ഷെയ്ന്‍ നിഗത്തിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്കിയതിനെതിരെ പ്രതികരിക്കാത്ത ആഷിക്അബു, ശ്യാംപുഷ്‌ക്കരന്‍, രാജീവ് രവി, ഗീതു മോഹന്‍ദാസ്, പാര്‍വതി തിരുവോത്ത് എന്നിവരെ ട്രോളി നടന്‍ ഹരീഷ് പേരടി.
നിര്‍മ്മാതാക്കളുടെ സംഘടന അവരുടെ നിലപാട് വ്യക്തമാക്കി. മലയാള സിനിമയിലെയും അന്യഭാഷ സിനിമകളിലെയും രാഷ്ട്രീയത്തെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന നിങ്ങള്‍ക്ക് എന്താണ് പറ്റിയത്. നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ. അവനെ നിങ്ങള്‍ അനുകൂലിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായത്തിനായി കേരളം കാത്തിരിക്കുന്നു
നിങ്ങളുടെ സിനിമയില്‍ അഭിനയിച്ച ഷെയിന്‍ നീഗം എന്ന നടന്റെ പ്രശനം ലോകംമുഴുവനുള്ള മലയാളികള്‍ ചര്‍ച്ചചെയ്യുന്നു...മലയാള സിനിമയിലെയും അന്യഭാഷ സിനിമകളിലെയും രാഷ്ട്രിയത്തെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന നിങ്ങള്‍ക്ക് എന്താണ് പററിയത്..അവനെ നിങ്ങള്‍ അനുകുലിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായത്തിനായി കേരളം കാത്തിരിക്കുന്നു..എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.