Latest News

'ഉള്ളിന്റെ ഉള്ളില്‍ നിന്നും, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം..; മാളവികയ്ക്കും സംഗീതിനുമൊപ്പം മോഹന്‍ലാല്‍; 'ഹൃദയപൂര്‍വ്വം' ഫസ്റ്റ്ലുക്ക് പുറത്ത്

Malayalilife
 'ഉള്ളിന്റെ ഉള്ളില്‍ നിന്നും, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം..; മാളവികയ്ക്കും സംഗീതിനുമൊപ്പം മോഹന്‍ലാല്‍; 'ഹൃദയപൂര്‍വ്വം' ഫസ്റ്റ്ലുക്ക് പുറത്ത്

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാലും മാളവിക മോഹനനും സംഗീത് പ്രതാപുമാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. കയ്യെഴുത്ത് എന്ന തോന്നിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ വന്നിരിക്കുന്നത്.

'ഉള്ളിന്റെ ഉള്ളില്‍ നിന്നും, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം' എന്ന വരികള്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. പോസ്റ്റര്‍ തന്നെ പക്കാ ഫീല്‍ ഗുഡ് ഫീല്‍ നല്‍കുന്നു എന്നാണ് കമന്റുകള്‍.

മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണ് ഹൃദയപൂര്‍വം. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും ഈ ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.'

അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി. അഖില്‍ സത്യന്റെതാണ് കഥ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാല്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ലാലു അലക്സ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂര്‍വത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.

നവാഗതനായ ടി.പി സോനു തിരക്കഥ ഒരുക്കുന്നു. സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍ കൊച്ചിയും പൂനെയുമാണ്. ഓഗസ്റ്റിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

hridayapoorvam title font grabs

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES