മലയാളത്തിലെ എവര്‍ ഗ്രീന്‍ നടനാണ് കൃഷ്ണ കുമാര്‍. നടന്റെ ഏറ്റവും ഇളയ പുത്രിയാണ് ഹന്‍സിക. താരം സോഷ്യല്‍ മീഡിയയില്‍ അടക്കം വളരെ സജീവമാണ്. ഇം?ഗ്ലീഷ് ലിറ്ററേച്ചര്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഹന്‍സിക. ഇപ്പോഴിതാ, തന്റെ പഠന കാര്യങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ഹന്‍സികയുടെ വാക്കുകള്‍... എക്‌സാം കഴിഞ്ഞിട്ട് കുറച്ച് അധികം ദിവസങ്ങളായി. പക്ഷെ കൃത്യമായി വീഡിയോ ഷെയര്‍ ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. ക്ലാസും മറ്റ് കാര്യങ്ങളും എല്ലാമായി ബിസിയും ക്ഷീണിതയുമായിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനൊരു വീഡിയോ പങ്കുവെക്കുന്നത്.
സെക്കന്റ് ഇയറിനെ കുറിച്ചും എക്‌സാം ഡെയ്‌സിനെ കുറിച്ചും നിങ്ങളോട് കുറച്ച് സംസാരിക്കാമെന്ന് കരുതി. എക്‌സാം സമയത്ത് ഞാന്‍ ഭയങ്കരമായി സ്ട്രസ്ഡാകും. ആദ്യത്തെ മൂന്ന് പരീക്ഷകള്‍ക്കാണ് ഏറ്റവും കൂടുതല്‍ പഠിക്കാനുള്ളത്. ആറ് പേപ്പറുകളാണ് ഈ സെമസ്റ്ററില്‍ ഉണ്ടായിരുന്നത്. അതില്‍ രണ്ടെണ്ണം വളരെ ചലഞ്ചിങ്ങായിരുന്നു. ബാക്കിയുള്ളതൊന്നും അത്ര ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. ക്രിയേറ്റിവിറ്റിവെച്ചൊക്കെ എഴുതാം. ട്വന്റീത്ത് സെഞ്ച്വറി മലയാളം ലിറ്ററേച്ചര്‍ പഠിക്കാനുണ്ട്. വളരെ ഇന്ററസ്റ്റിങ്ങാണ് പഠിക്കാന്‍.
എന്നാല്‍ അത് എങ്ങനെ എഴുതുന്നുവെന്നതിനെ അപേക്ഷിച്ചാണ് മാര്‍ക്ക് ഇരിക്കുന്നത്. ചുമ്മ എഴുതിയാല്‍ കോപ്പി ചെയ്യുന്നത് പോലെയാകും. അതില്‍ കാര്യമില്ല. ടെക്‌നിക്കല്‍ പേപ്പറുകളാണ് പഠിക്കുന്നതെങ്കില്‍ ഉത്തരം ശരിയാണെങ്കില്‍ മാര്‍ക്ക് കിട്ടും. പക്ഷെ ഇംഗ്ലീഷ് ലിറ്ററേച്ചറാകുമ്പോള്‍ എത്ര നന്നായി എഴുതിയാലും മുഴുവന്‍ മാര്‍ക്ക് ലഭിക്കില്ല. ഇംഗ്ലീഷ് ഇന്ററസ്റ്റിങാണ്. പക്ഷെ മാര്‍ക്ക് സ്‌കോര്‍ ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്. ഞാന്‍ സെക്കന്റ് ഇയര്‍ കഴിഞ്ഞു. സപ്ലി എനിക്കില്ല. ഫസ്റ്റ് സെമസ്റ്ററിലും സെക്കന്റ് സെമസ്റ്ററിലും തേര്‍ഡ് സെമസ്റ്ററിലും സപ്ലി കിട്ടിയിട്ടില്ല. ഫോര്‍ത്ത് സെമസ്റ്ററിന്റെ റിസല്‍ട്ട് വരുന്നതേയുള്ളു. പക്ഷെ സപ്ലി കിട്ടില്ലെന്ന് എനിക്ക് അറിയാം. കാരണം ഞാനാണല്ലോ പരീക്ഷകള്‍ എഴുതിയത്. അതുകൊണ്ട് എനിക്ക് അറിയാം. ആവശ്യത്തിന് പഠിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ട് തന്നെ എനിക്ക് ഒരിക്കലും സപ്ലി കിട്ടില്ല.
സപ്ലി കിട്ടുന്ന രീതിയില്‍ പഠിക്കാതെ ഉഴപ്പാന്‍ എനിക്ക് പറ്റില്ല. ലൈഫില്‍ അത്ര അണ്‍ സീരിയസല്ല. ഇത്തരം കാര്യങ്ങള്‍ ജീവിതത്തില്‍ വരുമ്പോള്‍ ഞാന്‍ സീരിയസാണ്. എക്‌സാമിനെ ഒരു തമാശയായി എനിക്ക് എടുക്കാന്‍ പറ്റില്ല. ചെറിയൊരു ടെസ്റ്റാണെങ്കില്‍ പോലും ഞാന്‍ പഠിക്കും. ?ഗണിതം ആയിരുന്നു എന്റെ വിഷയമെങ്കില്‍ എനിക്ക് സപ്ലി തീര്‍ച്ചയായും കിട്ടും. അത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള വിഷയമാണ്. എന്നും ഹന്‍സിക തുറന്നുപറഞ്ഞു.