോടെ. 2.60 കോടി രൂപ എക്സ്ഷോറൂം വിലയുള്ള ഈ വാഹനത്തിന്റെ പെട്രാ കോപ്പര്‍ നിറത്തിലുള്ള പതിപ്പാണ് ദുല്‍ഖര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിലെ ലാന്‍ഡ് റോവര്‍ 
ഡീലര്‍ഷിപ്പിന്റെ കൊച്ചിയിലെ ഷോറൂമില്‍ നിന്നാണ് താരത്തിലുള്ള വാഹനം കൈമാറിയിരിക്കുന്നത്.
 

dulquer salmaan new land rover

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES